UPDATES

വായിച്ചോ‌

ഒരേ അമ്മയ്ക്കു പിറന്ന ഇരട്ട കുട്ടികളെ സഹോദരങ്ങളായി കാണാന്‍ കഴിയില്ല!

വാടകയ്ക്ക് അമ്മമാരാകുന്നത് നിരോധിച്ചിരിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇറ്റലി

ഒരേ അമ്മയ്ക്കു പിറന്ന ഇരട്ട കുട്ടികളെ സഹോദരങ്ങളായി കാണാന്‍ കഴിയില്ലെന്ന ഇറ്റാലിയന്‍ കോടതി വിധി പുതിയ സംവാദങ്ങള്‍ക്ക് തുടക്കമിടുന്നു. കാലിഫോര്‍ണിയയിലെ ഒരു സ്ത്രീയുടെ വാടക ഗര്‍ഭത്തിലാണ് ഇരട്ട കുട്ടികള്‍ പിറന്നത്. ഇറ്റലിക്കാരായ സ്വവര്‍ഗ്ഗാനുരാഗ ദമ്പതികളാണ് കുട്ടികളുടെ പിതാക്കന്മാര്‍. വിട്രോ ഫെര്‍ട്ടിലൈസേഷന്‍ വഴി ജനിച്ച കുട്ടികളുമായി പിതാക്കന്മാര്‍ മിലാനില്‍ തിരികെ എത്തിയപ്പോഴാണ് പുലിവാല്‍ പിടിച്ചത്. നിയമപരമായി അവരുടെ കുട്ടികളാണെന്ന് കാണിച്ച് ജനനസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് അവിടുത്തെ രജിസ്റ്റര്‍ ഓഫീസ് അറിയിച്ചു.

വാടകയ്ക്ക് അമ്മമാരാകുന്നത് നിരോധിച്ചിരിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇറ്റലി. ഇതുമൂലം കുട്ടികളില്ലാത്തവരും സ്വവര്‍ഗ്ഗാനുരാഗ ദമ്പതികളും വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ തീരുമാനത്തിനെതിരെ കുട്ടികളുടെ പിതാക്കന്മാര്‍ കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവല്ല ആദ്യം ഉണ്ടായത്. തുടര്‍ന്ന് അപ്പീല്‍ നല്‍കിയപ്പോള്‍, രണ്ട് പുരുഷന്മാരും വെവ്വേറെയാണ് ബീജം നല്‍കിയതെന്ന് ചൂണ്ടിക്കാണിച്ച് ഓരോരുത്തരുടെയും കുട്ടികളെ വേറെ വേറെ രജിസ്ട്രര്‍ ചെയ്യാനാണ് കോടതി ഉത്തരവിട്ടത്. ഒരേ അമ്മയുടെ അണ്ഡത്തില്‍ പിറന്ന കുട്ടികളാണെങ്കിലും ഇവരെ സഹോദരന്മാരായി അംഗീകരിക്കാനാവില്ല എന്നായിരുന്നു കോടതി കണ്ടെത്തിയത്. ഇത് ഇറ്റലിയില്‍ വലിയ സംവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/iet3tj

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍