UPDATES

വിദേശം

സ്റ്റാര്‍ വാര്‍സ് ഭൂമിയിലെ പുതിയ യുദ്ധങ്ങള്‍- ഇഷാന്‍ തരൂര്‍ എഴുതുന്നു

Avatar

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍പോസ്റ്റ്)

‘സ്റ്റാര്‍ വാര്‍സ്’ പ്രപഞ്ചത്തില്‍, ദുഷ്ടരായ സമ്രാട്ടുകളും ജെഡൈ പോരാളികളും ഗ്രഹങ്ങളെപ്പാടെ തകര്‍ക്കാനുള്ള കൂറ്റന്‍ ഗോളാകാരശസ്ത്രങ്ങളും ഉള്‍ക്കൊള്ളുന്ന ജോര്‍ജ്ജ് ലൂക്കാസിന്റെ നെടുങ്കന്‍ സ്‌പെയ്‌സ് ഓപ്പറയില്‍, തന്റെതായ സ്ഥാനമുണ്ട് ഇരട്ടസൂര്യന്മാരെ ചുറ്റിത്തിരിയുന്ന റ്റാറ്റൂഈന്‍ എന്ന ഊഷരഗ്രഹത്തിനും. ടാറ്റൂഈന്റെ അപരിചിതപ്രകൃതിയ്ക്ക് താങ്ങായത് ടുണീഷ്യന്‍ ഭൂഭാഗദൃശ്യങ്ങളായിരുന്നു. മണല്‍ക്കുന്നുകളും ഏതാനും മണ്‍വീടുകളുമുള്ള കുഴികള്‍ നിറഞ്ഞ ഒരു മരുപ്രദേശം. അതാണ് യുവാവായ ലൂക്ക് സ്‌കൈവാക്കറിനെ (സ്റ്റാര്‍വാര്‍സിലെ ഒരു കഥാപാത്രം) ജിജ്ഞാസുവാക്കിയത്. 1976ലാണ് ആദ്യത്തെ ‘സ്റ്റാര്‍ വാര്‍സ്’ ചിത്രം ഇവിടെ ചിത്രീകരിക്കുന്നത്.

പക്ഷേ, തന്റെ സീരീസിലെ മൂന്നു സംരംഭങ്ങളില്‍ (‘Star Wars’ (1977), ‘The Phantom Menace’ (1999), ‘Attack of the Clones’ (2002) ) ലൂക്കാസ് ചിത്രീകരിച്ച തെക്കന്‍ ടുണീഷ്യയിലെ ഈ പ്രദേശം ഇന്ന് ഒരു യഥാര്‍ത്ഥ സംഘര്‍ഷത്തിന്റെ ഭാഗവും ജിഹാദികളുടെ ഒരു വഴിത്താവളവുമാണ് എന്ന് സി.എന്‍.എന്‍. റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. താതാവീന്‍ ടൗണ്‍ (ഇതില്‍നിന്നാണ് ലൂക്കാസ് തന്റെ മരുഗ്രഹത്തിന് പേരു നല്‍കിയത്) ലിബിയ-ടുണീഷ്യന്‍ അതിര്‍ത്തിക്കടുത്താണ്. ഇവിടെയാണ് ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധപ്പെട്ട ഒരു ചേരി ഉള്‍പ്പെടുന്ന സൈന്യങ്ങള്‍ തമ്മിലുള്ള പോര് ആഭ്യന്തരയുദ്ധത്തില്‍ കലാശിച്ചത്.

മൂന്നാഴ്ച്ച മുമ്പ് ടൂണിസ്സിലെ ബാര്‍ഡോ ദേശീയ മ്യൂസിയത്തില്‍ നടന്ന ഭീകരവാദി ആക്രമണത്തിനുശേഷം ലിബിയയില്‍ പ്രവര്‍ത്തിക്കുന്ന കലാപകാരികളെ അതിര്‍ത്തിക്കുപുറത്തുള്ള സങ്കേതങ്ങളുമായി ബന്ധിപ്പിക്കുന്ന ശൃംഖലകളെക്കുറിച്ചുള്ള സൂക്ഷ്മമായ പരിശോധനകള്‍ നടന്നു. അവര്‍ ലിബിയന്‍ സൈന്യത്തില്‍നിന്ന് പിടിച്ചതെന്ന് സംശയിക്കുന്ന 20,000 വെടിയുണ്ടപ്പട്ടകളും ഗ്രനേഡ് വിക്ഷേപിണികളും ഉള്‍പ്പെടെ വന്‍ ആയുധശേഖരങ്ങള്‍ ഈയിടെ തതാവീനിനടുത്ത് കണ്ടെടുക്കുകയുണ്ടായി. ലിബിയന്‍ ഭീകരവാദിശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ നിരവധിപേരെ ഇവിടെനിന്ന് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിന് ടൂണിസ്സിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്ന് ഒരുനുദ്യോഗസ്ഥപ്രതിനിധി സി.എന്‍.എന്നിനോട് പറയുന്നു.

അതേസമയം, ഇസ്ലാമിക് സ്‌റ്റേറ്റ് ഈ സ്റ്റാര്‍വാര്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് വസ്തുത. ടുണീഷ്യയില്‍ എവിടെയും തന്നെ ഈ തീവ്രവാദി സംഘടനയ്ക്ക് വേരില്ല. ലിബിയയിലെ അതിന്റെ താവളം ടുണീഷ്യന്‍ അതിര്‍ത്തിയില്‍നിന്ന് ദൂരെ രാജ്യത്തിന്റെ കിഴക്കുഭാഗത്താണ്.

പക്ഷേ ജിഹാദികളുടെ മൗലികവാദവും നുഴഞ്ഞുകയറ്റവും ടുണീഷ്യയുടെ വിനോദസഞ്ചാരമേഖലയ്ക്ക് ഒരു ഭീഷണിതന്നെയാണ്. മ്യൂസിയം ആക്രമണം തന്നെ ഈ പേടിവളര്‍ത്തിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം വിദേശികളായ വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് ടൂണീഷ്യന്‍ സര്‍ക്കാര്‍ യൂട്യൂബ് വീഡിയോകള്‍ നിര്‍മ്മിക്കുന്ന പ്രവണത തുടങ്ങുകയുണ്ടായി. അമേരിക്കന്‍ കലാകാരനായ ഫാരലിന്റെ ‘ഹാപ്പി’ എന്ന ഗാനത്തിന് ചിത്രീകരണം നല്‍കിക്കൊണ്ടായിരുന്നു ഇതിന്റെ തുടക്കം. ഈ പതിപ്പിന്റെ ഉള്ളടക്കം അഭിനേതാക്കള്‍ സ്റ്റാര്‍വാര്‍സ് കഥാപാത്രങ്ങളുടെ വേഷത്തില്‍ ടുണീഷ്യയിലെ സ്ഥലങ്ങളിലൂടെ ചുവടുവെച്ചു നീങ്ങുന്നതാണ്. സ്റ്റാര്‍വാര്‍സ് ചിത്രീകരണസെറ്റുകളും ഇതില്‍ കടന്നുവരുന്നു.

എന്നാല്‍, ഭാവിസഞ്ചാരികള്‍ മാത്രമല്ല കൂടുതല്‍ വശ്യതകള്‍ ആവശ്യപ്പെടുന്നത്. സംഭവങ്ങളെയും കഥാപാത്രങ്ങളെയും പരിഷ്‌കരിച്ചുകൊണ്ടുള്ള പുതിയ സ്റ്റാര്‍വാര്‍സ് ചിത്രം ഒരുങ്ങിക്കൊണ്ടിരിക്കുന്നു. അതില്‍ സംവിധായകന്‍ ജെ.ജെ. അബ്രാംസ് നിശ്ചയിച്ച പ്രകാരം റ്റാറ്റൂഈനെ അതിന്റെ പേരു നല്‍കിയ പ്രദേശത്തുനിന്ന് സമ്പന്നമായ അബുദാബിയിലേക്ക് മാറ്റി സ്ഥാപിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍