UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോ അക്കാദമി വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

ആവിശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ സിപിഐ

തിരുവനന്തപുരം ലോ അക്കാദമി വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. വിദ്യാര്‍ഥികളുടെ പരാതി സ്വീകരിക്കുന്നതില്‍ പോലീസ് വീഴ്ച വരുത്തി എന്നു കുറ്റപ്പെടുത്തിയ കമ്മീഷന്‍ പ്രില്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കും അക്കാദമിക്കുമെതിരെയുര്‍ന്നിരിക്കുന്ന പരാതികളക്കുറിച്ച് ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവിശ്യപ്പെടുകയും ചെയ്തു.

ചീഫ് സെക്രട്ടറി, കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍, പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍, ലോ അക്കാദമി ഡയറക്ടര്‍ എന്‍ നാരായണന്‍ നായര്‍ എന്നിവര്‍ ആരോപണങ്ങള്‍ സംബന്ധിച്ച്് പ്രത്യേകം സത്യവാങ്മൂലം ഫയല്‍ ചെയ്യണം.

ആറ് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. അക്കാദമി വിഷയത്തില്‍ നീതി തേടി വിദ്യാര്‍ഥികള്‍ പേരൂര്‍ക്കട പൊലീസിനെ സമീപിച്ചിട്ടും പൊലീസ് മനപൂര്‍വം കണ്ണടയ്ക്കുകയാണെന്ന് കമ്മിഷന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു. ലക്ഷ്മി നായര്‍ സദാചാര പൊലീസ് ചമയുകയാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരെ അസഭ്യവര്‍ഷം നടത്താറുണ്ട്. അക്കാദമിയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചോദ്യം ചെയ്യുന്നവരെ നേരിടാന്‍ ഗുണ്ടകളെ ഏര്‍പ്പാടാക്കുമെന്ന ഭീഷണി, വിദ്യാര്‍ഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്നത്, സിസിടിവി ദൃശ്യങ്ങള്‍ പ്രിന്‍സിപ്പല്‍ ദുരുപയോഗം ചെയ്യുന്നത് തുടങ്ങിയവയും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ ജനുവരി 21ന് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ഇത്് സംബന്ധിച്ച് പരാതി നല്‍കിയിട്ടും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

അതേസമയം ലോ അക്കാദമി പ്രശ്‌നത്തില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന അഭിപ്രായം സിപിഎമിനില്ല, ഇതില്‍ പ്രത്യേകമായ നിലപാട് പാര്‍ട്ടിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. വിദ്യാര്‍ഥി സംഘടനകളാണ് രാജി ആവിശ്യപ്പെട്ടിരിക്കുന്നത്, ഈ വിഷയത്തില്‍ ബിജെപ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും കൊടിയേരി കൂട്ടിച്ചേര്‍ത്തു.

അതേസമയം സമരം തുടരാനാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ തങ്ങളുടെ യുവജനസംഘടനകളോടും വിദ്യാര്‍ഥി സംഘടനകളോടും പറഞ്ഞിരിക്കുന്നത്. ആവിശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടുപോകേണ്ടെന്ന നിലപാടിലാണ് സിപിഐ.

സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയ എഐഎസ്എഫ് പ്രവര്‍ത്തകരുടെ മാര്‍ച്ച് സംഘര്‍ഷത്തിലായതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. ജലപീരങ്ക്ിയും പോലീസ് പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി സുധേഷ് സുധാകര്‍ ഉള്‍പ്പടെ മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എബിവിപി പ്രവര്‍ത്തകര്‍ ലക്ഷ്മി നായരുടെ തിരുവനന്തപുരത്തെ ഫ്‌ളാറ്റിന് മുകളില്‍ കയറി എബിവിപി പ്രവര്‍ത്തകര്‍ ആത്മഹത്യാഭീഷണി മുഴക്കി. അധികൃതമായി ഭൂമി തട്ടിയെടുത്തതിനും ലോ അക്കാദമിയിലെ വിഷയങ്ങളും പറഞ്ഞാണ് ഇവര്‍ കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. പോലീസ് ഇവരെ ബലംപ്രയോഗിച്ച് നീക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍