UPDATES

വിദേശം

അമേരിക്കയുടെ പ്രിയങ്കരനായ ഇറാക്കി ഷെയ്ക്കിന്റെ ഉയര്‍ച്ചയും പതനവും അമേരിക്കയുടെ പ്രിയങ്കരനായ ഇറാക്കി ഷെയ്ക്കിന്റെ ഉയര്‍ച്ചയും പതനവും

ടീം അഴിമുഖം

ടീം അഴിമുഖം

എലി ലെയ്ക്ക്
(ബ്ലൂംബര്‍ഗ്)

ഷെയ്ക്ക് അഹമ്മദ് അബു റിഷ അല റിഷാവിയെ വിപ്ലവത്തിന്റെ പ്രതീകമായി ഉയര്‍ത്തികാട്ടിയിരുന്ന ആ കാലം അത്ര പഴയതല്ല. പടിഞ്ഞാറന്‍ ഇറാക്കിലെ അല്‍ഖ്വയ്ദ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുക എന്ന ഉദ്ദേശത്തോടെ ആണ് സുന്നി അറബ് തദ്ദേശീയര്‍ ഉണര്‍ച്ച എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ പ്രസ്ഥാനം ആരംഭിച്ചത്. ഷെയ്ക്ക് അഹമ്മദും സഹോദരനും ഈ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖര്‍ ആയിരുന്നു. ഈ സഹോദരന്‍ 2007ല്‍ കൊല്ലപ്പെട്ടു.

ഇന്ന് ഷെയ്ക്ക് അഹമ്മദിന്റെ സ്വദേശമായ അന്‍ബര്‍ പ്രവിശ്യയില്‍ വളരെ കുറച്ചേ സന്ദര്‍ശനം നടത്താറുള്ളൂ. അദ്ദേഹം ഇപ്പോള്‍ ഇറാക്കിന് പുറത്തു അറബ് രാജ്യങ്ങളുടെ തലസ്ഥാനത്തും ദുബായിലും ആണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത് എന്നാണ് അദ്ദേഹവുമായി സമ്പര്‍ക്കത്തിലുള്ള ആളുകളും മറ്റു തദ്ദേശീയ നേതാക്കളും പറയുന്നത്. സ്വന്തം രാജ്യത്ത് അല്‍ ഖ്വയ്ദയുടെ പ്രധാന സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് എതിരെ ഒരു പടനീക്കം നടത്തുന്നതിനെ നയിക്കാന്‍ തക്കവണ്ണം ഒരു സ്വാധീനവും ബഹുമാനവും അദ്ദേഹത്തിന് നഷ്ടപ്പെട്ടു കഴിഞ്ഞുവെന്നു ഗോത്ര വര്‍ഗ്ഗ നേതാക്കളും മുന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നത്. 

ഷെയ്ക്ക് അഹമ്മദിന്റെ സ്വാധീനം ആ പ്രവിശ്യയില്‍ നഷ്ടമായതോടെ ഇസ്ലാമിക് സ്റ്റേറ്റ് കയ്യടക്കിയ റമാദി നഗരം തിരിച്ചു പിടിക്കുന്നതിനായി ഇറാഖിലേക്ക് നിരന്തരമായി അയച്ചുകൊണ്ടിരിക്കുന്ന പട്ടാള ഉപദേഷ്ടാക്കളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന യു എസ് പ്രസിഡന്റ് ഒബാമ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ തെളിവാണ്.

ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ‘പൂര്‍വികര്‍’ ആയ അല്‍ഖ്വയ്ദയെ നേരിടാന്‍ 2007-2008 കാലത്തില്‍ ഗോത്ര സമൂഹത്തെ പരിശീലിപ്പിക്കുന്നതില്‍ യു എസ് ഏറെ താത്പര്യം പ്രകടിപ്പിക്കുകയും ഒരു പരിധിവരെ വിജയിക്കുകയും ചെയ്തിരുന്നു. ഒരു കൊല്ലം മുമ്പുവരെ സ്ഥിതി ഇതായിരുന്നു. എന്നാല്‍ ഈ വര്‍ഷം തുടക്കത്തില്‍ തന്നെ അനവധി ഗോത്ര വര്‍ഗ്ഗ നേതാക്കള്‍ തങ്ങളുടെ സുരക്ഷ പോലും ബലികഴിച്ചാണ് ഈ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടത്. ഇവരില്‍ ഭൂരിഭാഗവും കൊല്ലപ്പെടുകയോ അല്ലെങ്കില്‍ തുരത്തിയോടിക്കപ്പെടുകയോ ചെയ്തു. അനബാര്‍ പ്രവിശ്യയില്‍ ബാക്കിയായവര്‍ ആകട്ടെ, ഭയംകൊണ്ടും സമ്മര്‍ദ്ദം കൊണ്ടും ഇസ്ലാമിക് സ്റ്റേറ്റിന് വഴങ്ങി ജീവിക്കുകയും ചെയ്യുന്നു.

തങ്ങള്‍ക്ക് ഗോത്ര സമൂഹത്തിന്‍ മേലുള്ള സ്വാധീനത്തെ കുറിച്ച് വ്യക്തമായ ബോധം ഉള്ള ജിഹാദികള്‍ ഗോത്ര നേതാക്കള്‍ ജിഹാദികളോടുള്ള വിധേയത്വം പറഞ്ഞു പ്രതിജ്ഞ ചൊല്ലുന്ന പൊതു പരിപാടികളുടെ ഫോട്ടോ എടുത്തു ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രദര്‍ശിപ്പിക്കുവാനും തുടങ്ങി. ഐ എസിനെ തോല്‍പ്പിച്ചു റമാദി തിരിച്ചുപിടിക്കുന്ന പ്രക്രിയയില്‍ എന്തെങ്കിലും വിധത്തില്‍ ഒരു വിജയം അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അതിനായി അദ്ദേഹത്തിന് ഒരു പുതിയ ഷെയ്ക്ക് അഹമ്മദിനെ സൃഷ്ടിക്കേണ്ടി വരും. കാരണം, ഒരു വിപ്ലവത്തിന് നേതൃത്വം നല്‍കാന്‍ സാധിക്കുന്ന ഒരു അവസ്ഥയില്‍ അല്ല ആ പഴയ ഷെയ്ക്ക് അഹമ്മദ് ഇപ്പോള്‍.

കഴിഞ്ഞ മാസം, ഇറാക്കിലും സിറിയയിലും വരെ അംഗങ്ങള്‍ ഉള്ള പ്രബലരായ ദുലായം ഗോത്രത്തിലെ നേതാക്കളില്‍ ഒരാള്‍ ആയ ഷെയ്ക്ക് അബ്ദുല്‍ റസാക്ക് അല്‍ ദുലായം, അന്‍ബറില്‍ ഷെയ്ക്ക് അഹമ്മദ് ഉണ്ടാക്കിയ രാഷ്ട്രീയ സംഖ്യം പരാജയപ്പെട്ടിരിക്കുന്നു എന്ന് വാഷിംഗ്ടണിലെ ഒരു സംഘത്തോട് അഭിപ്രായപ്പെട്ടു. ‘ഞാന്‍ അദ്ദേഹത്തെ കുറിച്ചു പറയാന്‍ അല്ല വന്നത്. എങ്കിലും അദ്ദേഹത്തിന് സ്വാധീനം നഷ്ടമായിരിക്കുന്നു എന്ന് പറയാതെ വയ്യ.’ ഈ ഫെബ്രുവരിയില്‍ ഞാന്‍ ബാഗ്ദാദില്‍ വച്ച് അഭിമുഖം നടത്തിയ ഷെയ്ക്ക് വിസ്സം അല്‍ ഹാര്‍ഡനും ഇതേ അഭിപ്രായം ഉണ്ടായിരുന്നു. തന്റെ കഴിവില്ലായ്മ കൊണ്ട് അല്‍ ഖ്വയ്ദയുമായുള്ള പോരാട്ടങ്ങള്‍ക്ക് തുരങ്കം വച്ചയാലാണ് ഷെയ്ക്ക് അഹമ്മദ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ന് അദ്ദേഹത്തിന് യാതൊരു സ്വാധീനവും ഇല്ല’ അദ്ദേഹം പറഞ്ഞു. 

2007-2008 കാലത്തില്‍ ഇറാക്കിലെ കലാപത്തില്‍ ജനറല്‍ ഡേവിഡ് പേട്രിയസിന്റെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയി ജോലി ചെയ്ത റിട്ടയേര്‍ഡ് കേണല്‍ പീറ്റര്‍ മന്‍സൂറും ഇത് തന്നെയാണ് പറഞ്ഞത്. അന്ന് കലാപത്തില്‍ തിരിച്ചടിക്കാന്‍ ഗോത്ര സംഘങ്ങള്‍ക്കും ഷെയ്ക്ക് അഹമ്മദിനും ഉണ്ടായിരുന്ന ഒരു ശക്തിയോ സ്വാധീനമോ ഇന്നവര്‍ക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

‘2011-ല്‍ ഇറാക്ക് അമേരിക്കയില്‍ നിന്ന് വേര്‍പെടുന്നത് വരെ ഈ നവോത്ഥാന നേതാക്കള്‍ക്ക് ഗോത്ര വര്‍ഗ്ഗ സമൂഹത്തിലും ആളുകള്‍ക്ക് ഇടയിലും വലിയ സ്വാധീനം ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു. മാലികി അധികാര കേന്ദ്രം അവരെ ആക്രമിക്കാന്‍ തുടങ്ങിയതോടെ ഈ പ്രസ്ഥാനത്തിന് ഇവര്‍ക്കിടയില്‍ ഉണ്ടായ സ്വാധീനം നഷ്ടമാവുകയും അത് തിരിച്ചു ഗോത്ര സമൂഹങ്ങള്‍ക്കിടയില്‍ തന്നെ നിക്ഷിപ്തമാവുകയും ചെയ്തു. അത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നത് തന്നെ ആയിരുന്നു താനും. ഷെയ്ക്ക് അഹമ്മദിനോട് അമേരിക്ക ബഹുമാനപൂര്‍വ്വം ഇടപെടണം എന്ന് മന്‍സൂര്‍ അഭിപ്രായപ്പെട്ടു.

‘ഇപ്പോളും അമേരിക്കയുടെ അടുത്ത സുഹൃത്ത് തന്നെയാണ് ഷെയ്ക്ക് അഹമ്മദ്. തങ്ങളുടെ കൂടെ നിന്നതിന് നന്ദി പ്രകടിപ്പിക്കാനായി അദ്ദേഹത്തെയും ഗോത്ര സമൂഹത്തെയും നേരിട്ട് കാണുക പോലും അമേരിക്ക ചെയ്തിട്ടുണ്ടാകും എന്ന് മന്‍സൂര്‍ പറഞ്ഞു. നേരത്തെ ചെയ്തിരുന്ന പോലെ ഇസ്ലാമിക സ്റ്റേറ്റിനെതിരെ നാല്പതോളം ഗോത്ര സമൂഹങ്ങളെ അണിനിരത്താന്‍ അദ്ദേഹത്തിന് ഇപ്പോള്‍ സാധിക്കുന്നില്ല എന്നത് ഒരു സത്യം തന്നെയാണ്. (ഈ ലേഖനത്തിനായി ഷെയ്ക്ക് അഹമ്മദിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല.)

ഇറാക്കില്‍ സ്വന്തം പ്രതിച്ഛായക്ക് മങ്ങലേറ്റെങ്കിലും വാഷിംഗ്ടണ്‍ കേന്ദ്രീകരിച്ച് ഗോത്ര സമൂഹങ്ങളെ സ്വാധീനിക്കാന്‍ അഹമ്മദിന് ഇപ്പോഴും സാധിക്കുന്നുണ്ട്. ജനുവരിയില്‍ വാഷിംഗ്ടണില്‍ ഷെയ്ക്മാരുടെ ഒരു സംഘത്തിനൊപ്പം നിരവധി ഉന്നതതല കൂടികാഴ്ചകള്‍ക്ക് അദ്ദേഹം ശ്രമിക്കുകയും ചെയ്തു. വൈറ്റ് ഹൗസിലെ പ്രധാനികളെ നേരില്‍ കാണാന്‍ അന്ന് അദ്ദേഹത്തിന് സാധിച്ചില്ല എങ്കിലും മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷുമായി ടെലഫോണില്‍ അദ്ദേഹം സംസാരിച്ചിരുന്നു. 

വാഷിംഗ്ടണില്‍ താന്‍ ആഗ്രഹിക്കുന്ന ആരുമായും എപ്പോള്‍ വേണമെങ്കിലും കൂടിക്കാഴ്ച നടത്താന്‍ കഴിയുന്ന ഒരു കാലം അഹമ്മദിന് ഉണ്ടായിരുന്നു. 2007-08 കാലത്ത് ഇറാക്ക് സന്ദര്‍ശിക്കുന്ന ഇതൊരു യു എസ് രാഷ്ട്രീയ നേതാവും അല്‍ ഖ്വയ്ദക്കെതിരെ വിപ്‌ളവം നയിക്കുന്ന ഈ മനുഷ്യനെ കാണാന്‍ വേണ്ടി മാത്രം അന്‍ബാറിലേക്ക് പോകുമായിരുന്നു. 2008-ല്‍ ഇറാഖ് സന്ദര്‍ശന വേളയില്‍ സെനറ്റ് അംഗമായിരുന്ന കാലത്ത് സാക്ഷാല്‍ ഒബാമ തന്നെ അഹമ്മദിനെ നേരിട്ട് സന്ദര്‍ശിച്ചിരുന്നു.  2011-ല്‍ അമേരിക്കന്‍ പട്ടാള സംഘം ഇറാക്കില്‍ നിന്ന് പിന്‍വാങ്ങിയതോടെ ആണ് അഹമ്മദിന്റെ ‘കഷ്ടകാലം’ ആരംഭിച്ചത്.

ഇറാഖിന്റെ സന്തതികള്‍ എന്നറിയപ്പെട്ടിരുന്ന അന്‍ബാറി പോരാളികളില്‍ പലര്‍ക്കും ഇറാഖി സര്‍ക്കാരില്‍ നിന്നും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നൗറി അല്‍ മാലിക്കിയില്‍ നിന്നും യാതൊരു സഹായവും ലഭിച്ചില്ല. എന്തിനധികം, അവസാന പട്ടാള ക്യാമ്പും രാജ്യം വിട്ടതിനു ശേഷം അമേരിക്കയുമായുള്ള സകല ആശയവിനിമയങ്ങളും അവസാനിച്ചു എന്ന് 2012-ല്‍ അഹമ്മദ് എന്നോട് പറഞ്ഞിരുന്നു. പടിഞ്ഞാറന്‍ ഇറാഖിനാവിശ്യമായ സുരക്ഷ നല്‍കുന്നതില്‍ നിരന്തരം പരാജയപ്പെട്ടിരുന്ന മാലിക്കിയുമായും കേന്ദ്രസര്‍ക്കാരുമായും തുടര്‍ന്ന് പരസ്യമായി പ്രവര്‍ത്തിക്കുക വരെ ചെയ്തു അദ്ദേഹം. ബാഗ്ദാദ് സര്‍ക്കാരിന്റെ പാളിച്ചകള്‍ മുതലെടുത്താണ് അന്‍ബാറിനു മേല്‍ ഐ എസ് അധികാര സ്ഥാപനം നടത്തിയത്.

ഇറാക്കിലെ ഗോത്ര സമൂഹങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ യു എസ് പട്ടാള ഉദ്യോഗസ്ഥനും നേവല്‍ വാര്‍ കോളേജിലെ പ്രൊഫസറുമായ ക്രെയ്ഗ് വൈറ്റ്‌സൈഡ് നടത്തിയ ഗവേഷണമനുസരിച്ചു, തങ്ങളുടെ പ്രതാപകാലം അവസാനിക്കാറായി എന്ന് മനസിലാക്കിയിട്ടും 2009-10 വര്‍ഷങ്ങളില്‍ അല്‍ഖ്വയ്ദയും ഐ എസും ചേര്‍ന്ന് ഗോത്ര നേതാക്കളെ കൊന്നുകളയണം എന്ന് ആഹ്വാനം ചെയ്തിരുന്നു എന്നാണ് പറയുന്നത്. ഈ കാലയളവില്‍ ഇറാക്കിലെ അല്‍ ഖ്വയ്ദ നേതാക്കള്‍ ആദിവാസി നേതാക്കളുമായി ചേര്‍ന്ന് തങ്ങളോട് വിശ്വാസ്യത പുലര്‍ത്തുന്ന ഷെയ്ക്ക്മാരെയും അല്ലെങ്കില്‍ ഏതൊക്കെ ആളുകളെ ആണ് ‘ഇല്ലാതാക്കേണ്ടത് എന്നും അറിയാന്‍ ആയി രഹസ്യ കൂടികാഴ്ചകള്‍ നടത്തിയിരുന്നു.
തങ്ങളുടെ ഭൂതകാലത്തിലെ തെറ്റുകളില്‍ നിന്ന് ജിഹാദികളും പാഠം പഠിച്ചു തുടങ്ങിയിരിക്കുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കാരണമില്ലാതെ ഗോത്ര നേതാക്കളെ കൊല ചെയ്യുന്ന പ്രവര്‍ത്തി അവര്‍ അവസാനിപ്പിച്ചു. ‘തങ്ങളാല്‍ വധിക്കപ്പെടുന്ന ആളുകളെ കുറിച്ച് ഐ എസിന് കൃത്യമായ ധാരണ ഉണ്ട്’ എന്ന് തന്റെ പട്ടാള ജീവിതത്തിന്റെ തുടക്കകാലം അന്‍ബാറില്‍ ചെലവിട്ട അമേരിക്കന്‍ സൈനിക ദ്വിഭാഷി സ്റ്റെര്‍ലിംഗ് ജെന്‍സന്‍ പറഞ്ഞു. ‘ അവിടെയുള്ള എല്ലാ ഗോത്ര സമൂഹത്തില്‍ നിന്നും ഐ എസിന് ചാരന്മാര്‍ ഉള്ളതിനാല്‍, ഏതൊക്കെ നേതാക്കള്‍ക്കാണ് ആണ് അമേരിക്കയോട് കൂറുള്ളത്, അല്ലെങ്കില്‍ ഇറാഖി സര്‍ക്കാരുമായി ബന്ധമുള്ളത് എന്ന് അവര്‍ക്ക് കൃത്യമായ വിവരം ഉണ്ട്. അവരെയാണ് ഐ എസ് ലക്ഷ്യം വയ്ക്കുന്നത്. അവരെ ഭീഷണിപ്പെടുത്തുകയോ ഉദേശിച്ച ഫലം ലഭിക്കാനായി കൊന്നുകളയുകയോ ചെയ്യുകയാണ് പതിവ്.

ഈ കൂട്ടകുരുതികള്‍ മൂലം, ഐ സിനെതിരെ പോരാടാന്‍ ഗോത്ര സമൂഹത്തില്‍ നിന്നും പുതിയ വിപ്ലവകാരികളെ കണ്ടെത്താന്‍ അമേരിക്കക്ക് സാധിക്കുന്നില്ല. 2010 ത്തിനും 2013 അവസാനത്തിനും ഇടയ്ക്കു ഇറാക്കില്‍ 1,233 ആദിവാസി പോരാളികളെ അല്‍ ഖ്വയ്ദ വധിച്ചു എന്നാണ് വൈറ്റ് സൈഡിന്റെ ഗവേഷണം പുറത്തുവിട്ട വിവരം.
2014 മുതല്‍ എത്ര ഗോത്ര പോരാളികളെ ഇത്തരത്തില്‍ വധിച്ചു എന്നത് തെളിയിക്കുന്ന ആധികാരിക കണക്കുകള്‍ ഇല്ലായെങ്കിലും, അവര്‍ ഈ ‘കുരുതികള്‍’ തുടര്‍ന്നുപോന്നു എന്നതിന് തെളിവുകള്‍ ഉണ്ട്. അന്‍ബറില്‍ ഇപ്പോഴും താമസിക്കുന്ന തന്റെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു നേതാവ് എന്നോട് ഇങ്ങനെ പറഞ്ഞു: 2005-ല്‍ കുരുതി കൊടുക്കല്‍ അവസാനിച്ചു എന്നതു ഒരു തെറ്റായ ധാരണയാണ്. അവര്‍ക്ക് അവസരം ലഭിച്ചപ്പോള്‍ എല്ലാം അവര്‍ കൊന്നുകൊണ്ടേയിരുന്നു. റമാദിക്ക്‌ശേഷം മൊസ്യൂള്‍ പിടിച്ചടക്കിയ ജൂണ്‍ മാസത്തിനു ശേഷം ഈ കുരുതികള്‍ പഴയതിലും വര്‍ധിച്ചു. ഇപ്പോള്‍ അവര്‍ അന്‍ബാറിനെ ലക്ഷ്യം വച്ചിരിക്കുന്നു. ഗോത്ര നേതാക്കളെ വധിക്കുക എന്നത് ഏറെ നിസാരമായ ഒരു കാര്യം ആണ്. അതുകൊണ്ട് തന്നെ അവര്‍ അത് നടപ്പിലാക്കുന്നു.

ഈ അവസ്ഥയില്‍ ഷെയ്ക്ക് അഹമ്മദ് അന്‍ബാറില്‍ താമസിക്കുന്നില്ല എന്ന വസ്തുത എന്നെ ഒട്ടും ആശ്ചര്യപ്പെടുത്തുന്നില്ല. അല്‍ ഖ്വയ്ദക്കെതിരെ പോരാടിയവരില്‍ ഭൂരിപക്ഷവും വധിക്കപ്പെട്ടു. മറ്റുളളവര്‍ ഐ എസിന് അടിയറവു പറഞ്ഞു ജീവിക്കുന്നു. ഇപ്പോള്‍ അമേരിക്ക മറ്റൊരു നവോത്ഥാന പരിപാടിയുമായി മുന്നേറുമ്പോള്‍, ആദ്യകാലത്ത് അന്‍ബാറിനെ അല്‍ഖ്വയ്ദയില്‍ നിന്നും മോചിപ്പിച്ച നേതാവിന്റെ കഥ ഒരു ജാഗ്രതാ നിര്‍ദേശം പോലെ നമുക്ക് മുന്നില്‍ ഉണ്ട്. അമേരിക്കയുമായി കൂട്ടുകൂടുന്നത് എത്രമാത്രം മണ്ടത്തരമാണ് എന്നതിന്റെ ഉദാഹരണം ആണ് ആ നേതാവിന്റെ ജിവിതം.

(ബ്ലൂംബെര്‍ഗ് വ്യൂവിലെ കോളമിസ്റ്റ് ആണ് എലി ലേക്ക്. രാഷ്ട്രീയം, വിദേശകാര്യം എന്നിവ കൈകാര്യം ചെയ്യുന്നു.)

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍