UPDATES

ട്രെന്‍ഡിങ്ങ്

ജ്യോതിഷിയുടെ നിര്‍ദേശം; വീണ്ടും വിവാഹം കഴിയ്ക്കാന്‍ ഉക്രൈന്‍ ദമ്പതിമാര്‍ എത്തിയത് വിഴിഞ്ഞം ആഴിമല ശിവക്ഷേത്രത്തില്‍

മേല്‍ശാന്തിയുടെ കാര്‍മികത്വത്തിലായിരുന്നു താലികെട്ട്. ചടങ്ങിന് പ്രദേശത്തെ ഭക്തരും അലക്‌സിയുടെ സഹോദരിമാരും സാക്ഷികളായി.

ജ്യോതിഷിയുടെ നിര്‍ദേശം പ്രകാരം വീണ്ടും വിവാഹം കഴിയ്ക്കാന്‍ ഉക്രൈന്‍ ദമ്പതിമാര്‍ എത്തിയത് തിരുവനന്തപുരം വിഴിഞ്ഞം ആഴിമല ശിവക്ഷേത്രത്തില്‍. ഉക്രൈന്‍ സ്വദേശികളും ഇപ്പോള്‍ മോസ്‌കോ നിവാസികളുമായ അലക്‌സി(34) ഡയാന(28) ദമ്പതികളാണ് തങ്ങളുടെ രണ്ടാം വിവാഹത്തിനായി ആഴിമല ശിവക്ഷേത്രം തിരഞ്ഞെടുത്തത്.

വീണ്ടും മിന്നുകെട്ടാന്‍ ഉക്രൈന്‍ ദമ്പതിമാര്‍ തിരഞ്ഞെടുത്തത് തിരുവനന്തപുരം വിഴിഞ്ഞം ആഴിമല ശിവക്ഷേത്ര സന്നിധി. 8 വര്‍ഷത്തിനു ശേഷമുള്ള ഈ താലികെട്ടലിനു പിന്നില്‍ ജ്യോതിശാസ്ത്ര വിശ്വാസം. ഉക്രൈന്‍ സ്വദേശികളും ഇപ്പോള്‍ മോസ്‌കോ നിവാസികളുമായ അലക്‌സി (34)ഡയാന (28)ദമ്പതികളുടെ രണ്ടാം മിന്നുകെട്ട് കഴിഞ്ഞ ദിവസമായിരുന്നു.

ജ്യോതിഷിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രണ്ടാം വിവാഹം നടത്താനുള്ളയിടത്തിനായി അന്വേഷണം ആരംഭിച്ചത്. ഇന്റര്‍നെറ്റ് വഴിയുള്ള അന്വേഷണത്തില്‍ ആഴിമല ശിവക്ഷേത്രം തിരഞ്ഞെടുത്തു. മേല്‍ശാന്തിയുടെ കാര്‍മികത്വത്തിലായിരുന്നു താലികെട്ട്. ചടങ്ങിന് പ്രദേശത്തെ ഭക്തരും അലക്‌സിയുടെ സഹോദരിമാരും സാക്ഷികളായി. സുഹൃത്തുക്കള്‍ക്ക് വിവാഹ സല്‍ക്കാരവുണ്ടായിരുന്നു.

കംപ്യൂട്ടര്‍ അധ്യാപകനായ അലക്‌സിയും ഡയാനയു ഓണ്‍ലൈന്‍ ബിസിനസ് നടത്തുകയാണ്. മക്കളായ ബഷേനയും സെലേമയും മുത്തശ്ശിക്കൊപ്പം നാട്ടിലാണ്. ഡയാന രണ്ടാം തവണയാണ് കേരളത്തിലെത്തുന്നത്. അടുത്ത ഫെബ്രുവരിയില്‍ മക്കളുമായി വീണ്ടുമെത്തുമെന്നും 2ാം മധുവിധുവിനായി ദുബായിലേക്ക് പോകുകയാണെന്നും അലക്‌സി പറഞ്ഞു.

എട്ടുവര്‍ഷം മുമ്പായിരുന്നു ഇവരുടെ ആദ്യ വിവാഹം. ക്ഷേത്ര ഭാരവാഹി വിജേഷും ട്രാവല്‍ ഏജന്റായ ഹരിയുമാണ് ഇവരുടെ വിവാഹത്തിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍