UPDATES

ചരിത്രത്തില്‍ ഇന്ന്

1509 ഫെബ്രുവരി 3: ഡ്യൂ യുദ്ധത്തില്‍ പോര്‍ച്ചുഗീസുകാര്‍ കോഴിക്കോട് സാമൂതിരിയുള്‍പ്പെടുന്ന സംയുക്തസേനയെ പരാജയപ്പെടുത്തി

പോര്‍ച്ചുഗീസ് സാമ്രാജ്യത്തിനെതിരെ ഗുജറാത്ത് സുല്‍ത്താനും ഈജിപ്തിലെ മാംലുക് ബുര്‍ജി സുല്‍ത്താനേറ്റും ഒട്ടോമാന്മാരുടെ കോഴിക്കോട് സാമൂതിരിയും വെനീസും റഗൂസ രാജ്യവും (ഡുബ്രോവ്‌നിക്) ചേര്‍ന്നുള്ള സംയുക്തസേനയും തമ്മില്‍ അറേബ്യന്‍ കടലിലുള്ള ഡ്യു തുറമുഖത്ത് 1509 ഫെബ്രുവരി മൂന്നിന് നടത്തിയ നാവിക യുദ്ധമാണ് ഡ്യൂ യുദ്ധം അഥവാ രണ്ടാം ചായുള്‍ യുദ്ധം.

പോര്‍ച്ചുഗീസ് സാമ്രാജ്യത്തിനെതിരെ ഗുജറാത്ത് സുല്‍ത്താനും ഈജിപ്തിലെ മാംലുക് ബുര്‍ജി സുല്‍ത്താനേറ്റും ഒട്ടോമാന്മാരുടെ കോഴിക്കോട് സാമൂതിരിയും വെനീസും റഗൂസ രാജ്യവും (ഡുബ്രോവ്‌നിക്) ചേര്‍ന്നുള്ള സംയുക്തസേനയും തമ്മില്‍ അറേബ്യന്‍ കടലിലുള്ള ഡ്യു തുറമുഖത്ത് 1509 ഫെബ്രുവരി മൂന്നിന് നടത്തിയ നാവിക യുദ്ധമാണ് ഡ്യൂ യുദ്ധം അഥവാ രണ്ടാം ചായുള്‍ യുദ്ധം. 1498-ല്‍ വാസ്‌കോ ഡ ഗാമ എത്തിയതിന് ശേഷം, പോര്‍ച്ചുഗീസുകാര്‍ തങ്ങളുടെ ആസ്ഥാനമാക്കിയ കൊച്ചി രാജ്യവുമായി സഖ്യം ചേര്‍ന്ന് കോഴിക്കോടിനെതിരെ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. സാമൂതിരിയുടെ പ്രാദേശിക എതിരാളികളായിരുന്നു അക്കാലത്ത് കൊച്ചി രാജ്യം. ഗുജറാത്തിന്റെ വടക്കന്‍ മേഖല, പ്രധാനമായും ഖംബാട്ട് അതിലേറെ പ്രധാന്യം അര്‍ഹിച്ചിരുന്നു: ചെങ്കടലിനും ഈജിപ്തിനും മലാക്കായ്ക്കും ഇടയിലൂടെ നടക്കുന്ന കിഴക്ക്-പടിഞ്ഞാറ് വാണീജ്യത്തിലെ ഒരു പ്രധാന ഇടനിലക്കാരനായിരുന്നു ഗുജറാത്ത് സുല്‍ത്താനേറ്റ്: മല്ലാക്കയില്‍ നിന്നും സുഗന്ധദ്രവ്യങ്ങളും ചൈനയില്‍ നിന്നും പട്ടും കൊണ്ടു വരികയും അത് പിന്നീട് മാംലുക്കുകള്‍ക്കും അറബികള്‍ക്കും വില്‍ക്കുന്നതില്‍ ഗുജറാത്തികള്‍ പ്രധാന ഇടനിലക്കാരായിരുന്നു.

ഇന്ത്യയിലെ മൊത്തത്തിലുള്ള സുഗന്ധദ്രവ്യ കച്ചവടത്തിന്റെ ഒരു നിര്‍ണായക ഇടത്താവളമായിരുന്നു ഡ്യു. ശക്തമായി പ്രതിരോധിക്കപ്പെടുന്ന ആദായകരമായ വ്യാപാര ശൃംഗല ഭേദിക്കേണ്ടത് ഇന്ത്യയുമായി വ്യാപാരം നടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പോര്‍ചുഗീസുകാര്‍ക്ക് അത്യന്താപേക്ഷിതമായിരുന്നു. 1508 മാര്‍ച്ചില്‍, മാംലുക്ക് അഡ്മിറല്‍ മൈറോസെമിന്റെ (അമിര്‍ ഹുസൈന്‍ അല്‍-കുര്‍ദി അല്ലെങ്കില്‍ അഡ്മിറല്‍ ഹുസൈന്‍ അല്‍-കുര്‍ദി) നേതൃത്വത്തില്‍ ഇന്ത്യയിലെ ചായുളില്‍ എത്തിയ മാംലൂക്ക് കപ്പല്‍പട അവിടെ വച്ച് പോര്‍ച്ച്യുഗീസുകാരെ ഞെട്ടിച്ചു. ഗുജറാത്ത് അഡ്മിറല്‍ മാലിക് അയ്യാസിന്റെയും ഡ്യു ഗവര്‍ണറുടെയും സഹായത്തോടെ വൈസ്‌റോയിയുടെ പുത്രനായിരുന്ന ലൗറെന്‍കോ ഡി അല്‍മേഡയുടെ നേതൃത്വത്തിലുള്ള പോര്‍ചുഗീസ് കപ്പല്‍സേനയ്‌ക്കെതിരെ അവര്‍ മൂന്ന് ദിവസം യുദ്ധം ചെയ്യുകയും ചായുള്‍ യുദ്ധം ജയിക്കുകയും ചെയ്തു. ലൗറന്‍സ്‌കോ ഡി അല്‍മേഡയുടെ കപ്പല്‍ വളഞ്ഞ അവര്‍ മറ്റുള്ളവരെ രക്ഷപ്പെടാന്‍ അനുവദിച്ചു. പോര്‍ച്ചൂഗീസ് സേന തലവനെ കൊന്ന മാംലുക്ക് സേന ഒമ്പത് പേരെ തടവുകാരായി പിടിച്ചു.

പോര്‍ചുഗീസ് ഭരണം പുനഃസ്ഥാപിക്കുന്നതിന് ഉപരിയായി, തന്റെ പുത്രന്‍ ലൗറെന്‍കോ മൈറോസെമിന്റെ കൈക്കൊണ്ട് മരിച്ചതിന്റെ പ്രതികാരം തീര്‍ക്കാനുള്ള ഒരു വ്യക്തിപരമായ പ്രശ്‌നമായി കൂടി പോര്‍ചുഗീസ് വൈസ്‌റോയി ഫ്രാന്‍സിസ്‌കോ ഡി അല്‍മേഡിയ ഈ യുദ്ധത്തെ കണ്ടു. തന്റെ പുത്രന്റെ മരണത്തില്‍ അത്യധികം രോഷാകുലനായിരുന്ന അദ്ദേഹം ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു, ‘കോഴിക്കുഞ്ഞിനെ തിന്നവന്‍ കോഴിയെ തിന്നുകയോ അല്ലെങ്കില്‍ അതിന് വിലകൊടുക്കുകയോ ചെയ്യണം. ‘തനിക്ക് പകരം പുതിയ വൈസ്രോയിയായി അല്‍ഫോണ്‍സോ ഡി അല്‍ബുക്കര്‍ക്യു 1508 ഡിസംബര്‍ ആറിന് പോര്‍ച്യൂഗീസ് രാജാവിന്റെ ഉത്തരവുമായി എത്തിയതിനാല്‍ മാംലൂക്കുകളെ പിന്തുടരുന്നതിന് ഫ്രാന്‍സിസ്‌കോ ഡി അല്‍മേഡിയ തിടുക്കം കൂട്ടി. പദ്ധതികള്‍ അത്ര കണ്ട് വ്യക്തിപരമായതിനാല്‍, രാജാവിന്റെ ഉത്തരവുമായി വന്ന അല്‍ഫോണ്‍സോ ഡി അല്‍ബുക്കര്‍ക്യൂവിനെ അദ്ദേഹം ജയിലില്‍ അടയ്ക്കുകയും യുദ്ധവുമായി മുന്നോട്ട് പോവുകയും ചെയ്തു. പോര്‍ച്ചുഗീസ് വിജയം നിര്‍ണായകമായിരുന്നു: മാംലുക്കുകളും അറബുകളും പിന്‍വാങ്ങുകയും, അറബികളും വെനീഷ്യക്കാരും കൈവശം വച്ചിരുന്ന ചെങ്കടലിലൂടെയും പേര്‍ഷ്യന്‍ ഉള്‍ക്കടലിലൂടെയുമുള്ള പരമ്പരാഗത സുഗന്ധവ്യജ്ഞന പാതയെ ചുറ്റിക്കൊണ്ട് ഗുഡ് ഹോപ്പ് മുനമ്പ് വഴി ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ വ്യാപാര പാത സൃഷ്ടിക്കാനുള്ള പോര്‍ച്ചുഗീസ് പദ്ധതി വിജയിക്കുകയും ചെയ്തു. മാംലുക്ക് രാജ്യത്തിന്റെയും ഗുജറാത്ത് സുല്‍ത്താന്റെയും ശക്തി ക്ഷയിപ്പിച്ചുകൊണ്ട്, ഇന്ത്യന്‍ മഹാസമുദ്രത്തിലെ നിര്‍ണായക തുറമുഖങ്ങള്‍ പിടിച്ചെടുത്ത പോര്‍ച്ചുഗീസുകാര്‍ പിന്നീട് ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന വ്യാപര കുത്തക സ്ഥാപിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍