UPDATES

എഡിറ്റര്‍

ചെറിയ ബജറ്റ് സിനിമകള്‍ കേരളത്തില്‍ അവഗണിക്കപ്പെടുന്നുവെന്ന് റഹ്മാന്‍

കേരളത്തിലെ തിയേറ്റര്‍ ഉടമകള്‍ സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍ മാത്രമേ എടുക്കുയുള്ളൂവെന്ന് എണ്‍പതുകളില്‍ മോളിവുഡിന്റെ റൊമാന്റിക് ഹീറോ ആയിരുന്ന റഹ്മാന്‍. ചെറിയ ബജറ്റിലെ സിനിമകളും കേരളത്തില്‍ ആരും സ്വീകരിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറിയ ബജറ്റ് സിനിമകളെ പിന്തുണയ്‌ക്കേണ്ടതിനെ കുറിച്ച് സംസാരിക്കുമെങ്കിലും ഒന്നും നടക്കുന്നില്ല. താന്‍ തമിഴില്‍ അഭിനയിച്ച 36 വയതിനിലെ എന്ന സിനിമയും വന്‍ബജറ്റ് സിനിമകള്‍ തുടര്‍ച്ചയായി റിലീസ് ചെയ്യുന്നത് കാരണം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

http://timesofindia.indiatimes.com/entertainment/malayalam/movies/news/Theatre-owners-pick-only-superstar-films-in-Kerala/articleshow/47338218.cms 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍