UPDATES

ആകാശത്തെ തീഗോളം; കാലാവസ്ഥാ പ്രതിഭാസമല്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അഴിമുഖം പ്രതിനിധി

ആകാശത്തു തീഗോളം കണ്ടത് കാലാവസ്ഥ പ്രതിഭാസമല്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒരേ സമയം പല സ്ഥലത്ത് ദൃശ്യമായത് കൊണ്ട് കാലവസ്ഥ വ്യതിയാനമായി കണക്കാക്കാനാകില്ലെന്നും ഉല്‍ക്കയോ റോക്കറ്റിന്റെ അവശിഷ്ടമോ ആകാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വളരെ ഉയരത്തിലാണ് ഇതു ദൃശ്യമായതെന്നാണ് മനസിലാകുന്നത്. താഴ്ന്നായിരുന്നുവെങ്കില്‍ ഇതു എന്താണെന്ന് വ്യക്തമാകുമായിരുന്നു. ഒരുപാട് സ്ഥലത്ത്  ദൃശ്യമായതിനാല്‍ എന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്നലെ രാത്രി പത്തോടെയാണ് ആകാശത്തു തീഗോളം കണ്ടെത്തിയത്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുളള ജില്ലകളിലാണ് തീഗോളം കണ്ടത്. തീഗോളത്തോടൊപ്പം ചെറിയ ഇടിമുഴക്കവും ഭൂചലനവും അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ തീഗോളത്തിന്റെ അവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 0471-233 1639 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ദുരന്ത നിവാരണ ജാഗ്രത സമിതി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍