UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവമ്പാടിയില്‍ മലയോര വികസന സമിതിയുമായി സഹകരിക്കാന്‍ സിപിഐഎം

അഴിമുഖം പ്രതിനിധി

യുഡിഎഫില്‍ തിരുവമ്പാടി മണ്ഡലത്തെ ചൊല്ലി കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മിലെ തര്‍ക്കത്തിന് വഴി തെളിച്ച മലയോര വികസന സമിതിയുമായി സഹകരിക്കാന്‍ സിപിഐഎം ഒരുങ്ങുന്നു. സമിതിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ വ്യക്തമാക്കി. സമിതിയുടെ വികാരം പരിഗണിക്കുമെന്നും താമരശേരി രൂപതയുടെ നിലപാടിനെ എതിര്‍ക്കില്ലെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിട്ടു നല്‍കാമെന്ന് ലീഗ് ഉറപ്പ് എഴുതി നല്‍കിയിരുന്ന മണ്ഡലത്തില്‍ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മലയോര വികസന സമിതി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് അറിയിച്ചിരുന്നു. താമരശേരി രൂപതയുടെ അനുഗ്രഹാശിസ്സുകളും സമിതിയുടെ ഈ നീക്കത്തിന് പിന്നിലുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍