UPDATES

എഡിറ്റര്‍

വിമാനത്തിനുള്ളില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയവരുടെ വീഡിയോ വൈറലാകുന്നു

ബലാത്സംഗമോ ശാരീരികാക്രമണമോ പോലെ ക്രിമിനല്‍ കുറ്റമൊന്നുമല്ല സ്ത്രീകളുടെ നേരെയുള്ള ശൃംഗാര ചേഷ്ടകളും കള്ളനോട്ടങ്ങളും. പക്ഷെ, ഇതുമൂലം സ്ത്രീത്വത്തിന് ഉണ്ടാക്കുന്ന അപമാനം ഒരിക്കലും ചെറുതല്ല. പലപ്പോഴും സ്ത്രീകള്‍ ഈ അപമാനം സഹിക്കുകയാണ് പതിവ്. ഈ മൗനം പല വഷളന്മാര്‍ക്കും വളം വച്ചുകൊടുക്കുകയാണ്. എന്നാല്‍ ഇത്തരക്കാര്‍ക്ക് തക്ക ശിക്ഷ നല്‍കുന്നവരുമുണ്ട്. പൊലീസില്‍ പരാതി കൊടുത്തൊന്നുമല്ല, പൊതുസമൂഹത്തിനു മുന്നില്‍ ഈ സ്ത്രീലമ്പടന്മാരുടെ തൊലിയുരിക്കുകയാണ് അവര്‍ ചെയ്യുന്നത്.

അതിനൊരു പുതിയ ഉദ്ദാഹരണം ഇപ്പോള്‍ സോഷ്യല്‍ സൈറ്റുകളില്‍ വൈറലായി മാറിക്കഴിഞ്ഞു.

ഇന്‍ഡിഗോ ഫ്‌ളൈറ്റിന്റെ 6ഇ221 വിമാനത്തിനുള്ളില്‍ താനടക്കമുള്ള സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ അഞ്ചുപേരെ ഫോണില്‍ പകര്‍ത്തി അത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു എന്‍എസ്‌യുഐ അഖിലേന്ത്യ സെക്രട്ടറി ആഞ്ചലീഷ്യ അരിബാം. സംഭവം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. തന്നെയും കുഞ്ഞിന് മുലയൂട്ടിയ തന്റെ സഹോദരിയെയും എയര്‍ ഹോസ്റ്റസുകളെയും ഇവര്‍ അപമാനിച്ചതായി ആഞ്ചലീഷ്യ പറയുന്നു. വിശദമായ വാര്‍ത്തയ്ക്കും വീഡിയോ കാണുന്നതിനും ഈ ലിങ്ക് സന്ദര്‍ശിക്കുക.

http://www.scoopwhoop.com/news/indigo/?ref=social&type=fb&b=0

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍