UPDATES

ഇനി പിഎസ്‌സി പരീക്ഷ എഴുതണമെങ്കില്‍ 20 ദിവസം മുമ്പ് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം

അഴിമുഖം പ്രതിനിധി

ഇനി മുതല്‍ 20 ദിവസം മുമ്പ് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് മാത്രമെ പിഎസ്‌സി പരീക്ഷ എഴുതുവാന്‍ സാധിക്കൂ. പിഎസ്‌സിയുടെ സാമ്പത്തികകാര്യ സമിതി ചെലവുചുരുക്കലിന്റെ ഭാഗമായി നിര്‍ദ്ദേശിച്ച പരിഷ്‌കരണം ജനുവരിയില്‍ മുതല്‍ നടപ്പിലായി തുടങ്ങും. നിലവില്‍ പരീക്ഷക്ക് ആപേക്ഷിക്കുന്നവരിലെ 40 ശതമാനം പേര്‍ പരീക്ഷ എഴുതാറില്ല. ഈ പാഴ്ച്ചിലവ് പരിഹരിക്കുന്നതിനുള്ള സമതിയുടെ പുതിയ പരീക്ഷാരീതി കമ്മീഷന്‍ യോഗം അംഗീകരിക്കുകയായിരുന്നു.

പുതിയ പരിഷ്‌കാര പ്രകാരം പരീക്ഷയ്ക്ക് 40 ദിവസം മുമ്പ് അഡ്മിഷന്‍ ടിക്കറ്റുകള്‍ പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാകും. പരീക്ഷയ്ക്ക് 20 ദിവസം മുമ്പ് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തവര്‍ക്കു മാത്രമേ പരീക്ഷയെഴുതാനാവുകയുള്ളൂ. പുതിയ രീതിയിലുള്ള പിഎസ്‌സിയുടെ ആദ്യ പരീക്ഷ ജനവരി രണ്ടാംവാരം നടക്കും.

പുതിയ രീതിയിലേക്ക് പരീക്ഷ മാറ്റുന്നതിനുള്ള സോഫ്റ്റ്‌വെയറിന്റെ അവതരണം പിഎസ്‌സിയുടെ യോഗത്തിലുണ്ടായി. സോഫ്റ്റ്‌വെയറിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത്തോടെ പിഎസ്‌സി.യുടെ മുഴുവന്‍ പരീക്ഷകളും പുതിയ രീതിയിലേക്ക് മാറ്റും.

പരീക്ഷാഹാളിലെ ഉദ്യോഗാര്‍ഥികളുടെ എണ്ണം 20-ല്‍ നിന്ന് 30 ആക്കി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം തല്‍കാലത്തേക്കു മാറ്റിവെക്കാന്‍ തീരുമാനിച്ചു. കാരണം ഈ നിര്‍ദ്ദേശം നടപ്പിലാക്കണമെങ്കില്‍ ചോദ്യക്കടലാസിന്റെ കോഡുകള്‍ വര്‍ദ്ധിപ്പിക്കുകയും ഒഎംആര്‍ ഉത്തരക്കടലാസില്‍ മാറ്റംവരുത്തുകയും വേണം. ഇതിന് കാലതാമസം എടുക്കുന്നതുകൊണ്ടാണ് നിര്‍ദ്ദേശം മാറ്റിവച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍