UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോഴിക്കോട് നിന്നും കാണാതായ പെണ്‍കുട്ടി മരിച്ച നിലയില്‍

മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

കോഴിക്കോട് നിന്നും കാണാതായ പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തി. വാഹനാപകടത്തില്‍ പരിക്കേറ്റ് തിരുപ്പൂര്‍ ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് കണ്ട് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നെന്ന് തിരുപ്പൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. അവിടെ വച്ചാണ് മരണം സംഭവിച്ചത്.

തിരുപ്പൂരിലെ റെയില്‍വേ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകളെങ്കിലും റെയില്‍വേ പോലീസ് ഇത് നിഷേധിച്ചു. കഴിഞ്ഞ ഏഴാം തിയതിയാണ് കോഴിക്കോട് സ്വദേശി ഹന്‍ഷ ഷെറിനെ കാണാതായത്. ഒപ്പമുണ്ടായിരുന്ന കുറ്റിക്കാട്ടൂര്‍ സ്വദേശി അഭിറാം ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. അതേസമയം അഭിറാമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചെന്നും പറയുന്ന തിരുപ്പൂര്‍ പോലീസിന് ഇയാള്‍ പിന്നീട് എങ്ങോട്ട് പോയെന്ന് പറയാന്‍ ആകുന്നില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനായിട്ടില്ല.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍