UPDATES

വൈറല്‍

മണ്ണിനടിയിലെ മൈനുകള്‍ മാറ്റുന്നതിനുള്ള ഒരു കളിപ്പാട്ടം!

40 ഡോളറാണ് മൈന്‍സ്വീപ്പറിന്റെ ആകെ ചിലവ്

ചിത്രത്തില്‍ കാണുന്ന സംഭവം കണ്ടാല്‍ കളിപ്പാട്ടമോ അല്ലെങ്കില്‍ ഒരു വലിയ ബോളുപോലെയോ തോന്നുന്നുണ്ടോ? എന്നാല്‍ ഇത് മണ്ണിനടിയിലെ മൈനുകള്‍ മാറ്റുന്നതിനുള്ള ഒരു സംവിധാനമാണ് (മൈന്‍സ്വീപ്പര്‍). യുദ്ധഭൂമികളില്‍ യതോരു ദാക്ഷിണ്യവുമില്ലാതെ വിതറിയിരിക്കുന്ന മൈനുകളില്‍പെട്ട് മരണമടയുന്ന ഒരുപാട് സാധാരണകാരുണ്ട്. ഇവര്‍ക്കൊക്കെ ഉപകാരപ്പെടുന്ന ഒന്നാണ് ഈ സംവിധാനം. വളരെ ചിലവുകുറഞ്ഞ മൈന്‍സ്വീപ്പറാണ് ഇത്. 40 ഡോളറാണ് ഇതിന്റെ ആകെ ചിലവ്.

അഫ്ഗാന്‍കാരനായ മസൂദ് ഹസ്സാനിയാണ് ഈ മൈന്‍സ്വീപ്പറര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മൈന്‍ കഫൂണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം കാറ്റ്‌കൊണ്ട് പ്രവര്‍ത്തിക്കുന്ന ഇരുമ്പുബോളും അതില്‍ ഘടിപ്പിച്ചിരിക്കുന്ന മുളകൊണ്ടുള്ള കാലുകളുമാണ്. അഫ്ഗാനിസ്ഥാനില്‍ 10 മില്ല്യണ്‍ മൈനുകള്‍ ഒളിഞ്ഞുകിടപ്പുണ്ടെന്നാണ് കരുതുന്നത്. തന്റെ മൈന്‍ കഫൂണ്‍ ഉപയോഗിച്ച് മൈനുകള്‍ നശിപ്പിക്കാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്നാണ് മസൂദ് വിശ്വസിക്കുന്നത്.

മസൂദിന്റെ മൈന്‍സ്വീപ്പറിന്റെ വീഡിയോ കണ്ടിരിക്കുന്നത് 21 മില്ല്യണ്‍ ആളുകളാണ്. മൈന്‍സ്വീപ്പറിന്റെ മൈനുകള്‍ മാറ്റുന്നത് എങ്ങനെയെന്ന് കണ്ടുനോക്കൂ-

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍