UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു; ഈ വര്‍ഷം ഇത് മൂന്നാമത്തെ ശിശുമരണം

അമ്മയുടെ ആരോഗ്യനിലയും ഗുരുതരമായി തുടരുകയാണ്

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. പൂതൂര്‍ പഞ്ചായത്തില്‍ ചീരക്കടവ് ഊരില്‍ മുരുകന്റെയും ശാന്തിയുടെയും മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. ഈ വര്‍ഷം മൂന്ന് മാസത്തിനിടെ മരിക്കുന്ന മൂന്നാമത്തെ കുഞ്ഞാണ് ഇത്.

ഏഴാം മാസത്തില്‍ ജനിച്ച കുഞ്ഞിന് ജനന സമയത്ത് 860 ഗ്രാം മാത്രമാണ് തൂക്കമുണ്ടായിരുന്നത്. കോട്ടത്തറ ട്രൈബര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് കുഞ്ഞ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് ആനക്കട്ടിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. അമ്മയുടെ ആരോഗ്യനിലയും ഗുരുതരമായി തുടരുകയാണ്.

ജനുവരി ഫെബ്രുവരി മാസങ്ങളിലും ഇവിടെ ശിശു മരണങ്ങള്‍ നടന്നിരുന്നു. ഫെബ്രുവരി ഏഴിന് അഗണി പട്ടിമാളം ഊരിയിലെ വെള്ളങ്കരി-രാജമ്മ ദമ്പതികളുടെ നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞും ജനുവരി എട്ടിന് ഷോളയൂര്‍ കടമ്പാറ ഊരിലെ ശെല്‍വന്‍-വീരമ്മ ദമ്പതികളുടെ അഞ്ച് മാസം പ്രായമുള്ള ആണ്‍കുഞ്ഞുമാണ് മരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍