UPDATES

എഡിറ്റര്‍

മൂന്നാം ലോക മഹായുദ്ധം ഉണ്ടാവുക ‘പശു’ കാരണം

Avatar

മൂന്നാം ലോകമഹായുദ്ധം ഉണ്ടാകാന്‍ പോകുന്നത് പശുക്കളുടെ പേരിലായിരിക്കും എന്നാണ് മഹാമണ്ഡലേശ്വര്‍ സ്വാമി അഖിലേഷ് വരാനന്ദ് ഗിരി പ്രവചിക്കുന്നത്. മധ്യപ്രദേശിലെ പശുസംരക്ഷണ ബോര്‍ഡ് ചെയര്‍മാനാണ് സ്വാമി.

കാവി വസ്ത്രം ധരിച്ച്, നെറ്റിയില്‍ അഷ്ടഗന്ധം കൊണ്ട് കുറിവരച്ച സ്വാമിയുടെ അനുഗ്രഹങ്ങള്‍ തേടി അനവധിയാളുകളാണ് ഓഫീസില്‍ എത്തുന്നത്. ഇതാദ്യമായാണ് ഒരു മതപുരോഹിതന്‍ ഈ സ്ഥാനം കൈയാളുന്നത്.

‘പശു എന്നും വിവാദങ്ങള്‍ സൃഷ്ടിച്ച ജീവിയാണ്. പുരാണങ്ങളില്‍ പോലും ഇതുമായി ബന്ധപ്പെട്ട സൂചികകള്‍ ഉണ്ട്. ഒന്നാം സ്വാതന്ത്ര്യസമരമായ 1857ലെ ലഹളയ്ക്ക് പോലും വഴിവെച്ചത് പശുവാണ്‌’- സ്വാമി പറയുന്നു.

മുറിവേറ്റതോ മരണപ്പെട്ടതോ ആയ പശുക്കളെ കാണുമ്പോള്‍ പശു സംരക്ഷകര്‍ ക്ഷോഭിതരാകുന്നത് സ്വഭാവികമാണ്. പശു അവര്‍ക്ക് വൈകാരികമായ ഒരു ജീവിയാണ്, സ്വാമി പറഞ്ഞു. എന്നാല്‍ ഇവര്‍ നിയമം കൈയ്യില്‍ എടുക്കരുതെന്നും പോലീസ് വരുന്നത് വരെ സംയമനം പാലിക്കണമെന്നും സ്വാമി ഉപദേശിക്കുന്നു.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/jE2Pol    

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍