UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വൈറ്റ് ഹൗസിനെ പുഷ്പാലംകൃതമാക്കാന്‍ ഒരാളെ തേടുന്നു വൈറ്റ് ഹൌസില്‍ ആളെ വേണം; പുഷ്പാലങ്കാര ജോലിക്ക്

ഹെലേന ആന്‍ഡ്രൂസ്‌
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഏതാണ്ട് അഞ്ചുമാസം മുമ്പാണ് വൈറ്റ് ഹൗസ് മുന്‍ ഫ്‌ളോറിസ്റ്റ് ആയ ലോറ ഡോലിംഗ് അവരുടെ ജോലിയുപേക്ഷിച്ചത്. അഭിരുചികള്‍ യോജിക്കാത്തതാണ് കാരണമാണ് ജോലി ഉപേക്ഷിച്ചതെന്നാണ് കേള്‍വി. വൈറ്റ് ഹൗസ് ഇപ്പോഴും അവരുടെ ചെറുതും തിരക്കേറിയതുമായ പൂക്കട നടത്താന്‍ പകരം ആളെ തിരയുകയാണ്. അന്വേഷണം പാതിവഴിയിലെത്തിയെന്നും പലരും വിളി കാത്തിരിക്കുകയാണെന്നും കേള്‍ക്കുന്നുണ്ട്. 

25 ഇരുപത്തഞ്ച് സെമിഫൈനലിസ്റ്റുകളുണ്ടെന്നാണ് കേള്‍ക്കുന്നത്. അതില്‍ പഴയ ഫ്‌ളോറിസ്റ്റ് നാന്‍സി ക്ലാര്‍ക്ക് ആറുവര്‍ഷം മുന്‍പ് ജോലിയുപേക്ഷിച്ചപ്പോള്‍ ഉണ്ടായ ഒഴിവിലേക്ക് അപേക്ഷിച്ച ആളുകളും ഉള്‍പ്പെടുന്നു.

കഴിഞ്ഞ തവണ ജോലി സാധ്യതയുണ്ടായിരുന്ന സിയാറ്റില്‍ ഫ്‌ളോറല്‍ ഡിസൈനര്‍ റെനേ ലാന്‍ട്രി പറയുന്നത് അവര്‍ ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും പിരിമുറുക്കമുള്ള ജോലിയായിരുന്നു ഇതെന്നാണ്. ഇതിനുമുന്‍പ് ഇങ്ങനെ ഒരു ജോലിയുണ്ടെന്നു പോലും അറിയില്ലായിരുന്ന റിറ്റ്‌നര്‍ ആവട്ടെ വൈറ്റ് ഹൗസില്‍ നിന്ന് വിളി വന്നപ്പോള്‍ പോര്‍ട്ട്‌ഫോളിയോയും റെസ്യൂമെയും ശുപാര്‍ശക്കത്തുകളും ഒക്കെ തയ്യാറാക്കാന്‍ ഒരാഴ്ച മാത്രമാണ് എടുത്തത്. ഫൈനലില്‍ എത്തിയപ്പോള്‍ റിറ്റ്‌നര്‍ താന്‍ ചെയ്തത് ഒരു ‘റിയാലിറ്റി സ്റ്റൈല്‍ ഫ്‌ളവര്‍ ഓഫ്’ ആണെന്നാണ് പറയുന്നത്. ഇതില്‍ ഫസ്റ്റ് ലേഡിക്കുവേണ്ടിയും ചീഫ് അഷറിന് വേണ്ടിയും സോഷ്യല്‍ സെക്രട്ടറിക്ക് വേണ്ടിയും വൈറ്റ് ഹൗസ് ഫോട്ടോഗ്രാഫര്‍ക്കുവേണ്ടിയും നാലുമണിക്കൂര്‍ കൊണ്ട് സജ്ജമാക്കിയ മൂന്ന് പുഷ്പാലങ്കാരങ്ങള്‍ ഉള്‍പ്പെടുന്നു.

ഒരു പുഷ്പാലങ്കാര ജോലിക്കാരിയുടെ കരിയറിന്റെ ഏറ്റവും ഉയരമായി കരുതപ്പെടുന്ന ഈ ജോലിയില്‍ ക്രിയാത്മകതയ്ക്കും ഇണങ്ങിച്ചേരാനുള്ള കഴിവിനും ഒപ്പം കുറച്ച് തൊലിക്കട്ടി കൂടി വേണമെന്നാണ് മുന്‍ ഫ്‌ളോറല്‍ ഷോപ്പ് ജീവനക്കാര്‍ പറയുന്നത്. എത്രയൊക്കെയായാലും പനിനീര്‍പ്പൂക്കള്‍ക്ക് മുള്ളുകള്‍ ഉണ്ടല്ലോ.

‘വേദനിക്കാന്‍ തയ്യാറായിരിക്കണം’, ഒരു മുന്‍ ജീവനക്കാരി പറയുന്നു. ‘നിങ്ങളുടെ വികാരങ്ങള്‍ തകരും. ഇത് ഞങ്ങള്‍ക്കെല്ലാം സംഭവിച്ചിട്ടുള്ളതാണ്. നിങ്ങള്‍ ഈ മനോഹര അലങ്കാരം ചെയ്തുവെന്ന സംതൃപ്തിയിലിരിക്കുമ്പോഴാകും ഒരാള്‍ പറയുക ‘എന്തൊരു വൃത്തികേട്’ എന്ന്. നിങ്ങള്‍ക്ക് അത് നല്ല രീതിയില്‍ എടുക്കേണ്ടിവരും, കാരണം അത് നിങ്ങളെപ്പറ്റിയല്ല, അത് എന്താണ് ഫസ്റ്റ് ലേഡി ആഗ്രഹിക്കുന്നത് എന്നതിനെപ്പറ്റിയാണ്.’ 

ഫസ്റ്റ് ലേഡി വെറുതെ നടന്നു എല്ലാ റോസുകളും ചുവന്നിരിക്കണം എന്ന് ആജ്ഞാപിക്കുകയൊന്നുമല്ല നടക്കുന്നത്. മിക്ക പുഷ്പ്പാലങ്കാരതീരുമാനങ്ങളും ഫസ്റ്റ്‌ലേഡിയും സോഷ്യല്‍ സെക്രട്ടറിയും (പുതുതായി നിയമിതയായ ദീഷ ഡയര്‍) എടുക്കുന്നവയും പിന്നീട് മുഖ്യഅലങ്കാരജോലിക്കാരിയോട് പറയുന്നതും പിന്നീട് പ്രഗല്‍ഭരായ അവരുടെ മൂന്നോനാലോ മുഴുവന്‍സമയ ജീവനക്കാരില്‍ എത്തുന്നതുമാണ്. ലില്ലി വേണോ കാര്‍നേഷന്‍ വേണോ എന്നതിലെ അന്തിമതീരുമാനം ഫസ്റ്റ്‌ലേഡിയുടെതാണ്.

(ഹെലേന ആന്‍ഡ്രൂസ് വാഷിങ്ടണ്‍ പോസ്റ്റിലെ റിലയബിള്‍ സോഴ്‌സ് എന്ന കോളത്തിലെ സഹഎഴുത്തുകാരിയാണ്.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍