UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ട് ശേഖര്‍ റെഡ്ഡിയുടേത്

കള്ളപ്പണക്കേസില്‍ അറസ്റ്റിലായ വ്യവസായിയാണ് ശേഖര്‍ റെഡ്ഡി

എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ട് കള്ളപ്പണക്കേസില്‍ അറസ്റ്റിലായ വ്യവസായി ശേഖര്‍ റെഡ്ഡിയുടേതെന്ന് സംശയം. മഹാബലിപുരത്തെ കൂവത്തൂരിലുള്ള ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലാണ് എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ കാത്തിരിക്കുന്ന ശശികലയുടെ മന്നാര്‍ഗുഡി ഫാമിലിയും കള്ളപ്പണക്കാരും തമ്മിലുള്ള ബന്ധവും വെളിപ്പെടുകയാണ്.

ഇതിനിടെ എംഎല്‍എമാരെ ശശികലയും മന്ത്രി എടപ്പാടി പളനിയും തട്ടിക്കൊണ്ട് പോയെന്ന് കാണിച്ച് ഡിജിപിക്ക് പരാതി ലഭിച്ചു. വൈകുണ്ഠം എംഎല്‍എ ഷണ്‍മുഖനാഥന്‍ ആണ് ഡിജിപിക്ക് പരാതി നല്‍കിയത്. ചെന്നൈ വനിത പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി സ്വീകരിച്ചില്ലെന്നും ഷണ്‍മുഖനാഥന്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പനീര്‍സെല്‍വത്തെ പിന്തുണച്ച എഐഎഡിഎംകെ പ്രസീഡിയം സ്ഥാനത്തു നിന്നും ഇ മധുസൂധനനെ പുറത്താക്കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയാണ് മധുസൂദനനെ പുറത്താക്കിയ വിവരം അറിയിച്ചത്. കെ എ ചെങ്കോട്ടയ്യനെ നിയമിച്ചിട്ടുണ്ട്. അതേസമയം തന്നെ പുറത്താക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് മധുസൂദനന്‍ പ്രതികരിച്ചു. ശശികല താല്‍ക്കാലിക ജനറല്‍ സെക്രട്ടറി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍