UPDATES

വായിച്ചോ‌

100 ഐഎസ് തീവ്രവാദികളെ കൊന്ന ഈ പെണ്‍കുട്ടിയുടെ തലയ്ക്ക് ഇട്ടിരിക്കുന്ന വില ഒരു മില്ല്യണ്‍ ഡോളറാണ്

ഇത് ജോനാ പലാനി. 23 വയസ്, ഡെന്‍മാര്‍ക്കില്‍ പോളിറ്റിക്‌സില്‍ പഠനം നടത്തുന്നു. ഇപ്പോള്‍ ഈ പെണ്‍കുട്ടിയുടെ തലയ്ക്ക് ഇട്ടിരിക്കുന്ന വില ഒരു മില്ല്യണ്‍ ഡോളറാണ്. കാരണം ഇറാക്കിലെയും സിറിയയിലെയും നൂറോളം ഐസ് തീവ്രവാദികളെയാണ് ജോനാ ഒറ്റയ്ക്ക് വധിച്ചത്. സ്വതന്ത്ര്യത്തിനു വേണ്ടിയുള്ള ഇവളുടെ യുദ്ധം കൗമാര പ്രായത്തില്‍ തന്നെ ആരംഭിച്ചിരുന്നു.

മൂന്ന് വയസ് പ്രായമുള്ളപ്പോഴാണ് ഇറാക്ക് അഭയാര്‍ഥിയായി ജോന കുടുംബത്തോടൊപ്പം ഡെന്‍മാക്കില്‍ എത്തിയത്. ജോനാ ഒന്‍പതാമത്തെ വയസിലായിരുന്നു ആദ്യ വെടി ഉതിര്‍ത്തത്. പിന്നീട് 2014-ല്‍ പഠനം ഉപേക്ഷിച്ച് 21-ാം വയസില്‍ കേപ്പന്‍ഹാഗ്‌നില്‍ നിന്ന് സിറിയയിലേക്ക് പോയി. സ്ത്രീകളുടെ അവകാശത്തിനായി പോരാടാനും യൂറോപ്യന്‍ സംസ്‌കാരം അവിടെ വളര്‍ത്താനും ജോന അവിടെ എത്തി.

ഐസ് തീവ്രവാദികള്‍ തന്നെ കൊല്ലുകയോ ഒരു ലൈംഗിക അടിമയായോ കിട്ടാനോ ശ്രമിക്കുന്നുണ്ടെന്ന് ജോന മുമ്പ്‌ പറഞ്ഞിരുന്നു. റഷ്യന്‍ സ്‌നിപ്പര്‍ റൈഫിളില്‍ പരിശീലനം കിട്ടിയ ജോന സിറിയയിലെ ഐസ് തീവ്രവാദികളുടെ പേടിസ്വപ്നമാണ്. അവര്‍ക്ക് ജോനാ ‘മരണത്തിന്റെ സ്ത്രീ’ (ലേഡി ഡെത്ത്)  യാണ്‌.

ഡെന്‍മാര്‍ക്കില്‍ ജോന എത്തിയാല്‍ ജയിലിലാവും. ജിഹാദികള്‍ക്കെതിരെ യുദ്ധം ചെയ്യുന്നത് വിലക്കിയിട്ടും ജോന അത് തുടരുന്നതിനാല്‍ അവിടെ എത്തിയാല്‍ തടവിലാവും.

കൂടുതല്‍ വായനയ്ക്ക്-  https://goo.gl/3U4zxxhttps://goo.gl/MlssDs

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍