UPDATES

സയന്‍സ്/ടെക്നോളജി

ഒരു മാംസഭുക്ക് സസ്യത്തിന്റെ നിഗൂഢ ജീനുകള്‍

Avatar

റേച്ചല്‍ ഫെല്‍റ്റ്മാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

മാംസഭോജി സസ്യമായ കാര്‍ണിവോറസ് ബ്ലാഡര്‍വോര്‍ട്ട് ഒരു അസാധ്യ ജനിതകസംഗതിയാണ്. മോളിക്കുലാര്‍ ബയോളജി ആന്‍ഡ് ഇവല്യൂഷന്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനപ്രകാരം ഈ ജലസസ്യത്തിന് പല ചെടികളെക്കാളും ചെറിയ ഒരു ജെനോം ആണുള്ളത്. പക്ഷെ ഇതിന് കൂടുതല്‍ ജീനുകളുണ്ട്.

എണ്‍പതു മില്യന്‍ ഡിഎന്‍എ ബേസ് ജോഡികളുണ്ടെങ്കിലും ഇതൊരു മുന്തിരിയേക്കാള്‍ ആറുമടങ്ങ് ചെറുതാണ്. എന്നാല്‍ ഒരു മുന്തിരിയില്‍ 26300 ജീനുകളാണ് ഉള്ളതെങ്കില്‍ ഇതില്‍ ഉള്ളത് 28500 ജീനുകളാണ്.

എങ്ങനെയാണ് കാര്‍ണിവോറസ് ബ്ലാഡര്‍വോര്‍ട്ടിന്റെ ജെനോം ഉള്ളില്‍ ഇത്ര വലുതാകുന്നത്? 

ബഫല്ലോ സര്‍വകലാശാലയില്‍ പഠനം നടത്തുന്ന വിക്ടര്‍ ആല്‍ബര്‍ട്ടിന്റെതാണ് കണ്ടെത്തല്‍. 2013ല്‍ ആല്‍ബര്‍ട്ട് കണ്ടെത്തിയത് ഈ സസ്യത്തിന് പല ജീവജാലങ്ങള്‍ക്കും സാധാരണയായുള്ള ജങ്ക് ഡിഎന്‍എ ഇല്ല എന്നാണ്. മനുഷ്യരിലെ ഡിഎന്‍എയുടെ തൊണ്ണൂറുശതമാനവും ജങ്ക് ഡിഎന്‍എ ആയാണ് കരുതുന്നത്. എന്നാല്‍ നമുക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ജനിതക കര്‍ത്തവ്യങ്ങള്‍ ഇതിനുണ്ട് എന്നാണു അനുമാനിക്കുന്നത്.

എന്നാല്‍ ബ്ലാഡര്‍വോര്‍ട്ടിന് ഡിഎന്‍എ കോഡ് ചെയ്യാന്‍ മാത്രമേ സമയമുള്ളു എന്ന് തോന്നും. ചെടിയുടെ ഡിഎന്‍എയിലെ വെറും മൂന്നു ശതമാനം മാത്രമാണ് ജങ്ക്. ബാക്കി മുഴുവന്‍ ജീനുകളാണ്. 

ഇത്ര കോമ്പാക്റ്റ് ആയ ജെനോം ഉണ്ടാകാന്‍ നീണ്ടകാലത്തെ ഡിഎന്‍എ എഡിറ്റിംഗ് ചെടി നടത്തിയിട്ടുണ്ടാകും എന്നാണു പുതിയ പഠനം സൂചിപ്പിക്കുന്നത്. അസ്വാഭാവികമായ ഒരു വേഗത്തിലാണ് ഈ ചെറിയ ചെടി ഡിഎന്‍എ സ്വീകരിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നത്. ചെടിയുടെ ജെനോം മൂന്നുതവണയെങ്കിലും സമൂലപരിവര്‍ത്തനത്തിനു വിധേയമായിട്ടുണ്ട് എന്നാണു ആല്‍ബര്‍ട്ടും സഹപ്രവര്‍ത്തകരും കരുതുന്നത്. എന്നാല്‍ ഉപയോഗശൂന്യമായ ജീനുകളെകൂടി ഡിഎന്‍എയില്‍ നിര്‍ത്തുന്നതിന് പകരം അതിവേഗം അത് അറുത്തുമാറ്റുകയാണ് ചെടി ചെയ്യുന്നത്.

ജീനുകള്‍ ഇങ്ങനെ മാറിമറിയുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ടവയായ മാംസം ദഹിപ്പിക്കാനും സെല്ലുകളുടെ ഭിത്തികളെ വാട്ടര്‍ടൈറ്റ് ആയി സൂക്ഷിക്കാനും സഹായിക്കുന്ന ജീനുകള്‍ മാത്രം തലമുറകളിലൂടെ അതിജീവിക്കുന്നു.

‘ഇതാണ് ഞങ്ങള്‍ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ച കാര്യം’, ആല്‍ബര്‍ട്ട് പറയുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഈ ചെടി ഇങ്ങനെ ഡിഎന്‍എ വെട്ടിമാറ്റുന്നത് എന്ന് ആല്‍ബര്‍ട്ടിനും സഹപ്രവര്‍ത്തകര്‍ക്കും വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഈ ചെടിക്ക് നൂറുകണക്കിന് അടുത്ത ബന്ധുക്കളുണ്ട് അവയ്ക്ക് കൂടുതല്‍ വലിയ ജനോമുകളും ജങ്ക് ഡിഎന്‍എയുമുണ്ട്. ഇവ പലപ്പോഴും ഒരേ ചുറ്റുപാടുകളില്‍ ജീവിക്കുന്നവയുമാണ്.

‘അതിന്റെ ചങ്ങാതികളെപ്പോലെ ഡിഎന്‍എ റിപ്പയര്‍ ചെയ്യാന്‍ കഴിവ് കുറവുള്ളതാവും ഒരു കാരണം’, ആല്‍ബര്‍ട്ട് സൂചിപ്പിക്കുന്നു. തുടര്‍പഠനങ്ങളില്‍ ഈ അമ്പരപ്പിക്കുന്ന സവിശേഷതയുടെ കാരണം അന്വേഷിക്കാന്‍ തുനിയുകയാണ് ആല്‍ബര്‍ട്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍