UPDATES

ട്രെന്‍ഡിങ്ങ്

ഭിന്നശേഷിക്കാരുടെ അവകാശങ്ങളും അര്‍ഹതകളും ഉറപ്പിക്കുന്ന ബില്ല് രാജ്യസഭ പാസാക്കി

1995ലെ ചട്ടത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വിഭാഗങ്ങളെ പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍, അവകാശങ്ങള്‍ക്കും അര്‍ഹതകള്‍ക്കും സാധ്യതയുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ ഭിന്നശേഷിയുള്ള വ്യക്തികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള യുഎന്‍ പ്രമേയവും ബില്ലില്‍ പരിഗണിക്കപ്പെട്ടിട്ടുണ്ട്.

ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങളും അര്‍ഹതകളും ഉറപ്പിക്കുകയും വര്‍ദ്ധിപ്പിക്കുകയും എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങള്‍ ബില്ല് 2014 (The Rights of Persons with Disabilities Bill) രാജ്യസഭ ഏകകണ്ഠമായി ശബ്ദ വോട്ടോടെ പാസാക്കി. നവംബര്‍ 16ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങിയതിന് ശേഷം സഭയില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്കും തടസ്സപ്പെടുത്തലുകള്‍ക്കുമിടയില്‍ അപൂര്‍വമായ ഐക്യമാണ് ബില്ല് പാസാക്കുന്നതില്‍ പ്രതിപക്ഷവും ഭരണപക്ഷവും പ്രദര്‍ശിപ്പിച്ചത്. ബില്ല് ഇനി ലോക്‌സഭയില്‍ എത്തും. അവിടെ പാസാക്കപ്പെടുന്നതോടെ അത് ഭിന്നശേഷിയുള്ളവര്‍ക്കായുള്ള (സമത്വപൂര്‍ണമായ അവസരങ്ങള്‍, അവകാശങ്ങളുടെയും പൂര്‍ണപങ്കാളിത്തത്തിന്റെയും സംരക്ഷണം) ചട്ടം, 1995ന് പകരം പുതിയ നിയമം പ്രാബല്യത്തില്‍ വരും.

2011ലെ സെന്‍സസ് പ്രകാരം, 2.68 കോടി അഥവ മൊത്തം ജനസംഖ്യയുടെ 2.21 ശതമാനം ആളുകളാണു രാജ്യത്ത് ഭിന്നശേഷിക്കാരായി ഉള്ളത്. 1995ലെ ചട്ടത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വിഭാഗങ്ങളെ പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍, അവകാശങ്ങള്‍ക്കും അര്‍ഹതകള്‍ക്കും സാധ്യതയുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ ഭിന്നശേഷിയുള്ള വ്യക്തികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള യുഎന്‍ പ്രമേയവും ബില്ലില്‍ പരിഗണിക്കപ്പെട്ടിട്ടുണ്ട്.

ഉപരിസഭയിലെ അപൂര്‍വ അഭിപ്രായ ഐക്യം
ഈ മാസം ആദ്യം സാമൂഹികനീതി മന്ത്രി തവര്‍ ഛന്ദ് ഗലോട്ടാണ് രാജ്യസഭയില്‍ ബില്ല് അവതരിപ്പിച്ചത്. നോട്ട് നിരോധനം, കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന അഴിമതി ആരോപണങ്ങള്‍ തുടങ്ങിയവ മൂലം പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തന്നെ തടസപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യസഭയില്‍ പകല്‍ വെളിച്ചം കണ്ട അപൂര്‍വ ബില്ലുകളില്‍ ഒന്നാണിത്. ഭിന്നശേഷിയുള്ള വ്യക്തികളുടെ അവകാശങ്ങള്‍ ബില്ല്, 2014 നാല് തവണ ചര്‍ച്ചകള്‍ക്കായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഒരിക്കല്‍ പോലും ചര്‍ച്ചകളൊന്നും ഉണ്ടായില്ല. ബില്ല് പാസാക്കണം എന്ന് ആവശ്യപ്പെട്ട രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ പന്തംകൊളുത്തി പ്രതിഷേധങ്ങളും പ്രകടനങ്ങളും നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

disabilities-2

രാവിലെ സഭ ചേരുകയും ശൂന്യവേള ആരംഭിക്കുകയും ചെയ്തപ്പോള്‍, പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ബിഎസ്പി നേതാവ് മായവതി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്പി നേതാവ് നരേഷ് അഗര്‍വാള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ ‘നിര്‍ണായക’ ബില്ല് ഉടന്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ടു. ഉടനടി നടപടി സ്വീകരിക്കുമെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നൗഖി സഭയെ അറിയിച്ചു. അജണ്ടയില്‍ ഉച്ചതിരിഞ്ഞാണ് ബില്ല് സംബന്ധച്ച ചര്‍ച്ച എന്ന് ആദ്യം ചൂണ്ടിക്കാണിച്ചെങ്കിലും അഭിപ്രായ ഐക്യത്തിന്റെ ഒരപൂര്‍വ മുഹൂര്‍ത്തത്തില്‍, ബില്ല് പാസാക്കുന്നതിന് മുമ്പ് ഒരു ലഘുചര്‍ച്ചയാവാമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ പി ജെ കുര്യന്‍ അറിയിച്ചു. ബില്ല് പാസായ ശേഷം, എല്ലാവരുടെയും സഹകരണത്തിന് ഡപ്യൂട്ടി സ്പീക്കര്‍ അംഗങ്ങളെ അഭിനന്ദിച്ചു. ‘എല്ലാ അംഗങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. എപ്പോഴും എന്തുകൊണ്ടാണ് ഈ സഹകരണം പ്രായോഗികമല്ലാതാവുന്നത്? ഇതുപോലെ നമുക്ക് മുന്നോട്ടു പോകാം,’ നോട്ട് നിരോധന വിഷയത്തില്‍ സഭയിലുണ്ടായ ബഹളത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം പ്രതികരിച്ചു. 1995ലെ നിയമത്തിന് പകരം പുതിയ ബില്ല് അവതരിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ നേരത്തെ അനുമതി നല്‍കിയിരുന്നു.

ബില്ലിലുള്ള ഭേദഗതികള്‍
ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങളെ സംബന്ധിച്ച യുഎന്‍ പ്രമേയത്തോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത തെളിയിക്കുന്നതിനാണ് ബില്ല് അവതരിപ്പിച്ചിരിക്കുന്നത്. ഭിന്നശേഷിയുള്ള വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിയമത്തിലും നയത്തിലും യുക്തമായ മാറ്റങ്ങള്‍ വരുത്താന്‍ പ്രമേയത്തില്‍ ഒപ്പുവച്ച ഓരോരുത്തരം പ്രതിജ്ഞാബദ്ധരാണ്. 2013 ഫെബ്രുവരി ഏഴിന് രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ല്, സാമൂഹികനീതി, ശാക്തീകരണത്തിനായുള്ള പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ വിശദമായ അവലോകനത്തിന് വിധേയമായിരുന്നു. എന്‍ജിഒകള്‍, ഭിന്നശേഷിയുള്ള വ്യക്തികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന വിദഗ്ധര്‍ തുടങ്ങി സ്റ്റേക്ക്‌ഹോള്‍ഡര്‍മാരുടെ വലിയ ഒരു സഞ്ചയത്തെ തന്നെ കമ്മിറ്റി കണ്ടെത്തിയതിനാല്‍ ഒരു ചട്ടങ്ങളുടെ അടിസ്ഥാനത്തിലും നിര്‍ദ്ദേശങ്ങള്‍ ഉണ്ടായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ടതും പിന്നീട് രാജ്യസഭ ബില്ലില്‍ ചേര്‍ക്കാന്‍ അനുമതി നല്‍കിയതുമായിരുന്നു ബില്ല് നിര്‍ദ്ദേശിച്ച പല ഭേദഗതികളും. ഉദാഹരണത്തിന്, ഭിന്നശേഷിയുള്ളവര്‍ക്ക് സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങള്‍ക്ക് സന്തുലനം നല്‍കുന്നതിനായി രക്ഷകര്‍തൃ വ്യവസ്ഥയ്ക്ക് വ്യക്തമവരുത്തുകയും വിവേചനത്തെ നിര്‍വചിക്കുകയും ചെയ്തിരിക്കുന്നു.

നേരത്തെ 1995ല്‍ ചട്ടത്തില്‍ ഏഴ് വിഭാഗങ്ങളായാണ് ഭിന്നശേഷിയുള്ളവരെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ 19 വിഭാഗങ്ങളെ ഉള്‍പ്പെടുത്തുന്ന തരത്തില്‍ വ്യാപിപ്പിച്ചുകൊണ്ട് ചട്ടത്തില്‍ നിന്നും ബില്ലില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. സമത്വത്തിനുള്ള അവകാശം, വ്യക്തി സ്വാതന്ത്ര്യം, ഒരു സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശം തുടങ്ങിയ അവകാശങ്ങള്‍ ഭിന്നശേഷിയുള്ളവര്‍ക്ക് ഉറപ്പാക്കിയിരിക്കുന്നു. നാല്‍പതു ശതമാനത്തിലേറെ പ്രത്യക്ഷ ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് അധികാരങ്ങള്‍ പ്രദാനം ചെയ്യുന്നതിനോടൊപ്പം വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണത്തോടൊപ്പം സര്‍ക്കാര്‍ പദ്ധതികളില്‍ മുന്‍ഗണനയും ഉറപ്പാക്കുന്നു. പൊതു, സ്വകാര്യ മേഖലകളെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മാത്രമല്ല, ബില്ലിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ശിക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വന്തമായി കാര്യങ്ങള്‍ നടത്താന്‍ ശേഷിയില്ലാത്തതോ അല്ലെങ്കില്‍ നിയമപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധി്ക്കാത്തവരോ ആയ ഭിന്നശേഷിയുള്ള വ്യക്തികളുടെ കാര്യത്തില്‍ ജില്ല കോടതിക്ക് രക്ഷകര്‍ത്വത്തിന് ഉത്തരവിടാന്‍ സാധിക്കും. വ്യക്തിക്ക് തുടര്‍ന്നും പിന്തുണ കൊടുക്കണോ എന്നതിനെ സംബന്ധിച്ചുള്ള (വിഷയത്തിലുള്ള വ്യക്തിയുമായി ആലോചിച്ച് രക്ഷകര്‍ത്താവ് എടുക്കുന്ന തീരുമാനങ്ങളെ സംബന്ധിച്ച്) തീരുമാനങ്ങളെ സംബന്ധിച്ച് കോടതി അന്തിമതീരുമാനം എടുക്കുന്നതോടൊപ്പം അനുമതി തുടരണോ എന്നും കോടതി തീരുമാനിക്കും. മാത്രമല്ല, നിയമപരമായി നിയമിക്കപ്പെട്ട രക്ഷകര്‍ത്താവിന്റെ തീരുമാനം മൂലം അംഗവൈല്യം വര്‍ദ്ധിച്ച ആര്‍ക്കും മേലധികാരിക്ക് പരാതി സമര്‍പ്പിക്കാനും സാധിക്കും.

നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍
ബില്ല് നടപ്പാക്കലിനുള്ള സാമ്പത്തിക വകയിരുത്തലാണ് ബില്ലുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഒരു പ്രശ്‌നം. ബില്ലിലെ ചില വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കും നഗരസഭകള്‍ക്കുമാണ്. ഉദാഹരണത്തിന്, ഭിന്നശേഷിയുള്ളവര്‍ക്കായി ഒരു സംസ്ഥാന ഫണ്ട് രൂപീകരിക്കുക, ആശുപത്രി/ആരോഗ്യ കേന്ദ്രങ്ങളിലെല്ലാം തടസ്സമില്ലാതെ സഞ്ചരിക്കാന്‍ സാധിക്കുക, പൊതുരേഖകള്‍ അവര്‍ക്ക് പ്രാപ്യമായ രീതിയില്‍ വിതരണം ചെയ്യുക തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ വരുന്നു. മനസിലാക്കിയിടത്തോളം ഇത്തരം വ്യവസ്ഥകള്‍ സംസ്ഥാനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സാമ്പത്തികബാധ്യതകള്‍ സൃഷ്ടിക്കും. ധനസഹായത്തിന്റെ ക്രമത്തെയും സ്രോതസ്സുകളെയും സംബന്ധിച്ച് വ്യക്തതയില്ലാത്ത അവസ്ഥ, ബില്ലിന്റെ നടപ്പാക്കലിനെ പ്രതികൂലമായി ബാധിക്കും. നിലവിലുള്ള ചില നിയമങ്ങളുമായി ബില്ല് ചേര്‍ന്നു പോവുന്നില്ല എ്‌നനതാണ് അടിയന്തിര ശ്രദ്ധ ആവശ്യമുള്ള മറ്റൊരു പ്രശ്‌നം.

disabilities-3

ഉദാഹരണത്തിന്, 1971ലെ ഗര്‍ഭച്ഛദ്ര നിയമം ഗര്‍ഭം ധരിച്ച് 12 മുതല്‍ 20 ആഴ്ചകള്‍വരെയുള്ള ഏതൊരു സ്ത്രീക്കും രണ്ട് മെഡിക്കല്‍ പ്രാക്ടീഷര്‍മാരുടെ അനുമതിയുണ്ടെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താമെന്ന് വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ 1971ലെ ഗര്‍ഭച്ഛിദ്ര നിയമത്തിലെ ഗര്‍ഭച്ഛിദ്രത്തിനെതിരായ നടപടികള്‍ ഈ ബില്ലില്‍ ലഘൂകരിക്കുകയും ഒരു ഡോക്ടറുടെ അഭിപ്രായം ഉണ്ടെങ്കിലും ഗര്‍ഭച്ഛിത്രം നടത്താമെന്ന് വ്യവസ്ഥ ചെയ്യുകയും ചെയ്തിരിക്കുന്നു. നിയമം നടപ്പിലാക്കുന്നതിന് മുമ്പ് ലോക്‌സഭയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇത്തരം വിഷയങ്ങളല്ലാം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

പ്രധാന സവിശേഷതകള്‍
1. 1995ലെ ചട്ടത്തെ അപേക്ഷിച്ച് പുതിയ ബില്ലില്‍ ഏഴിന് പകരം 19 വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്ന എന്നതാണ് ഏറ്റവും വലിയ സവിശേഷത. 1995ലെ ചട്ടപ്രകാരം, അന്ധത, കാഴ്ചക്കുറവ്, കുഷ്ടരോഗം ഭേദമായവര്‍, കേള്‍വിക്കുറവുള്ളവര്‍. വാഹനാപകടത്തില്‍ പെട്ടവര്‍, ബുദ്ധിമാന്ദ്യമുള്ളവര്‍, മാനസിക രോഗികള്‍ എന്നിവരെയാണ് ഭിന്നശേഷിയുള്ളവരുടെ പട്ടികയില്‍ പെടുത്തിയിരുന്നത്. എന്നാല്‍ 2014ലെ ബില്ലില്‍, സെറിബ്രല്‍ പാലസി, ഹീമോഫീലിയ, സിറോസിസ്, ഓട്ടിസം, തലസ്സേമിയ എന്നിവ ഉള്‍പ്പെടെ 19 വിഭാഗങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

2. ബില്ലിന്റെ പരിഷ്‌കരിച്ച പതിപ്പില്‍ ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയായവരെയും പാര്‍ക്കിന്‍സണ്‍സ് രോഗികളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മറ്റേതൊരു രോഗാവസ്ഥയെയും ഭിന്നശേഷിയുള്ളവരായി പ്രഖ്യാപിക്കാന്‍ ബില്ല് കേന്ദ്ര സര്‍ക്കാരിന് അനുമതി നല്‍കുകയും ചെയ്യുന്നു.

3. ഇപ്പോള്‍ നാല്‍പത് ശതമാനം വൈകല്യമുള്ളവര്‍ക്ക് മാത്രമാണ് വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ സംവരണവും സര്‍ക്കാര്‍ പദ്ധതികളിലും മറ്റുള്ളവയിലും പരിഗണനയും ലഭിക്കുന്നത്. 1995ലെ ചട്ടപ്രകാരം ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളിും സര്‍ക്കാരിലും ഭിന്നശേഷിയുള്ളവര്‍ക്ക് മൂന്ന് ശതമാനം സംവരണം മാത്രമാണ് അനുവദിച്ചിരുന്നത്. 2014 ലെ ബില്ല് ഇത് അഞ്ച് ശതമാനമായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. എല്ലാ പൊതുകെട്ടിടങ്ങളിലും ഭിന്ന ശേഷി സൗഹൃത പാതകള്‍ ഉള്‍പ്പെടെയുള്ള നിരവധി അവകാശങ്ങള്‍ക്കും അധികാരങ്ങള്‍ക്കും പുതിയ ബില്ല് വ്യവസ്ഥ ചെയ്യുന്നുമുണ്ട്.

4. മാനസിക രോഗമുള്ള വ്യക്തികള്‍ക്ക് രക്ഷകര്‍തൃത്വത്തിനുള്ള വകുപ്പികള്‍. ബില്ല് പ്രകാരം രണ്ട് തരത്തിലുള്ള രക്ഷകര്‍തൃത്വം അനുവദിക്കാനാണ് ജില്ല കോടതികള്‍ക്ക് അധികാരം നല്‍കുന്നത്: പരിമിതമായ രക്ഷകര്‍തൃത്വവും (മാനസിക രോഗമുള്ള വ്യക്തിയുമായി ചേര്‍ന്ന് കൂട്ടായ തീരുമാനം കൈക്കൊള്ളാനുള്ള അവകാശം) സമ്പൂര്‍ണ രക്ഷകര്‍തൃത്വവും (രോഗിയുമായി കൂടിയാലോചിക്കാതെ തീരുമാനം കൈക്കൊള്ളാനുള്ള അവകാശം).

5. നിയമത്തിലെ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ശിക്ഷ. 1995ലെ ചട്ടത്തില്‍ ഇത്തരത്തിലുള്ള ഒരു ശിക്ഷയും വ്യവസ്ഥ ചെയ്തിട്ടില്ലെങ്കില്‍, 2014ലെ ബില്ലിലെ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ആറുമാസം തടവും പതിനായിരം രൂപ പിഴയുമോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷനല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നു. തുടര്‍ന്നും ലംഘിക്കുകയാണെങ്കില്‍ രണ്ട് വര്‍ഷം തടവും 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ വിധിക്കാം. എന്നാല്‍ പുതിയ ഭേദഗതി ജയില്‍ ശിക്ഷ അപ്പാടെ എടുത്തുകളയുകയും പിഴ ശിക്ഷ മാത്രം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍