UPDATES

യാത്ര

‘ദി ബീച്ച്”സിനിമയുടെ ലൊക്കേഷനായ തായ്ലന്‍ഡിലെ മായ ബേയില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

സഞ്ചാരികളുടെ ഗണ്യമായ വര്‍ദ്ധനവിനെ തുടര്‍ന്ന് മായ ബേ ബീച്ച് ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. തുടര്‍ന്ന് ബീച്ചില്‍ താല്‍്ക്കാലികമായി സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തുക എന്ന തീരുമാനത്തിലേക്ക് അധികൃതര്‍ ഇപ്പോള്‍ എത്തിയിരിക്കുകയാണ്.

അലക്‌സ് ഗാര്‍ലാന്‍ഡിസിന്റെ ബെസ്റ്റ് സെല്ലിംഗ് നോവലിനെ ആധാരമാക്കി ഡാനി ബോയല്‍ സംവിധാനം ചെയ്ചത ചിത്രമാണ് ലിയനാഡോ ഡി കാപ്രിയോ നായകനായ ”ദി ബീച്ച്”. ചിത്രത്തിന്റെ ലൊക്കേഷന്‍ എന്ന നിലയില്‍ പ്രശസ്തമായ ബീച്ചാണ് തായ്‌ലന്‍ഡിലെ കോഹ് ഫി ഫി ലേഹിലെ ”മായ ബേ”. സഞ്ചാരികളുടെ ഗണ്യമായ വര്‍ദ്ധനവിനെ തുടര്‍ന്ന് മായ ബേ ബീച്ച് ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. തുടര്‍ന്ന് ബീച്ചില്‍ താല്‍്ക്കാലികമായി സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തുക എന്ന തീരുമാനത്തിലേക്ക് അധികൃതര്‍ ഇപ്പോള്‍ എത്തിയിരിക്കുകയാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ സീസണ്‍ കുറയുന്ന സമയത്താണ് ഈ ബീച്ച്
അടച്ചുപൂട്ടുന്നത്. പവിഴപ്പുറ്റുകള്‍ വളരാന്‍ വേണ്ടിയുള്ള സമയമാണിത്. ഇതിന് മുന്‍പ് 2016ല്‍ കോഹ് തച്ചായി എന്ന തായ് ദ്വീപും ഇതുപോലെ പൂട്ടിയിരുന്നു. ഇതാദ്യമായി ആണ് മായ ബേയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്.

ഒരു ദിവസം 5000 സന്ദര്‍ശകരാണ് മായ ബേയില്‍ എത്തുന്നത്. ഇതില്‍ ഭൂരിഭാഗം സഞ്ചാരികളും ഫക്കെട്ടില്‍ നിന്നോ കോഹ് ഫി ഫിയില്‍ നിന്നോ ബോട്ട് മാര്‍ഗമാണ് ഇവിടെ എത്തുന്നത്. 2000ത്തില്‍ പുറത്തിറങ്ങിയ ലിയനാഡോ ഡി കാപ്രിയോ മുഖ്യ കഥാപാത്രമായി എത്തിയ ‘ദി ബീച്ച്’ എന്ന സിനിമയാണ് ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിപ്പിച്ചത്. സുന്ദരവും, ആരും സ്പര്‍ശിക്കാത്തതുമായ ബീച്ച് തേടി പോകുന്ന ഒരു സഞ്ചാരിയുടെ കഥയാണ് ‘ദി ബീച്ച്’. ബീച്ച്ഫ്രന്റ് ഹോട്ടലുകള്‍, നങ്കൂരം, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവ കാരണം തായ്‌ലന്‍ഡിലെ 80 ശതമാനം പവിഴപ്പുറ്റുകളും നശിച്ചെന്ന് ബാങ്കോക്ക് കാസെസാര്‍ട് യൂണിവേഴ്സിറ്റിയിലെ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡീനായ തോന് താംരോഗ്നവാസവത് പറയുന്നു.

ബേയിലെ സന്ദര്‍ശകരുടെ തിരക്ക് ഈ പ്രദേശത്തുള്ളവര്‍ക്ക് നന്നായി അറിയാം. സന്ദര്‍ശകരോട് മായ ബേയിലേക്ക് ബോട്ടില്‍ പോകണമെന്ന് ടൂര്‍ ഓപ്പറേറ്ററുകള്‍ ഇപ്പോള്‍ നിര്‍ദേശിക്കാറില്ലെന്ന് എക്സ്പീരിയന്‍സ് ട്രാവലിലെ സാം ക്ലര്‍ക്ക് പറഞ്ഞു. 40 വര്‍ഷകാലം വികസനത്തിന്റെ സൂക്ഷ്മപരിശോധന നടത്താത്തത് മൂലം സ്പെയിനിലും മറ്റ് സ്ഥലങ്ങളിലും സംഭവിച്ചത് തായ് ഭരണാധികാരികള്‍ ശ്രദ്ധിക്കുന്നത് ഗുണപ്പെടുമെന്നും ക്ലാര്‍ക്ക് കൂട്ടിച്ചര്‍ത്തു.

സീസണ്‍ സമയത്ത് വന്നതുകൊണ്ട് നല്ല തിരക്കായിരുന്നു, എന്നാല്‍ ഒരു വലിയ സംഘം സഞ്ചാരികളെ പ്രതീക്ഷിച്ച് തന്നെയാണ് ഞാനും എന്റെ ഭര്‍ത്താവും ഇവിടേക്ക് എത്തിയതെന്ന് ഡിജിറ്റല്‍ മീഡിയ ജോലിക്കാരിയായ 31കാരി കൗഷമ്പി ബക്ഷി പറഞ്ഞു. ദി ബീച്ച് എന്ന സിനിമയാണ് ഇന്ത്യക്കാരിയായ ബക്ഷിയെ 2013ല്‍ മായ ബേയില്‍ എത്തിച്ചത്. കടലില്‍ പല ഭാഗത്ത് മാലിന്യങ്ങള്‍ ഒഴുകി നടക്കുന്നത് ഞങ്ങളെ നിരാശരാക്കി. എന്നാല്‍ ബേയിലെ മനോഹര കാഴ്ച്ചകള്‍ കാരണം അവിടുത്തെ തിക്കും തിരക്കും ഒന്നും ഞങ്ങള്‍ക്ക് ഒരു വിഷയമല്ലായിരുന്നു എന്നും ബക്ഷി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍