UPDATES

സിനിമ

100 വര്‍ഷം പഴക്കമുള്ള ലോകമഹായുദ്ധ വീഡിയോകള്‍ ഇന്നത്തെ എല്ലാ ദൃശ്യമികവോടും കാണിച്ച് ‘ലോര്‍ഡ് ഓഫ് ദി റിങ്‌സ്’ സംവിധായകന്‍!

1914 -18 കാലഘട്ടത്തില്‍ ചിത്രികരിച്ച രംഗങ്ങള്‍ക്ക് നിറവും ശബ്ദവും നല്‍കുക എന്ന ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യം പീറ്റര്‍ ജാക്സണ്‍ ഏറ്റെടുത്ത് വിജയിപ്പിച്ചു.

100 വര്‍ഷം പഴക്കമുള്ള ഒന്നാം ലോകമഹായുദ്ധത്തിന്റെ വീഡിയോ (ഫൂട്ടേജ്), ഇന്നത്തെ എല്ലാ ദൃശ്യമികവോടും കൂടി ഡോക്യുന്റെറിയിലൂടെ പുനരാവിഷ്‌കരിച്ചാല്‍ എങ്ങനെയുണ്ടാവും? സംവിധായകന്‍ പീറ്റര്‍ ജാക്സണ്‍ അത് സാധിച്ചു. ലോര്‍ഡ് ഓഫ് ദി റിങ്‌സ്, ഹോബിറ്റ് സീരിയസിലൂടെ ലോക പ്രശസ്തനായ സംവിധായകന്‍ പീറ്റര്‍ ജാക്സണ്‍ തന്റെ ‘ദേ ഷാള്‍ നോട്ട് ഗ്രോ ഓള്‍ഡ് ‘ എന്ന ഡോക്യുമെന്ററിയിലൂടെ ഒന്നാം ലോക മഹാ യുദ്ധത്തിന്റെ ദൃശ്യങ്ങള്‍ പുത്തന്‍ സാങ്കേതിക മികവോട് കൂടി പുനരാവിഷ്‌കരിച്ചിരിക്കുന്നത്.

ദൃശ്യങ്ങളോടൊപ്പം ,ശബ്ദവും പുതിയതായി വീണ്ടും ഡബ്ബ് ചെയ്താണ് ഒരുക്കിയിരിക്കുന്നത്. ഇമ്പിരിയല്‍ വാര്‍ മ്യുസിയത്തില്‍ നിന്നും ബി.ബി.സി യില്‍ നിന്നും ലഭിച്ച ഫുട്ടേജുകള്‍ക്കാണ് അദ്ദേഹം പുതുജീവന്‍ പകര്‍ന്നത്. 1914 -18 കാലഘട്ടത്തില്‍ ചിത്രികരിച്ച രംഗങ്ങള്‍ക്ക് നിറവും ശബ്ദവും നല്‍കുക എന്ന ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യം അദ്ദേഹം ഏറ്റെടുത്ത് വിജയിപ്പിച്ചു.

2013 ല്‍ തന്റെ ‘ഹോബിറ്റ്’എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോ ക്ക് ശേഷം ഇമ്പിരിയല്‍ വാര്‍ മ്യൂസിയം പീറ്റര്‍ സന്ദര്‍ശിക്കാന്‍ ഇടയായി. അവിടെ വെച്ച് 2018 ല്‍ ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരു ഡോക്യുമെന്ററി ചെയ്യാന്‍ അവശ്യ പെട്ടതായും അതെ തുടര്‍ന്നാണ് താന്‍ ഇങ്ങനെ ഒരു ആലോചനയിലേക്ക് എത്തിയത് എന്നും പീറ്റര്‍ പറയുന്നു.

ചാര്‍ളി ചാപ്ലിന്‍ ചിത്രങ്ങള്‍ ഷൂട്ട് ചെയ്തിരുന്ന അതെ ടെക്നോളജി ആണ് അക്കാലത്ത് ചിത്രികരണത്തിനായി ഉപയോഗിച്ചിരുന്നത്. പതിനെട്ട് ഇഞ്ചോളം ഉയരവും എട്ട് ഇഞ്ച് വീതിയും ഉള്ള വലിയ പെട്ടിയില്‍ ആണ് അന്നത്തെ ക്യാമറ സംവിധാനം, ക്ലോസ് അപ്പ് വൈഡ് ലെന്‍സുകളും ഉപയോഗിച്ചിരുന്നു.

എന്നാല്‍ ക്യാമറ വര്‍ക്ക് ചെയ്യാന്‍ മോട്ടോര്‍ ഉണ്ടായിരുന്നില്ല, ക്യാമറ മാന്‍ തന്നെ ക്യാമെറയുടെ ഒരു വശത്തുള്ള ലിവര്‍ കറക്കിയാണ് ഷൂട്ട് ചെയ്തിരുന്നത്. പിന്നീട 1924ല്‍ ക്യാമറയില്‍ സൗണ്ട് റെക്കോര്‍ഡിങ് സംവിധാനം വന്നതോട് കൂടിയാണ് മോട്ടോര്‍ ഉണ്ടായത്. അത്രയും വലിയ ഒരു ക്യാമറ യുദ്ധത്തിന് ഇടക്ക് ഉപയോഗിക്കുന്നത് വളരെ കഷ്ടപ്പെട്ടാണ്. മണല്‍ ചാക്കുകള്‍ക്ക് ഇടയില്‍ ഇരുന്നു വേണം ഷൂട്ട് ചെയ്യാന്‍, സ്വന്തം ജീവന്‍ പോലും അപകടത്തില്‍ ആകുന്ന സാഹചര്യം.

ഡോക്യൂമെന്ററിയെ കുറിച്ചുള്ള സംവാദത്തില്‍ ഒരു അന്താരാഷ്ട്ര മാധ്യമത്തോട് പീറ്റര്‍ ജാക്സണ്‍ പ്രതികരിച്ചത്, നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്ത ഫൂട്ടേജ് മാത്രം ആണ് കയ്യില്‍ ഉണ്ടായിരുന്നത്. ഇതിനെ 13 ഫ്രെയിംസ് ഒരു സെക്കന്റ് ഫോര്‍മാറ്റില്‍ ചിത്രീകരിച്ച ചിത്രം 24 ഫ്രെയിമിലേക്കാണ് മാറ്റേണ്ടത്. ന്യൂസിലാന്‍ഡില്‍ ആണ് വര്‍ക്കുകള്‍ നടന്നത്. അവിടെ എനിക്ക് ഉള്ളത് ‘പാര്‍ക്ക് റോഡ് പോസ്റ്റ് പ്രൊഡക്ഷന്‍ ‘ എന്ന എന്റെ ചിത്രങ്ങളുടെ വര്‍ക്കുകള്‍ ചെയ്യുന്ന സ്റ്റുഡിയോ മാത്രമായിരുന്നു. എഡിറ്റിംഗ് കോഡുകള്‍ പുതിയതായി സോഫ്റ്റ് വെയറില്‍ പ്രേത്യേകം രൂപകല്പന ചെയ്താണ് ഈ വര്‍ക്ക് ചെയ്തത്’ എന്നാണ്.

 

അഭിമുഖം/രഞ്ജിത് ശങ്കര്‍: രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും വരുമ്പോള്‍ ജോൺ ഡോൺ ബോസ്കോ മാറിയോ?

അഭിമുഖം: ഈ സിനിമ ജീവന്‍ നല്‍കിയത് ഒരു ഭാഷയ്ക്ക്; എന്നിട്ടും കേരളം എന്തുകൊണ്ട് ‘സിഞ്ചാറി’നെ അവഗണിച്ചു? സംവിധായകന്‍ പാമ്പള്ളി വെളിപ്പെടുത്തുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍