UPDATES

അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്ന പാക് ബാലനെ തിരികെയേല്‍പ്പിച്ച് ബി എസ് എഫ്‌

അഴിമുഖം പ്രതിനിധി

ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ നിയന്ത്രണരേഖ അശ്രദ്ധമായി ലംഘിച്ചു കടന്ന ബാലനെ ബിഎസ്എഫ് പാക് അതിര്‍ത്തിയിലേക്ക് തിരിച്ചുവിട്ടു മാതൃകയായി. പഞ്ചാബിലെ ഡോണ ടെല്ലു മാള്‍ നിയന്ത്രണരേഖ ലംഘിച്ചു കടന്ന മുഹമ്മദ്‌ തന്‍വീര്‍ എന്ന 12-കാരനെയാണ് ഇന്നലെ അതിര്‍ത്തി രക്ഷാ സേന പാക് ക്യാമ്പില്‍ തിരിച്ചെത്തിച്ചത്.

ഞായാറാഴ്ച രാവിലെ വെള്ളം അന്വേഷിച്ച് അബദ്ധത്തില്‍ ബോര്‍ഡര്‍ മുറിച്ചു കടന്ന തന്‍വീറിനെ ബിഎസ്എഫ് കണ്ടെത്തുകയായിരുന്നു. ഞായാറാഴ്ച രാത്രിയില്‍ ഇന്ത്യന്‍ ക്യാമ്പില്‍ തങ്ങിയ കൗസുര്‍ ജില്ലയിലെ ധരി ഗ്രാമകാരനായ തന്‍വീറിനെ തിങ്കളാഴ്ച പാക് ക്യാമ്പുമായി ബന്ധപ്പെട്ട് ബിഎസ്എഫ് തിരിച്ചുവിടുകയായിരുന്നു.

ബിഎസ്എഫിന്റെ നടപടിയെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അഭിന്ദിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്നു അത് പരിഹരിക്കാനുള്ള നയതന്ത്ര പരിപാടികള്‍ക്ക് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ഈ നടപടി ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍