UPDATES

ഓഫ് ബീറ്റ്

ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ കൗമാരക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമാകുമ്പോള്‍ ഓണ്‍ലൈനില്‍ ഒതുങ്ങാത്ത സൗഹൃദം നേരിട്ടു കാണുമ്പോള്‍

Avatar

സെസിലിയ കാംഗ്/വാഷിങ്ടണ്‍ പോസ്റ്റ്

ഓണ്‍ലൈനിലൂടെ പരിചയപ്പെടുന്ന അപരിചിതരെ കണ്ടുമുട്ടുന്നതില്‍ ഒരു തെറ്റുണ്ടെന്ന് ഇന്നത്തെ ഭൂരിഭാഗം കൗമാരക്കാരും കരുതുന്നില്ല. പത്തില്‍ ആറുപേരും തങ്ങള്‍ ഇന്റര്‍നെറ്റില്‍ പരിചയപ്പെട്ട ഒരു സുഹൃത്തിനെയെങ്കിലും തമ്മില്‍ കണ്ടിട്ടുണ്ടെന്ന് സമ്മതിക്കുന്നു. കുട്ടികള്‍ പരസ്പരം നേരിട്ടു ചെലവിടുന്നതിനെക്കാള്‍ കൂടുതല്‍ സമയം ടെക്സ്റ്റു ചെയ്തും സംസാരിച്ചും ഓണ്‍ലൈന്‍ ഗെയ്മുകളിലും സോഷ്യല്‍ നെറ്റ് വര്‍ക്ക് ഇടങ്ങളിലും ചെലവിടുന്നുണ്ട്. ആളുകളെ ഓണ്‍ലൈന്‍ ആയി കണ്ടുമുട്ടുന്നവരില്‍ മൂന്നിലൊരുഭാഗവും ഇതിനെ ഒരു നേര്‍ക്കാഴ്ചയിലേയ്ക്ക് എത്തിക്കാറുണ്ട്. 

ഓണ്‍ലൈന്‍ ഇടപെടലുകള്‍ അമേരിക്കന്‍ കൗമാരക്കാരുടെ സാമൂഹികജീവിതത്തിലും സ്വത്വത്തിലും എങ്ങനെ ബാധിക്കുന്നുവെന്നത് മനസിലാക്കാനായി പ്യൂ റിസര്‍ച് സെന്റര്‍ നടത്തിയ ഒരു ദീര്‍ഖപഠനത്തിലാണ് ഈ കണ്ടെത്തലുകള്‍ ഉള്ളത്. വിര്‍ച്വല്‍-യഥാര്‍ത്ഥ ലോകങ്ങള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ മാഞ്ഞുതുടങ്ങുന്നുവെന്നാണ് പഠനത്തിന്റെ ചുരുക്കം. നേരില്‍ കാണുന്നവരോടൊപ്പം തന്നെ ഓണ്‍ലൈനില്‍ പരിചയപ്പെടുന്ന ആളുകളുമായി ആഴമേറിയ അര്‍ത്ഥവത്തായ ബന്ധങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നാണ് കുട്ടികള്‍ പറയുന്നത്.

‘ഡിജിറ്റല്‍ ലോകം സ്‌കൂളിന്റേയും സുഹൃത്തുക്കളുടെ വീടുകളുടെയും ഒക്കെയൊപ്പം കൗമാരക്കാര്‍ തങ്ങളുടെ സൗഹൃദങ്ങളെ ബലപ്പെടുത്തുന്ന ഒരിടമായി മാറിയിട്ടുണ്ട്’, ‘ടീന്‍സ്, ടെക്‌നോളജി ആന്‍ഡ് ഫ്രണ്ട്ഷിപ്പ്‌സ്’ എന്ന റിപ്പോര്‍ട്ട് രചിച്ച പ്യൂവിന്റെ റിസര്‍ച്ച് ഡയറക്ട്ടര്‍ അമാന്‍ഡ ലെന്‍ഹാര്‍ട്ട് പറയുന്നു. ‘നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഇവിടെയാണ് നമ്മുടെ കൗമാരം സംസാരിക്കുകയും കഥകള്‍ മെനയുകയും ചിരിക്കുകയും വഴക്ക് കൂടുകയും ചെയ്യുന്നത്, അതും അവരുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ആളുകളുമായി.’ 

ഐഫോണും ഫേസ്ബുക്കും പ്രചാരത്തിലായിത്തുടങ്ങിയ കാലത്ത് മുതിര്‍ന്ന ഡിജിറ്റല്‍ ലോകത്തെ ഏറ്റവും പുതിയ തലമുറ പുതിയ ഇടങ്ങള്‍ കണ്ടെത്തുകയാണ്. ഓണ്‍ലൈന്‍ സാമൂഹികബന്ധങ്ങളുടെ അവസ്ഥയെപ്പറ്റി വിശദമായ ഒരു അഭിപ്രായം പറയാന്‍ ഇപ്പോള്‍ സാധ്യമല്ലെങ്കിലും ചില മാതാപിതാക്കളും കുട്ടികളുടെ വികാസത്തെ മനസിലാക്കുന്ന വിദഗ്ദ്ധരും സൂചിപ്പിക്കുന്നത് ഓണ്‍ലൈന്‍ ബന്ധങ്ങളുടെ തീവ്രത കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും മേല്‍ വലിയ സമ്മര്‍ദ്ദം ഉയര്‍ത്തുന്നുവെന്ന് തന്നെയാണ്.

സോഷ്യല്‍മീഡിയയിലെ ചര്‍ച്ചകളില്‍ നിന്ന് അകന്നുനില്‍ക്കുന്നതിനെപ്പറ്റി കുട്ടികള്‍ സ്ഥിരമായി വേവലാതിപ്പെടുന്നതിനെപ്പറ്റി അവര്‍ സൂചിപ്പിക്കുന്നു. ഓണ്‍ലൈന്‍ രൂപത്തിലാണ് അവരുടെ ശ്രദ്ധ മുഴുവന്‍. സര്‍വേയില്‍ പങ്കെടുത്ത കുട്ടികളില്‍ പലരും പറയുന്നത് ഇത്ര വലിയ ഒരു ഓഡിയന്‍സിനു മുന്നിലുള്ള ഒരു ക്രൂരമായ കമന്റ് മതി ആളുകളെ തകര്‍ത്തുകളയാന്‍ എന്നാണ്. നല്ല പേര് നിലനിര്‍ത്താനുള്ള ആകാംഷയും സമ്മര്‍ദ്ദവുമാണ് ഒപ്പമുള്ള പ്രശ്‌നങ്ങള്‍.

‘ആളുകള്‍ അവരുടെ ഇമേജ് സൂക്ഷിക്കുന്നത് ഏറെ ശ്രമകരമായാണെന്നത് യുവാക്കള്‍ക്ക് നന്നായറിയാം. ടെക്സ്റ്റ് വഴക്കുകള്‍ അതിവേഗം കൈവിട്ടുപോകാം, അവര്‍ സദാ അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ്’, റോസലിന്റ് വൈസ്മാന്‍ എന്ന ‘ക്വീന്‍ ബീസ് ആന്‍ഡ് വാന്നബീസ്’ എന്ന പുസ്തകത്തിന്റെ രചയിതാവ് പറയുന്നു. ‘എന്നാല്‍ ഓണ്‍ലൈനിലുള്ള ഈ ബന്ധങ്ങളും ആഴമേറിയ ബന്ധങ്ങള്‍ തന്നെയാണെന്നും ഇവയൊന്നും തള്ളിക്കളയാനാകുന്നതല്ലെന്നും മുതിര്‍ന്നവരും മനസിലാക്കേണ്ടതുണ്ട്.’

ടെക്‌നോളജി വിപ്ലവങ്ങള്‍ ഓണ്‍ലൈന്‍ ബന്ധങ്ങളെ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. കൗമാരക്കാരില്‍ മൂന്നിലൊരാള്‍ക്ക് വീതം സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ട്. ഭൂരിഭാഗത്തിനും സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ട്. പലരും എന്തെങ്കിലും തരം ഓണലൈന്‍ ഗെയിം കളിക്കാറുമുണ്ട്. പതിമൂന്നിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കൗമാരക്കാരുടെയിടയില്‍ ഏറ്റവും പ്രചാരത്തിലുള്ള ഡിജിറ്റല്‍ സംഭാഷണരീതി ടെക്സ്റ്റിംഗ് ആണെന്ന് സര്‍വേ കണ്ടെത്തുന്നു. കൗമാരക്കാരില്‍ പാതിയിലേറെപ്പേരും ദിവസേന സുഹൃത്തുക്കള്‍ക്ക് ടെക്സ്റ്റ് ചെയ്യുന്നവരാണ്. മൂന്നിലൊന്നുപേര്‍ കുറച്ചുദിവസങ്ങളില്‍ ഒരിക്കലെങ്കിലും ടെക്സ്റ്റ് ചെയ്യുന്നു. ഇരുപത്തഞ്ചുശതമാനം പേര്‍ മാത്രമാണ് തങ്ങള്‍ക്ക് എന്നും സുഹൃത്തുക്കളെ സ്‌കൂള്‍ സമയത്തിനുവെളിയില്‍ കാണാന്‍ കഴിയുന്നുവെന്ന് പറഞ്ഞത്. അടുത്തസുഹൃത്തുക്കളുടെയൊപ്പം പോലും കൗമാരക്കാര്‍ വീടുകളില്‍ ചെലവിടുന്ന അത്രതന്നെ സമയം ഓണ്‍ലൈന്‍ ആയി ചെലവിടുന്നു. ഇത്തരം ഡിജിറ്റല്‍ ഇടങ്ങള്‍ കോഫീഷോപ്പുകളെക്കാളും മാളുകളെക്കാളും ഒക്കെ പ്രശസ്തമാണെന്ന് സര്‍വേ സൂചിപ്പിക്കുന്നു. 

ആണ്‍കുട്ടികളുടെ സാമൂഹികഇടപെടലുകളുടെ കേന്ദ്രം ഓണലൈന്‍ ഗെയ്മിംഗ് ആണ്. എണ്‍പത്തിനാല് ശതമാനം ആണ്‍ കൗമാരക്കാരും വീഡിയോ ഗെയിം കളിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ അന്‍പത് ശതമാനം മാത്രമാണ്. ആണ്‍കുട്ടികള്‍ ഓണ്‍ലൈന്‍ ആയി കൂടുതല്‍ സുഹൃത്തുക്കളെ സമ്പാദിക്കുന്നു. പത്തില്‍ ആറുപേരും ഒരു അപരിചിതനെ ഗെയ്മുകള്‍ വഴി പരിചയപ്പെട്ടതായി പറയുന്നു. ഈ ആണ്‍കുട്ടികളില്‍ നാല്‍പ്പതുശതമാനവും ആദ്യമായി ഓണ്‍ലൈന്‍ ആയി പങ്കിടുന്ന വിവരം അവരുടെ ഗെയ്മിംഗ് ഹാന്‍ഡില്‍ ആണ്.

ചാസ്യന്‍ ആദംസ് എന്ന പതിനേഴുകാരന്റെ ഗെയ്മിംഗ് സുഹൃത്തുക്കള്‍ തന്റെ സ്‌കൂള്‍ സുഹൃത്തുക്കളോളവും അയല്‍വാസി സുഹൃത്തുക്കളോളവും അവനു പ്രധാനമാണ്. സ്‌കൂള്‍ വിട്ടു വീട്ടില്‍ വന്നാല്‍ അവന്‍ പ്ലേ സ്റ്റേഷന്‍ തുറന്നു അടുത്ത മണിക്കൂറുകള്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള സുഹൃത്തുക്കളോടൊപ്പം കോള്‍ ഓഫ് ഡ്യൂട്ടി പോലുള്ള ഗേമുകള്‍ കളിക്കും. ഇത്തരം ഇടങ്ങളില്‍ സ്ഥിരം പൊങ്ങച്ചമുണ്ട്. തമാശകളും.

‘ഒരേ ഗെയിം ഇഷ്ടമുള്ളവര്‍ തമ്മില്‍ മറ്റു കാര്യങ്ങളും സംസാരിക്കാറുണ്ട്. ഇഷ്ടമുള്ള പാട്ടുകളെപ്പറ്റിയും സ്‌കൂളിലെ സംഭവങ്ങളെപ്പറ്റിയും ഒക്കെ’, ആദംസ് പറയുന്നു. കുറെവര്‍ഷങ്ങള്‍ കൊണ്ട് അവന്‍ അവരുടെ സ്വകാര്യജീവിതത്തെപ്പറ്റിയും കുടുംബത്തെപ്പറ്റിയുമെല്ലാം മനസിലാക്കിക്കഴിഞ്ഞു. ഇതിലോരാള്‍ അടുത്താണ് താമസം എന്നറിഞ്ഞ് അവര്‍ തമ്മില്‍ കാണുകയും ചെയ്തു. അവന്‍ ഓഫ്‌ലൈന്‍ ആയിരിക്കുമ്പോഴും ആദം ഗേമര്‍ സുഹൃത്തുക്കളോട് കിക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയിലൂടെയൊക്കെ സംവദിക്കാറുണ്ട്. 

ആളുകളുടെ ഒപ്പം ഗെയിം കളിച്ച് കഴിയുമ്പോള്‍ അവരുമായി അടുപ്പം തോന്നുന്നതായി അന്‍പത്തിമൂന്നു ശതമാനം കൗമാരക്കാരും പറയുന്നു. ആണ്‍കുട്ടികള്‍ പൊതുവേ ഗെയിമിനിടെ പരിചയപ്പെടുന്നവരോട് ഏറെ സന്തോഷത്തോടെ സങ്കോചമില്ലാതേ ഇടപെടാനാകുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. മിക്ക കൗമാരക്കാരും ട്വിറ്ററിലും ഫേസ്ബുക്കിലും എന്നും എത്താറുണ്ട്. പെണ്‍കുട്ടികളാണ് ഇത്തരം സൈറ്റുകള്‍ കൂടുതല്‍ ഉപയോഗിക്കുക.

എന്നാല്‍ സോഷ്യല്‍ മീഡിയയെപ്പറ്റിയുള്ള ഇവരുടെ അഭിപ്രായം പലതാണ്. പത്തില്‍ ഒന്‍പത് കൗമാരക്കാരും ആളുകള്‍ അനാവശ്യവിവരങ്ങള്‍ ഓണലൈന്‍ ആയി പങ്കിടുന്നത് അറിയാമെന്നു പറയുന്നു. പകുതിയിലധികം പേരും തങ്ങള്‍ ക്ഷണിക്കപ്പെട്ട സംഭവങ്ങളെപ്പറ്റിയുള്ള ചിത്രങ്ങള്‍ കണ്ടതായും ആളുകള്‍ ഓണ്‍ലൈനില്‍ ശ്രദ്ധാപൂര്‍വ്വം ഉണ്ടാക്കിയെടുക്കുന്ന രൂപം യഥാര്‍ത്ഥമല്ലെന്ന് എണ്‍പത്തഞ്ചുശതമാനം പേരും പറയുന്നു. എന്നാല്‍ കൂട്ടുകാരുടെ വികാരങ്ങളുമായും അവരുടെ ജീവിതത്തിലെ സംഭവങ്ങളുമായും നന്നായി ഇണങ്ങാന്‍ സോഷ്യല്‍ മീഡിയ സഹായിക്കുന്നു എന്നാണു കൂടുതല്‍ ആളുകളും പറയുന്നത്.

സ്വന്തം സ്വത്വങ്ങള്‍ രൂപീകരിക്കുന്ന കാലത്ത് തന്നെ സോഷ്യല്‍ മീഡിയയില്‍ ഇമേജ് നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത് കുട്ടികളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്. ആദ്യമായി ഫെസ്ബുക്കും സ്‌നാപ്ചാറ്റും ഇന്‍സ്റ്റാഗ്രാമും ഒക്കെ ഉപയോഗിച്ചപ്പോള്‍ തനിക്ക് ആത്മവിശ്വാസമില്ലായിരുന്നുവെന്ന് ഖോലെ ബേക്കര്‍ പറയുന്നു. ഒരു കമന്റിനു ഒരു കൂന മറുപടികള്‍ ചിലപ്പോള്‍ ഇവ വേദനിപ്പിക്കുന്നവയുമായിരുന്നു. പലപ്പോഴും അപരിചിതരാണ് അവളോട് സംസാരിച്ചത്. എന്നാല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ ഒരു ഗുണവും അവള്‍ കണ്ടെത്തി അവളുടെ മറുപടികള്‍ അവള്‍ക്ക് ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുക്കാം, എന്താണ് പങ്കിടുന്നത് എന്നതും തെരഞ്ഞെടുക്കാം. ഇത് മുഖാമുഖസംഭാഷണത്തെക്കാള്‍ ഏറെ എളുപ്പവുമാണ്.

‘വിശ്വാസ്യത ഒരു പ്രശ്‌നമാണ്. ഫേസ്ബുക്കില്‍ സുഹൃത്തുക്കളാവുകയും എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്ര സൗഹൃദം ഇല്ലാത്തവരെയും എനിക്കറിയാം’, ബേക്കര്‍ പറയുന്നു. ‘എന്നാല്‍ നിങ്ങള്‍ യുവാവായിരിക്കുമ്പോള്‍ എന്താണ് വിശ്വാസ്യത? നിങ്ങള്‍ പല കാര്യങ്ങള്‍ പരീക്ഷിച്ചുനോക്കുന്ന ഒരു കാലമാണത്.’ ഇപ്പോള്‍ ഏറെ ആത്മവിശ്വാസത്തോടെ കോളെജിലേയ്ക്ക് പോകുന്ന ഈ പതിനെട്ടുകാരി ഇപ്പോള്‍ പുതിയ സുഹൃത്തുക്കളെ ഫേസ്ബുക്കില്‍ കാണാറുണ്ട്. കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആകാനാശിക്കുന്ന ഈ കുട്ടി ഹാക്കര്‍മാരുടെ ഒരു പേജിലും കോഡിംഗ് സംഘങ്ങളിലും ചേര്‍ന്നിട്ടുണ്ട്. തങ്ങളുടെ സൗഹൃദങ്ങള്‍ ഒണ്‍ലൈനും ഒപ്പം ഓഫ്‌ലൈന്മാണെന്ന് ബെക്കാരെപ്പോലെ പലരും പറയുന്നു.

ഈയിടെ ഒരു വൈകുന്നേരം ജെസ്സി കിന്നിയും മേഗന്‍ ഒളിവറും വിര്‍ജീനിയയിലെ ടൈസന്‍സ് കോര്‍ണറില്‍ ചെന്നു. രണ്ടുപേരും ഒരേപോലെയുള്ള മഞ്ഞ ടാങ്ക്‌ടോപ്പും അണിഞ്ഞിരുന്നു. ഇവര്‍ യോര്‍ക്ക് ടൗണ്‍ ഹൈസ്‌കൂളിലെ ആദ്യവര്‍ഷം മുതല്‍ സുഹൃത്തുക്കളാണ്. പരിചയപ്പെട്ട ഉടന്‍ തന്നെ അവര്‍ ഫേസ്ബുക്കില്‍ സുഹൃത്തുക്കളുമായി. അവരുടെ ഇടപെടലുകള്‍ പാതി നേരിട്ടും പാതി ഫേസ്ബുക്കിലുമാണ്. മേഗന്‍ അവധിക്ക് ഗ്രീസില്‍ പോയപ്പോഴും രണ്ടുപേരും ദിവസവും സംസാരിച്ചു. എന്നാല്‍ വലിയൊരു മാറ്റം ഉണ്ടാകാന്‍ പോവുകയാണ്. രണ്ടാളും രണ്ടുകോളേജില്‍ ചേരാന്‍ പോകുന്നു. പോകുന്നതിനുമുമ്പ് ഇവിടെ വച്ച് തമ്മില്‍ കണ്ട രണ്ടുപേര്‍ക്കും അവരുടെ സൗഹൃദം തുടരും എന്നതില്‍ ആത്മവിശ്വാസമുണ്ട്. ‘ഞങ്ങള്‍ ബിസിയായിരിക്കും’, ജെസി പറഞ്ഞു. ‘പക്ഷെ ഞാന്‍ അവളെ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും കാണുമല്ലോ.’

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സെസിലിയ കാംഗ് 
(വാഷിങ്ടണ്‍ പോസ്റ്റ്)

ഓണ്‍ലൈനിലൂടെ പരിചയപ്പെടുന്ന അപരിചിതരെ നേരിട്ട് കാണുന്നതില്‍ തെറ്റുണ്ടെന്ന് ഇന്നത്തെ ഭൂരിഭാഗം കൗമാരക്കാരും കരുതുന്നില്ല. പത്തില്‍ ആറുപേരും തങ്ങള്‍ ഇന്റര്‍നെറ്റില്‍ പരിചയപ്പെട്ട ഒരു സുഹൃത്തിനെയെങ്കിലും തമ്മില്‍ കണ്ടിട്ടുണ്ടെന്ന് സമ്മതിക്കുന്നു. കുട്ടികള്‍ പരസ്പരം നേരിട്ടു ചെലവിടുന്നതിനെക്കാള്‍ കൂടുതല്‍ സമയം ടെക്സ്റ്റു ചെയ്തും സംസാരിച്ചും ഓണ്‍ലൈന്‍ ഗെയ്മുകളിലും സോഷ്യല്‍ നെറ്റ് വര്‍ക്ക് ഇടങ്ങളിലും ചെലവിടുന്നുണ്ട്. ആളുകളെ ഓണ്‍ലൈന്‍ ആയി കണ്ടുമുട്ടുന്നവരില്‍ മൂന്നിലൊരുഭാഗവും ഇതിനെ ഒരു നേര്‍ക്കാഴ്ചയിലേയ്ക്ക് എത്തിക്കാറുണ്ട്. 

ഓണ്‍ലൈന്‍ ഇടപെടലുകള്‍ അമേരിക്കന്‍ കൗമാരക്കാരുടെ സാമൂഹികജീവിതത്തിലും സ്വത്വത്തിലും എങ്ങനെ ബാധിക്കുന്നുവെന്നത് മനസിലാക്കാനായി പ്യൂ റിസര്‍ച് സെന്റര്‍ നടത്തിയ ഒരു ദീര്‍ഘപഠനത്തിലാണ് ഈ കണ്ടെത്തലുകള്‍ ഉള്ളത്. വിര്‍ച്വല്‍-യഥാര്‍ത്ഥ ലോകങ്ങള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ മാഞ്ഞുതുടങ്ങുന്നുവെന്നാണ് പഠനത്തിന്റെ ചുരുക്കം. നേരില്‍ കാണുന്നവരോടൊപ്പം തന്നെ ഓണ്‍ലൈനില്‍ പരിചയപ്പെടുന്ന ആളുകളുമായി ആഴമേറിയ അര്‍ത്ഥവത്തായ ബന്ധങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നാണ് കുട്ടികള്‍ പറയുന്നത്.

‘ഡിജിറ്റല്‍ ലോകം സ്‌കൂളിന്റേയും സുഹൃത്തുക്കളുടെ വീടുകളുടെയും ഒക്കെയൊപ്പം കൗമാരക്കാര്‍ തങ്ങളുടെ സൗഹൃദങ്ങളെ ബലപ്പെടുത്തുന്ന ഒരിടമായി മാറിയിട്ടുണ്ട്’, ‘ടീന്‍സ്, ടെക്‌നോളജി ആന്‍ഡ് ഫ്രണ്ട്ഷിപ്പ്‌സ്’ എന്ന റിപ്പോര്‍ട്ട് രചിച്ച പ്യൂവിന്റെ റിസര്‍ച്ച് ഡയറക്ട്ടര്‍ അമാന്‍ഡ ലെന്‍ഹാര്‍ട്ട് പറയുന്നു. ‘നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഇവിടെയാണ് നമ്മുടെ കൗമാരം സംസാരിക്കുകയും കഥകള്‍ മെനയുകയും ചിരിക്കുകയും വഴക്ക് കൂടുകയും ചെയ്യുന്നത്, അതും അവരുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ആളുകളുമായി.’ 

ഐഫോണും ഫേസ്ബുക്കും പ്രചാരത്തിലായിത്തുടങ്ങിയ കാലത്ത് മുതിര്‍ന്ന ഡിജിറ്റല്‍ ലോകത്തെ ഏറ്റവും പുതിയ തലമുറ പുതിയ ഇടങ്ങള്‍ കണ്ടെത്തുകയാണ്. ഓണ്‍ലൈന്‍ സാമൂഹികബന്ധങ്ങളുടെ അവസ്ഥയെപ്പറ്റി വിശദമായ ഒരു അഭിപ്രായം പറയാന്‍ ഇപ്പോള്‍ സാധ്യമല്ലെങ്കിലും ചില മാതാപിതാക്കളും കുട്ടികളുടെ വികാസത്തെ മനസിലാക്കുന്ന വിദഗ്ദ്ധരും സൂചിപ്പിക്കുന്നത് ഓണ്‍ലൈന്‍ ബന്ധങ്ങളുടെ തീവ്രത കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും മേല്‍ വലിയ സമ്മര്‍ദ്ദം ഉയര്‍ത്തുന്നുവെന്ന് തന്നെയാണ്.

സോഷ്യല്‍മീഡിയയിലെ ചര്‍ച്ചകളില്‍ നിന്ന് അകന്നുനില്‍ക്കുന്നതിനെപ്പറ്റി കുട്ടികള്‍ സ്ഥിരമായി വേവലാതിപ്പെടുന്നതിനെപ്പറ്റി അവര്‍ സൂചിപ്പിക്കുന്നു. ഓണ്‍ലൈന്‍ രൂപത്തിലാണ് അവരുടെ ശ്രദ്ധ മുഴുവന്‍. സര്‍വേയില്‍ പങ്കെടുത്ത കുട്ടികളില്‍ പലരും പറയുന്നത് ഇത്ര വലിയ ഒരു ഓഡിയന്‍സിനു മുന്നിലുള്ള ഒരു ക്രൂരമായ കമന്റ് മതി ആളുകളെ തകര്‍ത്തുകളയാന്‍ എന്നാണ്. നല്ല പേര് നിലനിര്‍ത്താനുള്ള ആകാംഷയും സമ്മര്‍ദ്ദവുമാണ് ഒപ്പമുള്ള പ്രശ്‌നങ്ങള്‍.

‘ആളുകള്‍ അവരുടെ ഇമേജ് സൂക്ഷിക്കുന്നത് ഏറെ ശ്രമകരമായാണെന്നത് യുവാക്കള്‍ക്ക് നന്നായറിയാം. ടെക്സ്റ്റ് വഴക്കുകള്‍ അതിവേഗം കൈവിട്ടുപോകാം, അവര്‍ സദാ അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ്’,  ‘ക്വീന്‍ ബീസ് ആന്‍ഡ് വാന്നബീസ്’ എന്ന പുസ്തകത്തിന്റെ രചയിതാവ് റോസലിന്റ് വൈസ്മാന്‍ പറയുന്നു. ‘എന്നാല്‍ ഓണ്‍ലൈനിലുള്ള ഈ ബന്ധങ്ങളും ആഴമേറിയ ബന്ധങ്ങള്‍ തന്നെയാണെന്നും ഇവയൊന്നും തള്ളിക്കളയാനാകുന്നതല്ലെന്നും മുതിര്‍ന്നവരും മനസിലാക്കേണ്ടതുണ്ട്.’

ടെക്‌നോളജി വിപ്ലവങ്ങള്‍ ഓണ്‍ലൈന്‍ ബന്ധങ്ങളെ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. കൗമാരക്കാരില്‍ മൂന്നിലൊരാള്‍ക്ക് വീതം സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ട്. ഭൂരിഭാഗത്തിനും സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ട്. പലരും എന്തെങ്കിലും തരം ഓണലൈന്‍ ഗെയിം കളിക്കാറുമുണ്ട്. പതിമൂന്നിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കൗമാരക്കാരുടെയിടയില്‍ ഏറ്റവും പ്രചാരത്തിലുള്ള ഡിജിറ്റല്‍ സംഭാഷണരീതി ടെക്സ്റ്റിംഗ് ആണെന്ന് സര്‍വേ കണ്ടെത്തുന്നു. കൗമാരക്കാരില്‍ പാതിയിലേറെപ്പേരും ദിവസേന സുഹൃത്തുക്കള്‍ക്ക് ടെക്സ്റ്റ് ചെയ്യുന്നവരാണ്. മൂന്നിലൊന്നുപേര്‍ കുറച്ചുദിവസങ്ങളില്‍ ഒരിക്കലെങ്കിലും ടെക്സ്റ്റ് ചെയ്യുന്നു. ഇരുപത്തഞ്ചുശതമാനം പേര്‍ മാത്രമാണ് തങ്ങള്‍ക്ക് എന്നും സുഹൃത്തുക്കളെ സ്‌കൂള്‍ സമയത്തിനുവെളിയില്‍ കാണാന്‍ കഴിയുന്നുവെന്ന് പറഞ്ഞത്. അടുത്തസുഹൃത്തുക്കളുടെയൊപ്പം പോലും കൗമാരക്കാര്‍ വീടുകളില്‍ ചെലവിടുന്ന അത്രതന്നെ സമയം ഓണ്‍ലൈന്‍ ആയി ചെലവിടുന്നു. ഇത്തരം ഡിജിറ്റല്‍ ഇടങ്ങള്‍ കോഫീഷോപ്പുകളെക്കാളും മാളുകളെക്കാളും ഒക്കെ പ്രശസ്തമാണെന്ന് സര്‍വേ സൂചിപ്പിക്കുന്നു. 

ആണ്‍കുട്ടികളുടെ സാമൂഹികഇടപെടലുകളുടെ കേന്ദ്രം ഓണലൈന്‍ ഗെയ്മിംഗ് ആണ്. എണ്‍പത്തിനാല് ശതമാനം ആണ്‍ കൗമാരക്കാരും വീഡിയോ ഗെയിം കളിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ അന്‍പത് ശതമാനം മാത്രമാണ്. ആണ്‍കുട്ടികള്‍ ഓണ്‍ലൈന്‍ ആയി കൂടുതല്‍ സുഹൃത്തുക്കളെ സമ്പാദിക്കുന്നു. പത്തില്‍ ആറുപേരും ഒരു അപരിചിതനെ ഗെയ്മുകള്‍ വഴി പരിചയപ്പെട്ടതായി പറയുന്നു. ഈ ആണ്‍കുട്ടികളില്‍ നാല്‍പ്പതുശതമാനവും ആദ്യമായി ഓണ്‍ലൈന്‍ ആയി പങ്കിടുന്ന വിവരം അവരുടെ ഗെയ്മിംഗ് ഹാന്‍ഡില്‍ ആണ്.

ചാസ്യന്‍ ആദംസ് എന്ന പതിനേഴുകാരന്റെ ഗെയ്മിംഗ് സുഹൃത്തുക്കള്‍ തന്റെ സ്‌കൂള്‍ സുഹൃത്തുക്കളോളവും അയല്‍വാസി സുഹൃത്തുക്കളോളവും അവനു പ്രധാനമാണ്. സ്‌കൂള്‍ വിട്ടു വീട്ടില്‍ വന്നാല്‍ അവന്‍ പ്ലേ സ്റ്റേഷന്‍ തുറന്നു അടുത്ത മണിക്കൂറുകള്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള സുഹൃത്തുക്കളോടൊപ്പം കോള്‍ ഓഫ് ഡ്യൂട്ടി പോലുള്ള ഗേമുകള്‍ കളിക്കും. ഇത്തരം ഇടങ്ങളില്‍ സ്ഥിരം പൊങ്ങച്ചമുണ്ട്. തമാശകളും.

‘ഒരേ ഗെയിം ഇഷ്ടമുള്ളവര്‍ തമ്മില്‍ മറ്റു കാര്യങ്ങളും സംസാരിക്കാറുണ്ട്. ഇഷ്ടമുള്ള പാട്ടുകളെപ്പറ്റിയും സ്‌കൂളിലെ സംഭവങ്ങളെപ്പറ്റിയും ഒക്കെ’, ആദംസ് പറയുന്നു. കുറെവര്‍ഷങ്ങള്‍ കൊണ്ട് അവന്‍ അവരുടെ സ്വകാര്യജീവിതത്തെപ്പറ്റിയും കുടുംബത്തെപ്പറ്റിയുമെല്ലാം മനസിലാക്കിക്കഴിഞ്ഞു. ഇതിലോരാള്‍ അടുത്താണ് താമസം എന്നറിഞ്ഞ് അവര്‍ തമ്മില്‍ കാണുകയും ചെയ്തു. അവന്‍ ഓഫ്‌ലൈന്‍ ആയിരിക്കുമ്പോഴും ആദം ഗേമര്‍ സുഹൃത്തുക്കളോട് കിക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയിലൂടെയൊക്കെ സംവദിക്കാറുണ്ട്. 

ആളുകളുടെ ഒപ്പം ഗെയിം കളിച്ച് കഴിയുമ്പോള്‍ അവരുമായി അടുപ്പം തോന്നുന്നതായി അന്‍പത്തിമൂന്നു ശതമാനം കൗമാരക്കാരും പറയുന്നു. ആണ്‍കുട്ടികള്‍ പൊതുവേ ഗെയിമിനിടെ പരിചയപ്പെടുന്നവരോട് ഏറെ സന്തോഷത്തോടെ സങ്കോചമില്ലാതേ ഇടപെടാനാകുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. മിക്ക കൗമാരക്കാരും ട്വിറ്ററിലും ഫേസ്ബുക്കിലും എന്നും എത്താറുണ്ട്. പെണ്‍കുട്ടികളാണ് ഇത്തരം സൈറ്റുകള്‍ കൂടുതല്‍ ഉപയോഗിക്കുക.

എന്നാല്‍ സോഷ്യല്‍ മീഡിയയെപ്പറ്റിയുള്ള ഇവരുടെ അഭിപ്രായം പലതാണ്. പത്തില്‍ ഒന്‍പത് കൗമാരക്കാരും ആളുകള്‍ അനാവശ്യവിവരങ്ങള്‍ ഓണലൈന്‍ ആയി പങ്കിടുന്നത് അറിയാമെന്നു പറയുന്നു. പകുതിയിലധികം പേരും തങ്ങള്‍ ക്ഷണിക്കപ്പെട്ട സംഭവങ്ങളെപ്പറ്റിയുള്ള ചിത്രങ്ങള്‍ കണ്ടതായും ആളുകള്‍ ഓണ്‍ലൈനില്‍ ശ്രദ്ധാപൂര്‍വ്വം ഉണ്ടാക്കിയെടുക്കുന്ന രൂപം യഥാര്‍ത്ഥമല്ലെന്ന് എണ്‍പത്തഞ്ചുശതമാനം പേരും പറയുന്നു. എന്നാല്‍ കൂട്ടുകാരുടെ വികാരങ്ങളുമായും അവരുടെ ജീവിതത്തിലെ സംഭവങ്ങളുമായും നന്നായി ഇണങ്ങാന്‍ സോഷ്യല്‍ മീഡിയ സഹായിക്കുന്നു എന്നാണു കൂടുതല്‍ ആളുകളും പറയുന്നത്.

സ്വന്തം സ്വത്വങ്ങള്‍ രൂപീകരിക്കുന്ന കാലത്ത് തന്നെ സോഷ്യല്‍ മീഡിയയില്‍ ഇമേജ് നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത് കുട്ടികളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്. ആദ്യമായി ഫെസ്ബുക്കും സ്‌നാപ്ചാറ്റും ഇന്‍സ്റ്റാഗ്രാമും ഒക്കെ ഉപയോഗിച്ചപ്പോള്‍ തനിക്ക് ആത്മവിശ്വാസമില്ലായിരുന്നുവെന്ന് ഖോലെ ബേക്കര്‍ പറയുന്നു. ഒരു കമന്റിനു ഒരു കൂന മറുപടികള്‍ ചിലപ്പോള്‍ ഇവ വേദനിപ്പിക്കുന്നവയുമായിരുന്നു. പലപ്പോഴും അപരിചിതരാണ് അവളോട് സംസാരിച്ചത്. എന്നാല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ ഒരു ഗുണവും അവള്‍ കണ്ടെത്തി അവളുടെ മറുപടികള്‍ അവള്‍ക്ക് ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുക്കാം, എന്താണ് പങ്കിടുന്നത് എന്നതും തെരഞ്ഞെടുക്കാം. ഇത് മുഖാമുഖസംഭാഷണത്തെക്കാള്‍ ഏറെ എളുപ്പവുമാണ്.

‘വിശ്വാസ്യത ഒരു പ്രശ്‌നമാണ്. ഫേസ്ബുക്കില്‍ സുഹൃത്തുക്കളാവുകയും എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്ര സൗഹൃദം ഇല്ലാത്തവരെയും എനിക്കറിയാം’, ബേക്കര്‍ പറയുന്നു. ‘എന്നാല്‍ നിങ്ങള്‍ യുവാവായിരിക്കുമ്പോള്‍ എന്താണ് വിശ്വാസ്യത? നിങ്ങള്‍ പല കാര്യങ്ങള്‍ പരീക്ഷിച്ചുനോക്കുന്ന ഒരു കാലമാണത്.’ ഇപ്പോള്‍ ഏറെ ആത്മവിശ്വാസത്തോടെ കോളെജിലേയ്ക്ക് പോകുന്ന ഈ പതിനെട്ടുകാരി ഇപ്പോള്‍ പുതിയ സുഹൃത്തുക്കളെ ഫേസ്ബുക്കില്‍ കാണാറുണ്ട്. കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആകാനാശിക്കുന്ന ഈ കുട്ടി ഹാക്കര്‍മാരുടെ ഒരു പേജിലും കോഡിംഗ് സംഘങ്ങളിലും ചേര്‍ന്നിട്ടുണ്ട്. തങ്ങളുടെ സൗഹൃദങ്ങള്‍ ഓണ്‍ലൈനും ഒപ്പം ഓഫ്‌ലൈനുമാണെന്ന് ബെക്കാരെപ്പോലെ പലരും പറയുന്നു.

ഈയിടെ ഒരു വൈകുന്നേരം ജെസ്സി കിന്നിയും മേഗന്‍ ഒളിവറും വിര്‍ജീനിയയിലെ ടൈസന്‍സ് കോര്‍ണറില്‍ ചെന്നു. രണ്ടുപേരും ഒരേപോലെയുള്ള മഞ്ഞ ടാങ്ക്‌ടോപ്പും അണിഞ്ഞിരുന്നു. ഇവര്‍ യോര്‍ക്ക് ടൗണ്‍ ഹൈസ്‌കൂളിലെ ആദ്യവര്‍ഷം മുതല്‍ സുഹൃത്തുക്കളാണ്. പരിചയപ്പെട്ട ഉടന്‍ തന്നെ അവര്‍ ഫേസ്ബുക്കില്‍ സുഹൃത്തുക്കളുമായി. അവരുടെ ഇടപെടലുകള്‍ പാതി നേരിട്ടും പാതി ഫേസ്ബുക്കിലുമാണ്. മേഗന്‍ അവധിക്ക് ഗ്രീസില്‍ പോയപ്പോഴും രണ്ടുപേരും ദിവസവും സംസാരിച്ചു. എന്നാല്‍ വലിയൊരു മാറ്റം ഉണ്ടാകാന്‍ പോവുകയാണ്. രണ്ടാളും രണ്ടു കോളേജില്‍ ചേരാന്‍ പോകുന്നു. പോകുന്നതിനുമുമ്പ് ഇവിടെ വച്ച് തമ്മില്‍ കണ്ട രണ്ടുപേര്‍ക്കും അവരുടെ സൗഹൃദം തുടരും എന്നതില്‍ ആത്മവിശ്വാസമുണ്ട്. ‘ഞങ്ങള്‍ ബിസിയായിരിക്കും’, ജെസി പറഞ്ഞു. ‘പക്ഷെ ഞാന്‍ അവളെ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും കാണുമല്ലോ.’

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍