UPDATES

യാത്ര

മരണത്തിന്റെ താഴ്‌വരകളിലെ അതിശയിപ്പിക്കുന്ന കാഴ്ചകള്‍

Avatar

ഇന്ദിര

നിങ്ങളിലൊരു സഞ്ചാരിയുണ്ടെങ്കില്‍, ഒരായുസ്സിനിടയിലും കണ്ടു തീര്‍ക്കാനാവാത്ത മനോഹാരിത നിറഞ്ഞ ഇടങ്ങള്‍ ഈ ഭൂമിയിലുണ്ട്. എന്നാല്‍ ഈ യാത്രയില്‍ എപ്പോഴെങ്കിലും മരണത്തിന്റെ താഴ്‌വരകളുടെ മനോഹാരിത നുകരാന്‍ നിങ്ങള്‍ തയ്യാറുണ്ടോ? ഒരിക്കലെങ്കിലും അത്തരം ഇടങ്ങള്‍ സന്ദര്‍ശിക്കാന്‍ താത്പര്യമുണ്ടോ? മരണമെന്ന ഭയവും അതേസമയം ലോകത്തിന്റെ സൗന്ദര്യവും ഒരുപോലെ നിങ്ങളെ പൊതിയുന്ന സ്ഥലങ്ങള്‍. യാത്രകളുടെ ത്രസിപ്പിക്കുന്ന അനുഭവങ്ങള്‍ മാത്രമായിരിക്കും ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാല്‍ നിങ്ങളില്‍ ബാക്കിയുണ്ടാവുക., തീര്‍ച്ച…

ഡെത്ത് വാലി-അമേരിക്ക

‘ഭൂമി നമ്മുടെ വീടാണെങ്കില്‍, മരണ താഴ്‌വര എന്തിനെയും കരിച്ചുകളയാന്‍ ശേഷിയുള്ള അടുപ്പാണ്’ ഡെത്ത് വാലിയെക്കുറിച്ചുള്ള വിശേഷണമാണിത്. ഭൂമിയിലെ ഏറ്റവും ചൂട് കൂടിയ ഇടമാണ് ഇവിടെ. 134 ഡിഗ്രി ഫാരന്‍ഹീറ്റാണ്‌(567 ഡിഗ്രി സെല്‍ഷ്യല്‍സ്) ഇവിടുത്തെ ചൂട്. ഈ വറചട്ടിയില്‍ നിങ്ങള്‍ക്ക് പരാമവധി കഴിയാന്‍ സാധിക്കുന്നത് അരദിവസമാണ്. ഇവിടുത്തെ കാഴ്ചകള്‍ അതിഗംഭീരമാണ്. ധൈര്യമുണ്ടെങ്കില്‍ ഒന്നു പോയി നോക്കാം. ചില ധൈര്യശാലികള്‍ മുമ്പ് പോയിട്ടുണ്ട്. തിരിച്ചുവന്നവര്‍ പക്ഷെ കുറവാണ്.

ദി ഡനാകില്‍ ഡെസേര്‍ട്ട്-ഇറിട്രാ, ആഫ്രിക്ക

ഇതും ഭൂമിയുടെ മറ്റൊരു വറചട്ടിയാണ്. 120 ഡിഗ്രി ഫാരന്‍ഹീറ്റ്(50 ഡിഗ്രി സെല്‍ഷ്യല്‍സ്). ധാരാളം സജീവമായ അഗ്നിപര്‍വ്വതങ്ങളടങ്ങിയ പ്രദേശമാണിത്. നമ്മള്‍ വിചാരിക്കുന്നതിനെക്കാള്‍ പൈശാചികമായ ഒരു നരകമാണ് ഡനാകില്‍ ഡെസേര്‍ട്ട്. വിഷവാതകങ്ങളും മറ്റ് പ്രതിബന്ധങ്ങളുമൊക്കെയടങ്ങിയ ‘ഭൂമിയിലെ നരകം’ എന്നു വിശേഷിപ്പിക്കുന്ന ഡനാകില്‍ ഡെസേര്‍ട്ടില്‍ സ്വന്തം ധൈര്യത്തിലും കഴിവിലും വിശ്വാസമുള്ളവര്‍ മാത്രം പോയാല്‍ മതി. വഴികാട്ടിയോ മറ്റ് വിശദമായിട്ടുള്ള ഭൂപടങ്ങളോ ഈ ഇടത്തെപ്പറ്റിയില്ലെന്ന് ഓര്‍മ്മിക്കുന്നു. പക്ഷെ ഡനാകില്‍ ഡെസേര്‍ട്ടിലെ ഫോട്ടോകള്‍ നമ്മളെ ആങ്ങോട്ട് മാടിവിളിക്കും.

മൗണ്ട് വാഷിങ്ങ്ടണ്‍-അമേരിക്ക

ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറ്റ് വീശുന്ന മൗണ്ട് വാഷിങ്ങ്ടണ്‍ ദുര്‍ഘടമായ ഒരിടമാണ്. 203 മൈല്‍ വേഗതയിലാണ്(മണിക്കൂറില്‍ 327 കിലോമീറ്റര്‍) ഇവിടെ കാറ്റ് വീശുന്നത്. കൂടാതെ മൈനസ് 40 ഡിഗ്രി സെല്‍ഷ്യല്‍സില്‍ താഴെയാണ് ഇവിടുത്തെ തണുപ്പ്. 6288 അടി ഉയരമുള്ള മൗണ്ട് വാഷിങ്ങ്ടണ്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രകൃതിയുടെ കൊലക്കളങ്ങളിലൊന്നാണ്. ധാരാളം ശവശരീരങ്ങള്‍ അഴുകാതെ മഞ്ഞില്‍ കിടക്കുന്നത് അവിടെ കാണാന്‍ സാധിക്കും. പക്ഷെ ഇതിനെയൊക്കെ തരണം ചെയ്ത് അവിടെ എത്തിയാല്‍ നമ്മളെ ഞെട്ടിക്കുന്ന കാഴ്ചകളാണ് പ്രകൃതി ഒരുക്കിയിരിക്കുന്നത്.

സിനബുഗ് വോള്‍ക്കാനോ-ഇന്തോനേഷ്യ

ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലെ സജീവ അഗ്നിപര്‍വ്വതമാണ് ഇത്. ഇതിന് ചുറ്റിനുമുള്ള നഗരം ലാവയില്‍ മുങ്ങിപോയി. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലും ഈ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചിരുന്നു. കഴിഞ്ഞ ഫ്രബ്രുവരിയിലും സിനബുഗ് പൊട്ടിത്തെറിച്ചു. ഇതില്‍ നിന്നും വമിക്കുന്നത് വിഷവാതകമാണ്. പൊട്ടിത്തെറിയില്‍ പാറകഷ്ണങ്ങളും ലാവയും 2500 അടി ഉയരത്തില്‍ വരെ എത്തിയിരുന്നു. എപ്പോള്‍ വേണമെങ്കിലും പൊട്ടാന്‍ സാധ്യതയുള്ള സിനബുഗ് മരണത്തെ വെല്ലുവിളിക്കുന്ന സാഹസിക പ്രേമികള്‍ക്ക് പറ്റിയ ഇടമാണ്.

സ്‌നേക്ക് ഐലന്‍ഡ്-ബ്രസീല്‍

ഭൂമിയിലെ ഏറ്റവും അപകടകരമായ ഇടമെന്ന് കുപ്രസിദ്ധി നേടിയ ഒരു ദ്വീപാണിത്. കാരണം വെറെ ഒന്നുമല്ല, ലോകത്തിലെ ഏറ്റവും വിഷം കൂടിയയിനത്തില്‍പ്പെട്ട ബോത്രോപ്‌സ് പാമ്പുകളുടെ ഇടമാണ് ഈ ദ്വീപ്. ഒരു സ്‌ക്വയര്‍  മീറ്ററില്‍ അഞ്ചു പാമ്പുകളെങ്കിലും ഉണ്ടാവുമെന്നാണ് ഇവിടെ ഗവേഷണം നടത്തിയിട്ടുള്ളവര്‍ പറയുന്നത്. ധാരാളം മരണം നടന്നിട്ടുള്ളതിനാല്‍  ഇങ്ങോട്ടുള്ള പ്രവേശനം ബ്രസീല്‍ സര്‍ക്കാര്‍ തടഞ്ഞിട്ടുണ്ട്. എന്നാല്‍ മരണത്തെ ഭയമില്ലാത്തവരെ ആര്‍ക്ക് തടയാന്‍ സാധിക്കും. എത്ര കഷ്ടപ്പെട്ടാലും ഈ ദ്വീപില്‍ എത്തിയാല്‍ ആരും പിന്നെ തിരിച്ചുപോകുന്നതിനെക്കുറിച്ച് ചിന്തിക്കില്ല. പാമ്പു കടിയേറ്റാലും വിട്ടുപോകാന്‍ തോന്നാത്ര മനോഹരമാണ് സ്‌നേക്ക് ഐലന്‍ഡ്.

ബൊളീവിയയിലെ മാഡി നാഷണല്‍ പാര്‍ക്ക്(വിഷപാദാര്‍ത്ഥങ്ങളടങ്ങിയ വനമേഖലയാണിത്), റഷ്യയിലെ ഖംചട്കയിലെ വാലി ഓഫ് ഡെത്ത്(വിഷവാതകങ്ങള്‍ നിറഞ്ഞ താഴ്‌വരയാണിവിടെ), ദി മാര്‍ഷല്‍ ഐലന്‍ഡിലെ ബിക്കിനി അറ്റോള്‍(ക്യാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന റേഡിയേഷനുള്ള ദ്വീപ്), ഏത്യോപ്യയിലെ അഫ്ര്‍ ഡിപ്രഷന്‍(സജീവ അഗ്നിപര്‍വ്വതങ്ങളുടെ ഇടം, എപ്പോഴും ഭൂകമ്പവുമുണ്ട്), താന്‍സിനിയയിലെ ലേക്ക് നാട്രോണ്‍(ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ ഗന്ധം കാരണം ഈ തടാകത്തില്‍ ഇറങ്ങുന്നവര്‍ പിന്നെ തിരിച്ചുകയറില്ല).

ഇതുപോലെ മരണം പതിയിരിക്കുന്ന ഒരുപാട് ഇടങ്ങളുണ്ട് ഭൂമിയില്‍. വെറും ധൈര്യം കൊണ്ടുമാത്രം ഇവിടെയൊക്കെ എത്തിപെടാന്‍ പറ്റില്ല. ആ പ്രദേശങ്ങളിലേക്കുള്ള പറ്റിയ സുരക്ഷാപകരണങ്ങളും, മുന്‍കരുതലുകളും എടുത്തെ അവിടങ്ങളില്‍ എത്താന്‍ സാധിക്കൂ. മനുഷ്യന്റെ ബുദ്ധിക്കും ധൈര്യത്തിനും പരാജയപ്പെടുത്താന്‍ കഴിയാത്ത എന്തുണ്ട് ഭൂമിയില്‍. മരണമല്ലാതെ..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍