UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവം മുഖ്യ സംഘാടകന്‍ വാഹനാപകടത്തില്‍ മരിച്ചു

ഇന്നത്തെ കലോത്സവ പരിപാടികള്‍ മാറ്റിവെച്ചു

കാസര്‍ഗോഡ്: കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കലോത്സവം എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ നടന്നുകൊണ്ടിരിക്കെ, വാഹനാപകടത്തില്‍ മുഖ്യ സംഘാടകനായ എസ്.എഫ്.ഐ നേതാവ് അഫ്സല്‍ മരിച്ചതിനെ തുടര്‍ന്ന് ഇന്നത്തെ കലോത്സവ പരിപാടികള്‍ മാറ്റിവെച്ചു.

കലോത്സവ മത്സരങ്ങള്‍ മാറ്റിവെച്ചതായി കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ്ചാന്‍സ്‌ലര്‍ ഡോ. ഖാദര്‍ മാങ്ങാട് അറിയിച്ചു. ഇന്ന് നടക്കേണ്ട മത്സര ഇനങ്ങള്‍ തിങ്കളാഴ്ച നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാളെ നടക്കേണ്ട പരിപാടികള്‍ക്ക് മാറ്റമില്ല. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ നായന്‍മാര്‍മൂലയിലുണ്ടായ വാഹനാപകടത്തിലാണ് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, കലോത്സവം അക്കൊമഡേഷന്‍ കണ്‍വീണറുമായ അഫ്സല്‍ മരണപ്പെട്ടത്.

മറ്റ് സംഘാടകരായ വിനോദ്(23), നാസര്‍(23) എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദേശാഭിമാനി കാസര്‍ഗോഡ് ലേഖകന്‍ മുഹമ്മദ് ഹാഷീമിന്റെ സഹോദരനാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍