UPDATES

ചരിത്രത്തില്‍ ഇന്ന്

1936 ഫെബ്രുവരി 17: ലോകത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ സൂപ്പര്‍ഹീറോ ഫാന്റത്തിന്റെ പിറവി

1950-കളില്‍, ഇലസ്‌ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയിലാണ് ഫാന്റം ഇന്ത്യയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്

ഫാല്‍ക്കിന്റെ മുന്‍ പരമ്പരയായ മാന്ത്രികനായ മാണ്ട്രേക്കിന്റെ വിജയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരു സാഹസിക കോമിക് പരമ്പര 1936ല്‍ ലീ ഫാല്‍ക് സൃഷ്ടിച്ചു. മുഖം മൂടി ധരിച്ച ആദ്യത്തെ കോമിക് സൂപ്പര്‍ ഹീറോയായിരുന്നു ഫാന്റം. ഇതിലൂടെ ഐതീഹ കവിതകള്‍, നാടോടി കഥകള്‍, വിരേതിഹാസങ്ങള്‍ എന്നിവ വിജയകരമായി കൂട്ടി യോജിപ്പിക്കാന്‍ ഫാല്‍ക്കിന് സാധിച്ചു. പുതിയ ഫീച്ചര്‍ ഉണ്ടാക്കാനുള്ള കിംഗ് ന്യൂസ്‌പേപ്പര്‍ സിന്‍ഡിക്കേറ്റിന്റെ ആവശ്യപ്രകാരമാണ് ലീ ഫാല്‍ക് ഈ വിചിത്രവേഷധാരിയായ കുറ്റാന്വേഷകനെ സൃഷ്ടിച്ചത്. 1936 ഫെബ്രുവരി 16ന് ഒരു ദൈനംദിന കോമിക് പരമ്പരയായാണ് അത് ആരംഭിച്ചത്. ആദ്യത്തെ കുറച്ച് മാസത്തേക്കുള്ള കഥ ആസൂത്രണം ചെയ്ത അദ്ദേഹം, ആദ്യത്തെ രണ്ട് ആഴ്ച ഒരു രൂപരേഖ എന്ന നിലയില്‍ ചിത്രം വരയ്ക്കുകയും ചെയ്തു.

എല്‍ സിഡിനെയും ആര്‍തര്‍ രാജാവിനെയും പോലുള്ള പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രചോദനം ഉള്‍ക്കൊണ്ടിരുന്ന ലീ ഫാല്‍കെയെ സോറോ, ടാര്‍സന്‍, മോഗ്ലി തുടങ്ങിയ സാങ്കല്‍പിക കഥാപാത്രങ്ങളും സ്വാധീനിച്ചിരുന്നു. ജിമ്മി വെല്‍സ് എന്ന പ്ലേ ബോയിയിലായിരുന്നു ഫാന്റത്തിന്റെ ആദ്യ വ്യക്തിത്വം രൂപം കൊണ്ടത്. എന്നാല്‍ സിംഗ് സാഹോദര്യത്തെത്തെ അദ്ദേഹം ആവിഷ്‌കരിച്ചതോടെ പിന്നീട് വന്ന കഥകള്‍കളില്‍ ഫാന്റം വനത്തിലേക്ക് നീങ്ങുകയും പിന്നീട് അദ്ദേഹം ഒരു വന ഐതീഹ്യമായി മാറുകയും ചെയ്തു. ദ ഫാന്റം ഡിറ്റക്ടീവ്, ദ ഫാന്റം ഓഫ് ഓപ്പറ തുടങ്ങിയ മറ്റ് നിരവധി സാങ്കല്‍പിക കഥാപാത്രങ്ങള്‍ക്ക് ഫാന്റം എന്ന പേരുണ്ടായിരുന്നതിനാല്‍ ഈ മുഖംമൂടി ധരിച്ച മനുഷ്യനെ ‘തവിട്ട് പ്രേതം’ എന്ന് വിളിക്കാമെന്ന് അദ്ദേഹം ആദ്യം ആലോചിച്ചെങ്കിലും ‘ദ ഫാന്റം’ എന്ന പേര് ലീക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. മൂഖം മൂടിയിലൂടെ ഫാന്റത്തിന്റെ കൃഷ്ണമണികള്‍ കാണിക്കാതിരിക്കുന്നതിന് തനിക്ക് ഗ്രീക്ക് പ്രതിമകള്‍ പ്രചോദനമായെന്ന് എ&ഇ അമേരിക്കന്‍ കേബിള്‍ ടിവി നിര്‍മ്മിച്ച ഡോക്യുമെന്ററിയില്‍ ഫാല്‍ക് പറഞ്ഞു. ഗ്രീക്ക് പ്രതിമകള്‍ക്ക് കൃഷ്ണമണികള്‍ ഇല്ല. അത് ഫാന്റത്തിന് അതിമാനുഷികവും കൗതുകകരവുമായ ഒരു രൂപം നല്‍കുന്നതായി ഫാല്‍ക് കരുതി. സിനിമയിലും സ്റ്റേജിലും ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് പ്രത്യക്ഷപ്പെട്ട പ്രചാരം നേടിയ റോബിന്‍ ഹുഡിന്റെ വേഷത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഫാന്റത്തിന് തൊലിപ്പുറത്ത് ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ നല്‍കിയതെന്ന് മറ്റൊരു അഭിമുഖത്തില്‍ ഫാല്‍ക് പറഞ്ഞു. 1950-കളില്‍, ഇലസ്‌ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയിലാണ് ഫാന്റം ഇന്ത്യയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 1964ല്‍ ഇന്ദ്രജാല്‍ പബ്ലീഷേഴ്‌സ് എന്ന ഇന്ത്യ പ്രസിദ്ധീകരണശാല ഫാന്റത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഇറക്കി. പിന്നീട് പല ഇന്ത്യന്‍ ഭാഷകളിലും അവര്‍ ഫാന്റത്തിന്റെ പതിപ്പ് പ്രസിദ്ധീകരിച്ചു. വര്‍ഷങ്ങള്‍ക്കിടയില്‍, ഡയമണ്ട് കോമിക്‌സ്, യൂറോ ബുക്‌സ് (നേരത്തെ എഗ്മോണ്ട് ഇമാജിനേഷന്‍ ഇന്ത്യ), റാണി കോമിക്‌സ് തുടങ്ങിയ നിരവധി പുസ്തക പ്രസാധകര്‍ ഫാന്റം കോമിക്‌സ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചു. തെലുങ്ക് ദിനപത്രമായ ഈനാട് അതിന്റെ തുടക്ക കാലഘട്ടത്തില്‍ ഫാന്റത്തിന്റെ കഥ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. ബംഗാളിലെ പ്രാദേശിക ദിനപത്രങ്ങളിലും ഫാന്റം പ്രസിദ്ധീകരിക്കപ്പെട്ടു.


ഫാന്റ്ത്തിന്റെ ചുവടുപിടിച്ച്, മൂഖം മൂടി ധരിച്ച അര്‍ദ്ധ ദൈവ നായകര്‍ കോമിക് ബുക്കുകളില്‍ പറക്കാനും ആടാനും തുടങ്ങി. അതിമാനുഷിക പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ചുറ്റും വളര്‍ന്ന ഒരു വ്യവസായത്തിന്റെ ആണിക്കല്ലായി ഫാന്റം മാറി. ഹോമറിന്റെയും അര്‍ത്തൂറിയന്‍ ഇതിഹാസങ്ങളുടെയും ആധുനികകാല പ്രണയാഖ്യാനങ്ങള്‍ എന്ന് വിമര്‍ശര്‍ ചൂണ്ടിക്കാണിക്കുന്ന കോമിക് സ്‌കൂളിന്റെ പൂര്‍വസൂരി എന്ന വിമര്‍ശനവും ഫാന്റം നേരിടുന്നുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട അതിനായക കഥാപാത്രമാണ് ഫാന്റം. ഏകദേശം 40 രാജ്യങ്ങളിലായി 500 ഓളം പത്രങ്ങളില്‍ ഫാന്റത്തിന്റെ വിതരണം കിംഗ് ഫീച്ചേഴ്‌സ് നടത്തുന്നുണ്ട്. 15 ഭാഷകളില്‍ അത് വിവര്‍ത്തനം ചെയ്യപ്പെടുന്നു. ഫാന്റം കോമിക് നിര്‍മ്മിക്കുന്നതില്‍ വളരെ പ്രഗത്ഭരായ കലാകാരന്മാരുമായി ഫാല്‍ക് ബന്ധപ്പെടുകയും സഹവര്‍ത്തിത്വം പുലര്‍ത്തുകയും ചെയ്തിട്ടുണ്ട്. റേ മൂറില്‍ തുടങ്ങിയ ആ ബന്ധം പിന്നീട് വില്‍സണ്‍ മക്കോയിലേക്കും പിന്നീട് സെയ്‌മോര്‍ ബാരിയിലേക്കും നീണ്ടു. 1999-ല്‍ ലീ ഫാല്‍ക് അന്തരിച്ചു. ഇപ്പോള്‍ ടെറി ബിയാറ്റ്‌ലിയുടെ ഞായറാഴ്ച വരകളോടെ മൈക്ക് മാന്‍ലെയാണ് ദ ഫാന്റം കഥകള്‍ എഴുതുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍