UPDATES

വിദേശം

ബ്രസ്സല്‍സില്‍ പൊട്ടിയത് ‘സാത്താന്റെ അമ്മ’

Avatar

തോമസ് ഗിബ്ബണ്‍സ് നെഫ്
(വാഷിങ്ടണ്‍ പോസ്റ്റ്)

ഒരു മണിക്കൂറിനുള്ളില്‍ മൂന്ന് സ്‌ഫോടനങ്ങള്‍ ബ്രസ്സല്‍സില്‍ നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റിന് എങ്ങനെ കഴിഞ്ഞു?  യൂറോപ്പിനെ വീണ്ടും ഭീകരാക്രമണ ഭീതിയിലാഴ്ത്തി കൊണ്ട് ബ്രസ്സല്‍സില്‍ 31 പേരുടെ മരണത്തിന് ഇടയാക്കിയ ചാവേറാക്രമണം നടന്നു 24 മണിക്കൂര്‍ കഴിയുമ്പോള്‍ അന്വേഷകര്‍ തലപുകയ്ക്കുകയാണ്. ഈ ബോംബുകള്‍ എങ്ങനെ നിര്‍മ്മിച്ചു, അതിന് കഴിഞ്ഞ നവംബറില്‍ പാരീസില്‍ നടന്ന ആക്രമണത്തില്‍ ഉപയോഗിച്ചവയുമായി സാമ്യമുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്.

ട്രൈ അസെറ്റോണ്‍ ട്രൈ പെറോക്‌സൈഡ് (ടിഎടിപി) എന്ന രാസ സംയുക്തം ഉപയോഗിച്ചുള്ള ബോംബുകളാണ് ഭീകരര്‍ ഉപയോഗിച്ചതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഈ ബോംബുകള്‍ പൊട്ടിക്കാന്‍ അവര്‍ എന്ത് സങ്കേതമാണ് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടില്ല. എന്തായാലും യൂറോപ്പിലുടനീളം ഭീകരാക്രമണങ്ങളില്‍ ടിഎടിപി ഉപയോഗിച്ചുള്ള സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിന്റെ ഒരു ഉദാഹരണം കൂടിയാകുകയാണ് ബ്രസ്സല്‍സിലേത്.

അങ്ങേയറ്റം അസ്ഥിരമായ പെറോക്‌സൈഡ് ഉപയോഗിച്ചുള്ള ബോംബുകള്‍ ദശാബ്ദങ്ങളായി ഭീകരവാദികള്‍ ഉപയോഗിച്ചു വരികയാണ്. ടിഎടിപിയുടെ സഹോദരനായ ഹെക്‌സാ മെത്തിലിന്‍ ട്രൈപെറോക്‌സൈഡ് ഡൈഅമിനും ആക്രമണങ്ങളില്‍ പങ്കാളിയാണ്. ടിഎടിപി ആദ്യമായി കുപ്രസിദ്ധി നേടുന്നത് 2001-ലെ സെപ്തംബര്‍ 11 ആക്രമണത്തിനുശേഷമാണ്. 2001 ഡിസംബറില്‍ ഷൂ ബോംബര്‍ എന്നറിയപ്പെടുന്ന റിച്ചാര്‍ഡ് റീഡ് പാരീസില്‍ നിന്നും മിയാമിയേലക്കുള്ള വിമാനത്തില്‍ വച്ച് ടിഎടിപി സ്‌ഫോടക വസ്തു പൊട്ടിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. 2005-ല്‍ ലണ്ടനില്‍ 56 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തിലും ടിഎടിപി വില്ലനായി പൊട്ടിത്തെറിച്ചു. അതുപോലെ തന്നെ 2015-ലെ പാരീസ് ആക്രമണത്തിലും.

ടിഎടിപിയുടെ ഘടകങ്ങളായ സാന്ദ്രതയേറിയ ഹൈഡ്രജന്‍ പെറോക്‌സൈഡും അസെറ്റോണും വാങ്ങാന്‍ എളുപ്പമാണ്. അതുപോലെ തന്നെ സ്‌ഫോടകവസ്തുവാക്കി മാറ്റാനും. പൗഡര്‍ രൂപത്തിലുള്ള ഈ വസ്തുവിന്റെ ശേഷി മാരകമാണ്. അതുകൊണ്ട് തന്നെ ‘സാത്താന്റെ അമ്മ’ യെന്ന വിളിപ്പേരാണ് നല്‍കിയിട്ടുള്ളത്. ഏതാനും ഗ്രാം ടിഎടിപിക്ക് നിങ്ങളുടെ വിരലുകളെ തകര്‍ക്കാനാകും. അതേസമയം സാന്ദ്രത കൂടിയതും പൗണ്ട് കണക്കിനുള്ളതുമായ ‘സാത്താന്റെ അമ്മ’ യുടെ ആക്രമണശേഷി മാരകവുമാണ്.


ഈ വസ്തുവിന്റെ അപ്രവചനീയമായ സ്വഭാവം കൊണ്ടു തന്നെ യുദ്ധമേഖലകളില്‍ ഇത് വളരെ അപൂര്‍വമായേ ഉപയോഗിക്കാറുള്ളൂ. എന്നാല്‍ യൂറോപ്പില്‍ ഇത് സുലഭമായി ഇതിന്റെ ഘടക രാസ വസ്തുക്കള്‍ ലഭിക്കും. പ്രത്യേകം പ്രത്യേകം വാങ്ങിച്ചാല്‍ ആര്‍ക്കും സംശയമുണ്ടാകത്തുമില്ല.

പാരീസിലും ബ്രസ്സല്‍സിലും നടന്ന ആക്രമണങ്ങളില്‍ ടിഎടിപി ഉപയോഗിച്ചുള്ള സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുവെന്നത് സൂചിപ്പിക്കുന്നത് യൂറോപ്പിലുടനീളമുള്ള ഭീകരരുടെ ഒരു ശൃംഖല ഈ ബോംബുണ്ടാക്കുന്നതില്‍ പ്രാവീണ്യം നേടിക്കഴിഞ്ഞുവെന്നതാണ്.

സാധാരണ വളരെ കുറച്ചു ബോംബ് വിദഗ്ദ്ധരെ ഇത്തരം സംഘങ്ങളില്‍ ഉണ്ടാകാറുള്ളൂ. എന്നാല്‍ അവ നിര്‍മ്മിക്കാന്‍ വിജയകരമായ ഒരു രീതി കണ്ടെത്തിയാല്‍ ധാരാളമായി ഉല്‍പാദിപ്പിക്കപ്പെടും.

ബല്‍ജിയം ആക്രമണത്തില്‍ ഉപയോഗിച്ച ബോംബുകളെ കുറിച്ച് വളരെ കുറച്ച് വിശദാംശങ്ങളേ പുറത്തുവന്നിട്ടുള്ളൂ. എന്നാല്‍ ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് സ്യൂട്ട്‌കേസുകളില്‍ കൊണ്ടുവന്ന ബോംബ് വിമാനത്താവളത്തില്‍ പൊട്ടിത്തെറിച്ചുവെന്നാണ്. അതേസമയം മെട്രോയിലെ സ്‌ഫോടനത്തില്‍ ആത്മഹത്യ കോട്ട് ഉപയോഗിച്ചിരിക്കാം. ഏറെ അസ്ഥിരമായതിനാല്‍ ടിഎടിപി നിറച്ച കോട്ട് നിര്‍മ്മിക്കുന്നതും സൂക്ഷിക്കുന്നതും കഠിനമായ ജോലിയാണ്. അതേസമയം സ്യൂട്ട്‌കേസില്‍ കൊണ്ടു വരുന്നത് എളുപ്പവും അബദ്ധവശാല്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യത കുറവുമാണ്.

ബോംബുകളില്‍ ആണികളും ചേര്‍ത്തിരുന്നുവെന്ന് സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നാശത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നതിന് ബോള്‍ ബയറിംഗുകള്‍, ബോള്‍ട്ടുകള്‍, ആണികള്‍ തുടങ്ങി ബോംബ് നിര്‍മ്മിക്കുന്നയാള്‍ക്ക് തോന്നുന്നത് എന്തും അതില്‍ ഉപയോഗിക്കാം.

സെവെന്റം വിമാനത്താവളത്തില്‍ സ്യൂട്ട്‌കേസില്‍ ബോംബുമായി വന്നവരില്‍ രണ്ടുപേര്‍ ഇടതു കൈയില്‍ കറുത്ത കൈയുറ ധരിച്ചിട്ടുണ്ട്. അത് സൂചിപ്പിക്കുന്നത് കൈയുറയ്ക്കുള്ളില്‍ കൊള്ളാവുന്ന ട്രിഗര്‍ ആകും ബോംബ് പൊട്ടിക്കാനായി ഉപയോഗിച്ചതെന്ന് ഒരു സൈനിക സാങ്കേതിക വിദഗ്ദ്ധന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍