UPDATES

വായന/സംസ്കാരം

നീലക്കണ്ണുകളും സ്വര്‍ണ തലമുടിയുമുള്ള ഹില്‍ദെഗാര്‍ഡ്; ആര്യ വംശത്തിന്റെ സംഭരണി

‘ഹിറ്റ്‌ലറിന് ജന്മം നല്‍കിയ അമ്മ’ എന്ന അദ്ധ്യായത്തിലാണ് ഹില്‍ദെഗാര്‍ഡുമായി ബന്ധപെട്ട സംഭവം വിവരിക്കുന്നത

ആര്യന്‍ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാന്‍ വംശശുദ്ധിയുളള ഹില്‍ദെഗാര്‍ഡ് ട്രുറ്റ്‌സ് എന്ന ആര്യന്‍ യുവതി എസ് എസ് ഉദ്യോഗസ്ഥരുടെ കൂടെ അന്തിയുറങ്ങിയതായി ചരിത്ര രേഖകള്‍. ജര്‍മനി നോര്‍വെ എന്നീ രാജ്യങ്ങളില്‍ 1933, ജനുവരി 13 മുതല്‍ 1945 മെയ് 8 വരെയുളള 12 വര്‍ഷത്തെ നാസി ഭരണകാലത്ത് ഇത്തരത്തില്‍ വംശശുദ്ധിയുളള സ്ത്രീകളെ ഹിറ്റ്‌ലറിന്റെ ഉദ്യോഗസ്ഥരുടെ കൂടെ അന്തിയുറക്കി ഏതാണ്ട് 20,000 കുഞ്ഞുങ്ങളെ പ്രസവിപ്പിച്ചതായി രേഖ. ചരിത്രകാരനായ ഗില്‍ മില്‍ട്ടണ്‍ എഴുതിയ ‘ഫാസിനേറ്റിങ് ഫുട്ട്‌നോട്ട്‌സ് ഫ്രം ഹിസറ്ററി’ എന്ന പുസ്തകത്തിലാണ് കൗതുകകരമായ വിവരങ്ങള്‍. ആറ് വന്‍കരകളിലെ 20 രാജ്യങ്ങളില്‍ നടന്ന സംഭ്രമജനകമായ ചരിത്രസംഭവങ്ങളാണ് പുസ്തകത്തില്‍ കോര്‍ത്തിണക്കിയത്.

‘ഹിറ്റ്‌ലറിന് ജന്മം നല്‍കിയ അമ്മ’ എന്ന അദ്ധ്യായത്തിലാണ് ഹില്‍ദെഗാര്‍ഡുമായി ബന്ധപെട്ട സംഭവം വിവരിക്കുന്നത്. നാസി ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നതു മുതല്‍ ഹില്‍ദെഗാര്‍ഡ് നന്നായി നാസി കൂറുപുലര്‍ത്തിയിരുന്നു. അവര്‍ ബുണ്ട് ഡുസസ്ത്ചര്‍ മെദല്‍ (ബിഡിഎം, ഹിറ്റ്‌ലര്‍ യുവജന സംഘത്തിന് സമാനമായ സ്ത്രി സംഘടന) എന്ന സംഘടനയില്‍ ചേര്‍ന്നു. 1933 ലായിരുന്ന അവര്‍ സ്ത്രീ-യുവജന സംഘടനയില്‍ ചേര്‍ന്നത്. എല്ലാ വാരാന്ത്യത്തിലും അവര്‍ ബിഡിഎമ്മിന്റെ യോഗത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നു. ഹിറ്റലറിനോട് കൂറു പുലര്‍ത്തിയിരുന്നതായി അവര്‍ പിന്നീട് തുറന്ന് സമ്മതിക്കുകയും ചെയ്തു. ‘ഞാന്‍ അഡോള്‍ഫ് ഹിറ്റ്‌ലറേയും ശ്രേഷ്ഠമായ ജര്‍മ്മനിയേയും ഭ്രാന്തമായി അനുകൂലിച്ചു’ അവര്‍ പിന്നീട് പറഞ്ഞതായി ഗ്രന്ഥകാരന്‍ രേഖപെടുത്തി. ‘ജര്‍മനിക്ക് ഞങ്ങള്‍ യുവജനങ്ങളെ എത്ര ഗംഭീരമായി ആവശ്യമുണ്ടായിരുന്നുവെന്നു ഞാന്‍ മനസിലാക്കി‘ അവര്‍ പറഞ്ഞു.

ജര്‍മന്‍ നീല കണ്ണുകളും സ്വര്‍ണ്ണ തലമുടിയും കാരണം ട്രുറ്റ്‌സിനു പെട്ടെന്നുതന്നെ പ്രാദേശിക സംഘടനയുടെ നേതാവാകാനായി. ഒരു നോര്‍ഡിക് പെണ്ണായി താന്‍ പെട്ടെന്നു തന്നെ ശ്രദ്ധിക്കപെട്ടതായും അവര്‍ പില്‍ക്കാലത്ത് വെളിപെടുത്തിയതായി ഗ്രന്ഥത്തിലുണ്ട്. എന്റെ നിണ്ട ശരീരവും നീണ്ട കാലുകളും വിശാലമായ ഇടുപ്പുമെല്ലാം കുട്ടികളെ പെറ്റുപോറ്റുന്നതിന് യോജിച്ചതായിരുന്നുവെന്നു ട്രുറ്റസ് പറയുന്നുണ്ട്.

1936 ല്‍ അവര്‍ക്കു 18 വയസ്സുളളപ്പോള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചു. ഇനിയെന്ത് ചെയ്യുമെന്നാലോചിച്ചിരിക്കുമ്പോഴാണ് ബിഡിഎം നേതാവുമായി വെറുതെ സംസാരിച്ചിരുന്നത്. സംസാരത്തിനിടെ അദ്ദേഹം ഒരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചു. അദ്ദേഹത്തിന്റെ ഉപദേശം ജിവിതിത്തില്‍ പുതിയ വഴിത്തിരിവാകുകയായിരുന്നു. ‘എന്തുചെയ്യണമെന്നറിയില്ലായെങ്കില്‍ എന്തുകൊണ്ട് ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിനെ കുറിച്ചാലോചിച്ചുകൂടെന്നായിരുന്നു നേതാവിന്റെ ചോദ്യം. ജര്‍മനിക്കു ഏറ്റവും അത്യാവിശ്യമായി വേണ്ടത് ആര്യന്‍ വംശത്തിന്റെ സംഭരണിയാണെന്ന് നേതാവ് അവരോട് ഊന്നി പറഞ്ഞു.

"</p

വംശം നിലനിര്‍ത്താനായി ‘ലാബന്‍സ്‌ബോണ്‍’ എന്ന പേരിലുളള ഒരു സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പദ്ധതിയുണ്ടെന്ന് അവര്‍ ആദ്യമായാണ് അറിഞ്ഞത്. സ്വര്‍ണ്ണമുടിയുളള നീലനിറമുളള കണ്ണുകളുളള, ശുദ്ധ ആര്യന്‍ കുഞ്ഞുങ്ങളെ സൃഷ്ടിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. അതിനായി വംശശുദ്ധിയുളള ആര്യന്‍ സ്ത്രീകളെ എസ്എസ് ഉദ്യോസ്ഥരോടൊപ്പം അന്തിയുറങ്ങാന്‍ വിടുകയായിരുന്നു അത്. എങ്ങനെയെല്ലാമാണ് ആര്യന്‍ വംശത്തെ നിലനിര്‍ത്താന്‍ അവര്‍ ശ്രമിച്ചതെന്ന് ബിഡിഎം നേതാവ് അവര്‍ക്കു വിശദീകരിച്ചു. അത്തരം സ്ത്രീകളെ തുടര്‍ച്ചയായി മെഡിക്കല്‍ പരിശോധനയ്ക്കും വിധേയമാക്കും. ജീനുകളില്‍ ജുതവംശത്തിന്റെ കലര്‍പ്പുണ്ടോയെന്ന് ഉറപ്പുവരുത്തും. എന്നിട്ടവരെ ഒരു കൂട്ടം എസ്എസ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് അയക്കും. ഇത്രയും കേട്ടപ്പോള്‍ അവര്‍ക്ക് വല്ലാതെ ആവേശമുണ്ടായെന്നു തോന്നിയെന്നു ഗ്രന്ഥകാരന്‍ രേഖപെടുത്തി. അതോടെ അവര്‍ ആ പദ്ധതി അംഗീകരിക്കുകയായിരുന്നു.

രക്ഷാകര്‍ത്താക്കള്‍ അംഗീകരിക്കില്ലെന്നറിയാമായിരുന്നുവെങ്കിലും പദ്ധതി അത്ഭുതകരമായി തോന്നിയതിന്റെ പേരില്‍ അവര്‍ അതിനു തയ്യാറായി. ഹില്‍ദെഗാര്‍ഡിനെ നാഷണല്‍ സോഷ്യലിസത്തില്‍ കോഴ്‌സ് നടത്തുകയാണെന്ന് രക്ഷിതാക്കളെ അറിയിച്ചു. റ്റെഗര്‍നീസിനടുത്തെ ബെവാറിയയിലെ ഒരു പഴയ കോട്ടയിലേക്ക് അവരെ ബിഡിഎം നേതാക്കള്‍ കൊണ്ടുപോയി. അവിടെ 40 സ്ത്രീകള്‍ ഉണ്ടായിരുന്നതായി അവര്‍ പറഞ്ഞു. അവിടെ ലഭിച്ച ഭക്ഷണം വളരെ രുചിയേറിയതായിരുന്നുവെന്നും പറഞ്ഞു. ആഢംമ്പരജീവിതമായിരുന്നു അരമനയിലെന്നും അവര്‍ വെളിപെടുത്തി. കായികാഭ്യാസത്തിനായി പൊതുമുറിയായിരുന്നുവെന്നും അവര്‍ ഓര്‍ത്തെടുത്തു. അരമനിയലെത്തുന്ന യുവതികളെ വൈദ്യപരിശോധന നടത്താന്‍ അരമനയില്‍ ഒരു എസ്എസ് ഡോക്ടര്‍ ഉണ്ടായിരുന്നു. അദ്ദേഹം വളരെ വിദഗ്ധമായി ഒരോരുത്തരേയും പരിശോധിക്കും. പാരമ്പര്യമായ അസുഖങ്ങളൊന്നും യുവതികള്‍ക്കില്ലെന്നു തെളിയിക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് അവകാശം ഉന്നയിക്കരുതെന്നും അവര്‍ രാജ്യത്തിന്റേതാണെന്നും എഴുതി ഒപ്പിട്ടു നല്‍കണം. ഏത് ഉദ്യോഗസ്ഥനുമായിട്ടാണ് ബന്ധപെട്ടതെന്ന വിവരം മറച്ചുവെക്കണമെന്നതും പദ്ധതിയുടെ നിയമാവലിയിലുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍