UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവമ്പാടിയില്‍ വിട്ടുവീഴ്ചയില്ലാതെ കുഞ്ഞാലിക്കുട്ടി

അഴിമുഖം പ്രതിനിധി

തിരുവമ്പാടി സീറ്റ് സംബന്ധിച്ച് ഇനി ചര്‍ച്ചയില്ലെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. താമരശേരി രൂപതയുടെ പിന്തുണയുള്ള മലയോര വികസന സമിതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് യുഡിഎഫില്‍ ഈ സീറ്റിനെ ചൊല്ലി തര്‍ക്കം ഉടലെടുത്തിരുന്നു.

ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച 20 സീറ്റുകളിലും ചര്‍ച്ചയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് നടന്നത് ഉഭയകക്ഷി ചര്‍ച്ചയല്ലെന്നും മറ്റു ഘടകകക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയായശേഷം ലീഗ് കൂടുതല്‍ സീറ്റുകള്‍ക്കായി കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍