UPDATES

വിദേശം

കുര്‍ദ്ദിസ്ഥാന്‍- ലോകത്തെ അടുത്ത രാജ്യമിതാകാം

Avatar

ക്രിസ്റ്റ്യന്‍ കാരില്‍
(ഫോറിന്‍ പോളിസി)

ബിര്‍ബില്‍, ഇറാക്ക്. എല്ലാ പട്ടാള ഉദ്യോഗസ്ഥരും നെഞ്ചില്‍ ദേശീയ പതാകകള്‍ അഭിമാനത്തോടെ അണിഞ്ഞിരിക്കുന്നു. ഇതേ പതാക തന്നെ ആണ് നഗരത്തിന്റെ ഹൃദയഭാഗത്തെ സര്‍ക്കാര്‍ കെട്ടിടത്തിന് മുകളില്‍ കുറച്ചു കൂടി വലിയരൂപത്തില്‍ പാറിക്കളിക്കുന്നത്. തദ്ദേശീയ ഭാഷയില്‍  എഴുതപ്പെട്ട ഒരു ദേശീയ ഗാനവും ഇവര്‍ക്കുണ്ട്. സായാഹ്ന പരിപാടിക്കിടയില്‍ നിങ്ങളിത് പലതവണ റേഡിയോയിലും ടെലിവിഷനിലും കേട്ടിരിക്കാനിടയുണ്ട്. സ്വന്തമായ  പാര്‍ലിമെന്റ് ഹൌസും പ്രധാനമന്ത്രിയുടെ ഓഫീസും ഇവിടെ ഉണ്ട്. അതേപോലെ മറ്റു രാജ്യങ്ങളുടെ നയതന്ത്ര  ഓഫീസുകളും. അതില്‍ ചിലതാകട്ടെ നിങ്ങള്‍ക്ക്  വിസയും വാഗ്ദാനം ചെയ്യുന്നു. 

ഇതെല്ലാം  കണ്ടു  ഇതൊരു പുതിയൊരു ഗള്‍ഫ്‌ രാജ്യത്തിന്‍റെ തലസ്ഥാന നഗരി ആണെന്ന് തെറ്റിധരിച്ചുവെങ്കില്‍ ക്ഷമിക്കുക. നിങ്ങള്‍ക്ക്  തെറ്റുപറ്റി എന്നു പറയാതെ നിര്‍വാഹമില്ല . അതെ, കാഴ്ചകള്‍ ചതിച്ചേക്കാം, ഇതൊരു സ്വതന്ത്ര  രാഷ്ട്രം അല്ല . നിങ്ങള്‍ നില്‍ക്കുന്നത് ഇറാഖിലാണ് – കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍  വടക്കേ  ഇറാഖിലെ കുര്‍ദിസ്ഥാന്‍ തദ്ദേശീയ ഗവര്‍ണ്മെന്റിന്റെ (കെ ആര്‍ ജി ) പ്രവിശ്യയിലാണ് നിങ്ങള്‍. എന്തെങ്കിലും സാധനം വാങ്ങാനായി  തുനിഞ്ഞാല്‍ ഈ കാര്യം നിങ്ങള്‍ക്ക് ബോധ്യമാകും.  ഇവിടെ നാണയം ഇപ്പോഴും ഇറാഖി  ദിനാര്‍ ആണ്. ഡോളര്‍ ആണ് വ്യാപകമായി ഉപയോഗിക്കുന്നത് എന്നത്  മറ്റൊരു  യാഥാര്‍ഥ്യം . ഒരു വിദേശ രാജ്യവും തങ്ങളുടെ  കോണ്‍സുലേറ്റ് സ്ഥാപിക്കാനോ ഇറാഖി  കുര്‍ദിസ്ഥാന്റെ  രാഷ്ര സങ്കല്‍പ്പത്തെ അംഗീകരിക്കാനോ തയ്യാറായിട്ടില്ല. കെ ആര്‍ ജിയിലെ ഭരണകൂടം പോലും അതിനു ശ്രമിച്ചിട്ടില്ല. തത്കാലത്തേക്ക് ഈ പ്രവിശ്യ ബാഗ്ദാദ് റിട്ടിന്റെ ഭാഗമാണ്. “തല്‍ക്കാലം” എന്ന വാക്ക് പ്രത്യേകം ശ്രദ്ധിക്കുക.

കഴിഞ്ഞ വര്‍ഷം  ജൂലൈ മാസത്തില്‍  കെ ആര്‍ ജി പ്രസിഡന്റ്‌ മസൂദ് ബര്‍സാനി  തന്റെ പാര്‍ലിമെന്റ് അംഗങ്ങളോട് കുര്‍ദിസ്ഥാന്‍ സ്വതന്ത്ര രാഷ്ട സ്ഥാപനത്തിനുള്ള അഭിപ്രായ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ടു.  അന്നത്തെ ഇറാഖി പ്രധാനമന്ത്രി നൌറി അല്‍ മാലികിയുടെ നടപടികളില്‍ അകല്‍ച്ച തോന്നിയ ഒരു സമൂഹത്തിന്റെ ഒരു പ്രതികരണം എന്ന നിലയ്ക്ക് അത് സ്വാഭാവികം മാത്രം. 2014 ജനുവരിയില്‍ എണ്ണ ഖനികളുടെ അവകാശത്തെ ചൊല്ലി ഉണ്ടായ ഒരു തര്‍ക്കത്തെ തുടര്‍ന്ന് മാലികിയുടെ ഗവര്‍ന്മെന്റ് കുര്‍ദിനുള്ള സാമ്പത്തിക സഹായങ്ങള്‍ വെട്ടിക്കുറച്ചിരുന്നു.

ഇറാഖിലെ സുന്നി അറബികള്‍ക്കെതിരെ ഇദ്ദേഹം  നടപ്പിലാക്കിയ  അടിച്ചമര്‍ത്തല്‍ നയങ്ങള്‍ എര്‍ബിളില്‍   ഇസ്ലാമിക രാഷ്ട്രത്തിന്റെ (ഐ എസ്) വളര്‍ച്ച ത്വരിത ഗതിയിലാക്കി. കഴിഞ്ഞ വേനലില്‍ ഇറാഖിന്റെ  രണ്ടാമത്തെ വലിയ പട്ടണമായ  മൊസുള്‍ പിടിച്ചെടുത്തു കൊണ്ട് ഐ എസ് ലോകത്തെ ഞെട്ടിച്ചു. ഇതെ തുടര്‍ന്നു ജിഹാദികള്‍ എര്‍ബിളിന്റെ കുര്‍ദ് പ്രവിശ്യയുടെ 25 മൈലോളം ഉള്ളിലേക്ക് കടക്കുകയും ചെയ്തു.  

അമേരിക്ക ഐ എസിനുമേല്‍ നടത്തുന്ന  ആധിപത്യ സമീപനത്തില്‍ പ്രചോദിതരായി കുര്‍ദിഷ് പട്ടാള സൈന്യമായ പെഷ്മേര്‍ഗ ഐ എസിനെ തുരത്തി ഓടിച്ചു. അതോടൊപ്പം തോറ്റോടിയ ഇറാഖി  ആര്‍മി വടക്കേ ഇറാക്കില്‍ സൃഷ്ടിച്ച “വിടവ്” നികത്താന്‍ സന്തോഷത്തോടെ  തയ്യാറാവുകയും ചെയ്തു. ഇതോടെ കലാപങ്ങള്‍ തുടങ്ങിയതിനു ശേഷം  ആ പ്രവിശ്യയുടെ 40 ശതമാനത്തോളം തങ്ങളുടെ അധീനതയിലായി എന്ന് കെ ആര്‍ ജി ആശ്ചര്യത്തോടെ  തിരിച്ചറിഞ്ഞു.

ഈ പ്രവിശ്യ വിസ്തൃതി കെ ആര്‍ ജിക്ക്  ഒരു വലിയ സമ്മാനം നല്‍കി. ഇറാഖി കുര്‍ദുകള്‍ പുണ്യ ഭൂമിയെന്നു കരുതുന്ന; പുതിയ രാഷ്ട്രത്തിന്റെ ആത്മീയവും രാഷ്ട്രീയവുമായ ശ്രദ്ധാകേന്ദ്രമയി മാറിയേക്കാവുന്ന കിര്‍തുക്ക് ആയിരുന്നു ആ സമ്മാനം. എണ്ണ സാമ്രാജ്യത്തിന്റെ നടുവില്‍ സ്ഥിതി ചെയുന്ന കിര്‍തുക്ക് ഈ മേഖലയില്‍ വലിയൊരു ആധിപത്യം നേടാനും എണ്ണ വിപണനത്തിന്റെ സിംഹഭാഗം നിയന്ത്രിക്കാനും ഉള്ള അവസരം കുര്‍ദുകള്‍ക്ക്  നേടി കൊടുത്തു. ഇത് പുതുരാഷ്ട്രത്തിന്റെ സാമ്പത്തിക അടിത്തറ സുശക്തമാക്കി.  

ഇറാഖിലെ കുര്‍ദുകളും അറബികളും ടര്‍ക്കികളും  തമ്മില്‍  നഗരത്തിന്റെ നിയന്ത്രണത്തെ ചൊല്ലി കാലങ്ങളായി തര്‍ക്കം  നിലനില്‍ക്കുന്നുണ്ട്.  1980 -ല്‍ സദ്ദാം ഹുസൈന്‍  ഈ പ്രദേശത്തെ ജനങ്ങളെ അറബുകള്‍ ആക്കുന്നതിനു  സ്വാധീനം ചെലുത്തി പ്രവിശ്യയിലെ കുര്‍ദു  സ്വാധീനം കുറയ്കുന്നതിനായി വന്‍തോതില്‍ പണം ചിലവഴിച്ചിരുന്നു . എന്നാല്‍ 2014-ല്‍ ഇതിനു വിരുദ്ധമായി കുര്‍ദു  സൈന്യം ഇറാഖി സൈന്യത്തെ  തുരത്തിയോടിച്ചു നഗരം കയ്യടക്കിയത് നിസ്സഹായരായി നോക്കി നില്‍ക്കാനെ ബാഗ്ദാദിന് സാധിച്ചുള്ളൂ.

മധ്യേഷ്യയിലെ 30 മില്യണ്‍ വരുന്ന കുര്‍ദുകള്‍  ഇറാഖിനു പുറത്തും പല പ്രദേശങ്ങളിലായി ചിതറി കിടക്കുന്നു. മറ്റിടങ്ങളില്‍ ജീവിക്കുന്ന കുര്‍ദുകള്‍ക്കും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. ഇറാനിലെ ബഹുഭൂരിപക്ഷം വരുന്ന കുര്‍ദുകളും കെ ആര്‍ ജിയോടുള്ള തങ്ങളുടെ ആഭിമുഖ്യം മുന്‍കൂറായി  രേഖപ്പെടുത്തി  കഴിഞ്ഞു. ഇത് ഇസ്ലാമിക രാഷ്ട്രീയവത്കരണത്തോടുള്ള എതിര്‍പ്പുകളോട് സമരസപ്പെടല്‍ കൂടി ആയി വിലയിരുത്തപ്പെടുന്നു.  സിറിയയില്‍ നടത്തിയ സിവില്‍യുദ്ധം സിറിയയുടെ വടക്ക് കിഴക്കന്‍ പ്രവിശ്യയില്‍  സ്വതന്ത്ര ഭരണം ഉണ്ടാക്കാന്‍ കുര്‍ദുകളെ സഹായിച്ചു. ഇതു സിറിയയും ഇറാഖി കുര്‍ദും തമ്മില്‍ നിലനിന്നിരുന്ന  ” അതിര്‍ത്തി” ഇല്ലാതാക്കുകയും ഇരു പ്രവിശ്യകളിലേക്കും കുര്‍ദുകള്‍ക്ക്  വിസയില്ലാതെ തന്നെ സഞ്ചരിക്കാവുന്ന സ്ഥിതി സംജാതമാക്കുകയും ചെയ്തു. കുര്‍ദുകള്‍ ഏറ്റവും  കൂടുതല്‍ അധിവസിക്കുന്ന  ടര്‍ക്കിയിലാകട്ടെ, കുര്‍ദ് സമൂഹത്തെ കാലങ്ങളായി  അടിച്ചമര്‍ത്താനായി  സ്വീകരിച്ചുപോന്ന നയങ്ങള്‍ പ്രസിഡന്റ്‌ റെസിപ് തയ്യിപ് എര്‍ദോഗന്‍ എടുത്തുകളഞ്ഞു. ഇത് കിഴക്കന്‍ ടര്‍ക്കിയില്‍  ഒരു ദശകമായി നിലനിന്നിരുന്ന കലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന  കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ടിയുമായി  സമാധാന ചര്‍ച്ചക്ക് കളമൊരുക്കുകയും ചെയ്തു.

സ്വന്തമായ രാഷ്ട്രം ഇല്ലാത്ത ഒരു വലിയ ജനത എന്ന വിവേചനം അനുഭവിക്കുന്ന കുര്‍ദുകള്‍ ഇപ്പോള്‍ സ്വന്തമായ ഒരു രാഷ്ട്രം നിര്‍മ്മിക്കുന്നതിന്റെ ആരംഭഘട്ടത്തിലാണ്‌.  ഏകദേശം 100 കൊല്ലങ്ങള്‍ക്ക് മുന്‍പ്; ഒന്നാം ലോകമഹായുദ്ധക്കാലത്ത് ഓട്ടോമന്‍ ചക്രവര്‍ത്തി മധ്യേഷ്യക്ക്  രൂപം നല്‍കുകയും കുര്‍ദുകളുടെ സ്വതന്ത്രരാഷ്ട്രം എന്ന സ്വപ്നം ഇല്ലാതാക്കുകയും ചെയ്തു. 1946-ഇല്‍ സോവിയറ്റ് പിന്തുണയോടെ ഇറാനില്‍ കുര്‍ദിഷ് റിപ്പബ്ലിക്  ആരംഭിച്ചിരുന്നെങ്കിലും സോവിയറ്റ് പിന്തുണ പിന്‍വലിച്ചതോടെ ആ ആശയം തകര്‍ന്നടിഞ്ഞു.

“ഒരു സ്വന്തന്ത്ര കുര്‍ദിസ്ഥാന്‍ ആണ്  ഞങ്ങളുടെ സ്വപ്നം” എര്‍ബിളിലെ തെരുവില്‍  വച്ച് ഞാന്‍ സംസാരിച്ച  65 കാരനായ രംഴി മാരൂഫ് എന്നോട് പറഞ്ഞു. “എന്‍റെ ജീവിതകാലം മുഴുവന്‍ ഞാന്‍ കാണാന്‍ ആഗ്രഹിച്ച ഒന്നാണിത്”.  ഈ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ കുര്‍ദുകള്‍ നന്ദി പറയേണ്ട ഒരു രാജ്യം ഉണ്ട്. “അമേരിക്ക”.  ഈ പ്രവിശ്യയില്‍ കുര്‍ദുകളെ രണ്ടാംതരക്കരായി കണക്കാക്കുന്ന  അതെ സമീപനം തന്നെ ആണ്  അമേരിക്കയും സ്വീകരിച്ചു പോരുന്നത്. എന്നിരുന്നാലും  ഇന്നത്തെ കുര്‍ദിസ്ഥാന്‍റെ പിറവിക്കു പിന്നില്‍  പ്രധാനമായും രണ്ടു സംഭവങ്ങള്‍  ഉണ്ട്: ഒന്നാമത്തേത്, 1991-ല്‍ സദ്ദാമിനുമേല്‍ നേടിയ വിജയത്തിന് ശേഷം ഈ പ്രവിശ്യയില്‍ നടപ്പിലാക്കിയ വിമാന സഞ്ചാര നിയന്ത്രണ  നടപടി. രണ്ടാമത്തേതാകട്ടെ 2003-ല്‍ ഇറാഖ് ഭരണത്തിനുമേല്‍ നടത്തിയ കടന്നു കയറ്റവുമാണ്. ഇത് മൂലം കുര്‍ദുകള്‍ ഇപ്പോഴും അമേരിക്കയോട് കൂറും ആഭിമുഖ്യവും ഉള്ളവരാണ്.  അതോടൊപ്പം തന്നെ മധേഷ്യയിലെ മറ്റു ഭാഗങ്ങളില്‍ ജീവിക്കുന്ന പലരോടും ഉള്ള തികച്ചും വൈകാരികമായ ക്ഷോഭത്തിനു പോലും ഇത് കാരണമായി.

അമേരിക്കന്‍ പ്രസിഡണ്ട്‌  ബരാക് ഒബാമയോ അദ്ദേഹത്തിന്‍റെ മുന്‍ഗാമികളോ കുര്‍ദിഷ് രാഷ്ട്ര രൂപീകരണത്തെ അംഗീകരിച്ചതായി ഇതുവരെ രേഖകള്‍ ഇല്ല. ഇത്രയേറെ കുഴപ്പങ്ങള്‍ നിറഞ്ഞ ഒരു രാജ്യത്തെ കളിക്കളത്തില്‍  നേരിടേണ്ടി വന്നാല്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങളെ  കുറിച്ചുള്ള നിരര്‍ഥകമായ  ചിന്തകളാകാം ഇതിനു കാരണം. ഒരു പക്ഷെ ഇറാഖി കുര്‍ദിസ്ഥാന്‍റെ രൂപികരണം, ശേഷിച്ച ഇറാഖിലെ  സുന്നി-ഷിയാ ബന്ധങ്ങളെ കൂടുതല്‍ വഷളാക്കി ഈ പ്രവിശ്യയിലുടനീളം പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കും എന്ന ഭയമാകാം മറ്റൊന്ന്.

“ഇന്ന് നിലനില്‍ക്കുന്ന ഈ അനിശ്ചിതത്വം മൂലമാണ്  കുര്‍ദിസ്ഥാന്‍ എന്നാണ് നിലവില്‍വരിക എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം  നല്കാന്‍ നേതാക്കള്‍ക്ക് കഴിയാത്തത്. ഈ വഴി കല്ലും മുള്ളും നിറഞ്ഞതാണ്” പ്രധാനമന്ത്രി  ബര്‍സാനിയുടെ മുഖ്യഉദ്യോഗസ്ഥരില്‍ മുഖ്യനായ ഫുഅദ് ഹുസ്സെഇന് പറയുന്നു.  “ഇറാഖി കുര്‍ദികള്‍ക്ക് സാമ്പത്തികമായി  സ്വന്തം കാലില്‍ നില്‍ക്കാന്‍  ഇനിയും  ഏറെ  മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. കിര്‍തുക്ക് ഒരു പക്ഷെ എണ്ണ ഖനികളില്‍   നിന്നും വരുമാനം നല്‍കിയേക്കും. എന്നാല്‍ കടല്‍ യാത്രയുടെ നിയന്ത്രണം ലഭിക്കാത്തിടത്തോളം കച്ചവടത്തിനായി അയല്‍ പ്രദേശമായ ബാഗ്ദാദിനെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍  നിലവില്‍ ഉള്ളത്. ഇപ്പോള്‍ അവസ്ഥ അല്പം മെച്ചമാണെങ്കിലും വിപണിയില്‍ “ഒരു നല്ലപേര്” കുര്‍ദിസ്ഥാന്  ഇന്നും വിദൂരമായ ഒരു സ്വപ്നമാണ്.” ഹുസൈന്‍ പറയുന്നു. കഴിഞ്ഞ ശതകം മുതല്‍ കുര്‍ദുകള്‍ ആത്മധൈര്യം കാണിക്കുന്നതിനെ എതിര്‍ക്കാനും അവഹേളിക്കാനുമേ അതതു രാജ്യങ്ങളിലെ ഭരണാധികാരികള്‍  ശ്രമിച്ചിട്ടുള്ളൂ എന്നതും കുര്‍ദുകള്‍ മറന്നിട്ടില്ല. 600 മൈലുകള്‍ക്കപ്പുറം തെക്ക് ഭാഗത്തേക്ക് നീങ്ങുന്ന ഇസ്ലാമിക രാഷ്ട്ര വികസനം എന്ന പുതു ഭീഷണി കൂടി നേരിട്ടാണ് ഇറാഖി കുര്‍ദുകള്‍ നില കൊള്ളുന്നത്‌. അതോടൊപ്പം  വിപണി നേരിടുന്ന തകര്‍ച്ചയും ഒട്ടു ആശാവഹമായ സ്ഥിതി അല്ല കാണിക്കുന്നത്. പ്രസിടണ്ട് മസൂദ് ബര്‍സാനി  പുതിയ സ്വന്ത്രത്ര രാജ്യം ഉണ്ടാക്കുന്നതിനെകുറിച്ചുള്ള അഭിപ്രായ വോട്ടെടുപ്പ്  നടത്താന്‍ ആഹ്വാനം ചെയ്തെങ്കിലും പല കുര്‍ദിഷ്  ഓഫീസര്‍മാരും ഇതിനെ അവഗണിക്കാനാണ് ശ്രമിക്കുന്നത്. “കുര്‍ദിസ്ഥാന്‍ സ്വതന്ത്രമായ ഒരു രാജ്യമായി മാറുന്ന ഒരു സമയം തീര്‍ച്ചയായും വരും.” ഉപ പ്രധാനമന്ത്രി ഖുഅബാദ് തലബാനി എന്നോട് പറഞ്ഞു. “എന്നാണ്, എപ്പോഴാണ്, ആ സമയം സംജാതമാകുക എന്നത് ഇപ്പോള്‍ പറയുക സാധ്യമല്ല “. ഇറാഖിനു ഒരവസരം കൂടി നല്കാന്‍ കുര്‍ദുകള്‍ തയ്യാറാണ് എന്ന നിലപടാണ് ഹുസൈന്‍ സ്വീകരിക്കുന്നത്.

ഇതുവരെ ഉണ്ടായിരുന്ന കുഴപ്പകാരനായ പ്രധാനമന്ത്രി മാലികി  കഴിഞ്ഞ സെപ്റ്റെംബറില്‍ തലസ്ഥാനത്ത്നിന്നു വിരമിച്ച് അല്പം കൂടി വിശാലമനസ്കനായ ഹൈദര്‍ അല്‍ അബാദി ആ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. ഇദ്ദേഹം  കുര്‍ദു സൈന്യങ്ങള്‍ക്ക്  വേണ്ട സാമ്പത്തിക  സഹായവും, ഇറാഖിലെ എണ്ണ വിപണിയുടെ വരുമാനത്തിന്റെ 17 ശതമാനവും വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരു രേഖ ഈയിടെ ഒപ്പ് വയ്ക്കുകയുണ്ടായി. ഒരു പക്ഷെ ഇത്തരം നീക്കുപോക്കുകള്‍ കൈകൊള്ളാന്‍ ഉതകുന്നവണ്ണം ഗൌരവമായി ഈ പ്രശ്നത്തെ കാണാന്‍ ബാഗ്ദാദിനെ പ്രേരിപ്പിക്കുക  എന്നതാവാം അഭിപ്രായ വോട്ടെടുപ്പിനുള്ള ആഹ്വാനത്തിലൂടെ ബര്‍സാനി ലക്‌ഷ്യം വച്ചത്. “ഞങ്ങള്‍ക്ക് ഒരവസരം കൂടി ഇറാഖിനു നല്‍കണം എന്നുണ്ട്.” ഹുസൈന്‍ ഉറപ്പിച്ചു പറഞ്ഞു. കുര്‍ദുകള്‍ ഈ തീരുമാനങ്ങള്‍ക്കായി  കഴിഞ്ഞ  ഒരു ദശകമായി കാത്തിരക്കുകയാണെന്നും എന്നാല്‍ എക്കാലവും ഇങ്ങനെ കാത്തിരിക്കുമെന്നു പ്രതീക്ഷിക്കരുത് എന്ന ധ്വനി  ആ വാക്കുകളില്‍ നിഴലിച്ചിരുന്നു. എന്നിരുന്നാലും അവര്‍ വളരെ സൂക്ഷിച്ച് മുന്നേറേണ്ടിയിരിക്കുന്നു . ഇറാഖിന്‍റെ തകര്‍ച്ചക്ക് കാരണമാകുന്നു എന്ന “വിശേഷണം” കൈകാര്യം ചെയ്യാന്‍ മാത്രം ഉള്ള ഒരു നിലയില്‍ കുര്‍ദിസ്ഥാന്‍  ഇതുവരെ എത്തിയിട്ടില്ല എന്നതു പ്രധാനമാണ്. ഒരു സ്വാതന്ത്ര്യ പ്രഖ്യാപനവുമായി  മുന്നോട്ടു പോകാന്‍ ഇറാഖി കുര്‍ദുകള്‍ തീരുമാനിച്ചാല്‍ അതിനു അയല്‍നാടായ  ബാഗ്ദാദും, ഏറ്റവും പ്രധാനമായി അമേരിക്കയും ഈ തീരുമാനത്തോട് യോജിക്കുന്നു എന്ന് ഉറപ്പുവരുത്തണം.

ഒരു നവജാത ശിശുവിന്റെ അവസ്ഥയോടാണ് കുര്‍ദിസ്ഥാനെ ഹുസൈന്‍ തരാതമ്യം ചെയ്യുന്നത്. ഒരുപാടു അസുഖങ്ങള്‍ ഉള്ള, ജനിച്ചു മാസങ്ങള്‍ക്കകം മരണപ്പെട്ടേക്കാവുന്ന ഒരു കുഞ്ഞിനെ അല്ല ഞങ്ങള്‍ക്ക് വേണ്ടത്. ആരോഗ്യമുള്ള ഒരു കുഞ്ഞും  ആ കുഞ്ഞിനു വളരാനുള്ള സുഖകരമായ അന്തരീക്ഷവും സംരക്ഷിക്കാന്‍ ശക്തരായ  മാതാപിതാക്കളും ഉണ്ടായിരിക്കണം.   ഈ മേഖലയില്‍ സുസ്ഥിരമായ നിലനില്‍പ്പ്‌ ഉറപ്പുവരുത്തിവേണം കുര്‍ദിസ്ഥാന്‍റെ പിറവി എന്ന് ഹുസൈന്‍ ആഗ്രഹിക്കുന്നു. ചിലപ്പോള്‍ ഏറെ ആരോഗ്യവതികളായ കുഞ്ഞുങ്ങള്‍  അയല്‍ക്കാര്‍ക്ക്  തലവേദന  ആകാറുണ്ട്. കുര്‍ദുകള്‍ക്ക് ഇപ്പോള്‍ അത് കൈകാര്യം ചെയ്യല്‍ അസാധ്യമെങ്കിലും അവര്‍ അതിനായി പരിശ്രമിക്കേണ്ടിയിരിക്കുന്നു.  കാലം; അതാകും വിധി നിര്‍ണയിക്കുക.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍