UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദ്യശാലകള്‍ക്ക് ഇളവ്: മാറ്റിസ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ട

പ്രതിസന്ധി പരിഹരിക്കാന്‍ സര്‍വകക്ഷി യോഗവും വിളിച്ചു ചേര്‍ക്കും

സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാജ്യവ്യാപകമായി മദ്യശാലകള്‍ അടച്ചുപൂട്ടിയതോടെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളെ മറികടക്കാന്‍ സര്‍ക്കാരിന്റെ ഊര്‍ജ്ജിത നീക്കം. മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഉടന്‍ പുറത്തിറങ്ങും.

പ്രതിസന്ധി പരിഹരിക്കാന്‍ സര്‍വകക്ഷി യോഗവും വിളിച്ചു ചേര്‍ക്കും. വരുമാന നഷ്ടവും ക്രമസമാധാന പ്രശ്‌നവും ചൂണ്ടിക്കാട്ടിയാണ് യോഗം വിളിച്ചു ചേര്‍ക്കുന്നത്. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ പലയിടങ്ങളിലും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് വന്‍തോതിലുള്ള എതിര്‍പ്പുകള്‍ക്കും കാരണമായി. ഈ സാഹചര്യത്തിലാണ് തദ്ദേശസ്ഥാപനങ്ങളുടെ എന്‍ഒസി എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നിലനില്‍ക്കുന്ന ബിവറേജുകളില്‍ വര്‍ദ്ധിച്ചുവരുന്ന തെരക്ക് കണക്കിലെടുത്ത് ഔട്ട്‌ലെറ്റുകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാനും ധാരണയായിട്ടുണ്ട്. മദ്യശാലകള്‍ പൂട്ടിയത് ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയാണെന്നും വിഷയത്തെ നിയമപരമായി നേരിടുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമായിരുന്നു. സര്‍ക്കാര്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍