UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുലിന്റെ നേതൃത്വം അംഗീകരിക്കില്ല; ഗോവ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി

വിശ്വജിത്ത് റാണെയ്ക്ക് പിന്നാലെ സാവിയോ റോഡ്രിഗസ് ആണ് രാജിവച്ചത്

നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാത്തതിന് പിന്നാലെ കോണ്‍ഗ്രസിന് ഗോവയില്‍ വീണ്ടും തിരിച്ചടി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത് രണ്ടാമതൊരു എംഎല്‍എ കൂടി ഇവിടെ രാജിവച്ചു. വിശ്വജിത്ത് റാണെയ്ക്ക് പിന്നാലെ സാവിയോ റോഡ്രിഗസ് ആണ് രാജിവച്ചത്. രാഹുല്‍ ഗാന്ധിയെ നേതാവായി അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് റോഡ്രിഗസിന്റെ രാജി.

40 അംഗ മന്ത്രിസഭയില്‍ 17 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇതോടെ സഭയിലെ അംഗങ്ങളുടെ എണ്ണം 15 ആയി. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിന്റെ പിടിപ്പുകേട് കൊണ്ടാണ് ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാതെ പോയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഗോവ കോണ്‍ഗ്രസില്‍ ദേശീയ നേതൃത്വത്തിനെതിരെ വന്‍ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്.

ഗോവയില്‍ ജനങ്ങള്‍ കോണ്‍ഗ്രസില്‍ അര്‍പ്പിച്ച വിശ്വാസത്തെ പാര്‍ട്ടി പിന്നില്‍ നിന്ന് കുത്തിയെന്നും ജനങ്ങളെ വഞ്ചിച്ചെന്നും ആരോപിച്ചാണ് വിശ്വജിത്ത് റാണെ ഇന്നലെ രാജി വച്ചത്. ബിജെപിയുടെ മനോഹര്‍ പരീക്കര്‍ സര്‍ക്കാരിന്റെ വിശ്വാസവോട്ട് ബഹിഷ്‌കരിച്ച് കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കിയ ശേഷമായിരുന്നു റാണെ പാര്‍ട്ടി സ്ഥാനം രാജിവച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍