UPDATES

ട്രെന്‍ഡിങ്ങ്

മുമ്പും ആള്‍ക്കൂട്ടം ആളുകളെ മര്‍ദ്ദിച്ച് കൊന്നിരുന്നു; അന്നാരും അത് ചോദ്യം ചെയ്തില്ല: അമിത് ഷാ

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും അമിത് ഷാ

ആള്‍ക്കൂട്ടം സ്വയം വിചാരണ നടത്തി ആളുകളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവങ്ങള്‍ മുമ്പും രാജ്യത്തുണ്ടായിട്ടുണ്ടെന്നും അന്നൊന്നും ആരും അത് ചോദ്യം ചെയ്തിട്ടില്ലെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ ആളുകളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്ന സംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും പഴി കേള്‍ക്കുന്ന സാഹചര്യത്തിലാണ് സംഭവം.

2011, 2012, 2013 കാലത്ത് ഇപ്പോഴുള്ളതിലും കൂടുതല്‍ ഇത്തരം ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. അന്ന് ആരും അതിനെ ചോദ്യം ചെയ്തിട്ടില്ല, പിന്നെ ഇപ്പോള്‍ എങ്ങനെയാണ് ചോദ്യം ചെയ്യുക? ഗോവയുടെ തലസ്ഥാനമായ പനാജിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഷാ. ജനക്കൂട്ടം ആളുകളെ മര്‍ദ്ദിച്ച് കൊന്ന സംഭവങ്ങളെ താരതമ്യത്തിലൂടെ കൂടുതല്‍ ഉറപ്പിക്കുന്നില്ല. എന്നാല്‍ ഉത്തര്‍പ്രദേശില്‍ വീട്ടില്‍ ബീഫ് സൂക്ഷിച്ചതിന് ജനക്കൂട്ടം അഖ്‌ലാഖ് എന്നയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലിരുന്നപ്പോഴാണ്. അത് അവരുടെ ഉത്തരവാദിത്വമാണ്. അപ്പോഴും മോദി സര്‍ക്കാരിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗോവയിലെ മുഴുവന്‍ ജനസംഖ്യയേക്കാള്‍ ഏറെ വരും ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷ ജനസംഖ്യയെന്നാണ് ഷാ പറഞ്ഞത്. അവര്‍ക്ക് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും ഷാ അവകാശപ്പെട്ടു.

ഗോവയില്‍ ഗോവധ നിരോധനം വലിയ പ്രശ്‌നമാക്കുന്നുണ്ട്. പക്ഷെ നിരോധനം കൊണ്ടുവന്നത് ബിജെപിയല്ല. നേരത്തെ തന്നെ ഗോവയില്‍ ഗോവധമുണ്ടെന്നും ഷാ ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍