UPDATES

എഡിറ്റര്‍

ആകാശം അതിരല്ല, തുടക്കം മാത്രം: ഒരു ഹാര്‍വാര്‍ഡ് വിദ്യാര്‍ത്ഥിയുടെ പ്രചോദനം നല്‍കുന്ന പ്രസംഗം കേള്‍ക്കൂ

Avatar

ഡോണോവന്‍ ലിവിങ്സ്റ്റണ്‍. ഈ പേര് നാം ഇനിയും കേള്‍ക്കും. ഡോണോവന്‍ ഗെയിം ചെയ്ഞ്ചറാണ്. അദ്ദേഹത്തിന്റെ പ്രസംഗം യൂട്യൂബില്‍ കണ്ട ഒരാള്‍ കുറിച്ചു. 1800-കളില്‍ ജീവിച്ചിരുന്ന ഹോറേസ് മാന്നിന്റെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ് മെയ് 25-ന് ഹാര്‍വാഡ് സര്‍വകലാശാലയിലെ ഗ്രാഡുവേറ്റ് സ്‌കൂള്‍ ഓഫ് എഡ്യൂക്കേഷനില്‍ ഡോണോവന്റെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള പ്രസംഗം ആരംഭിക്കുന്നത്. ചരിത്രത്തില്‍ ഈ വാക്ക് ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ എന്ന നിലയില്‍ തനിക്ക് അര്‍ത്ഥമാക്കുന്നത് എന്തെന്നും ഭാവയില്‍ അധ്യാപകര്‍ ഈ വാക്കിനെ എങ്ങനെ മുന്നോട്ടു നയിക്കണമെന്നും അദ്ദേഹം പറയുന്നു. അധ്യാപകര്‍ ശബ്ദം ഉയര്‍ത്തുന്നതിന് പകരം വിദ്യാര്‍ത്ഥികളുടെ ചങ്ങലക്കെട്ടുകളെ പൊട്ടിച്ചു കളയുകയാണ് വേണ്ടതെന്ന് പറയുന്ന ഡോണോവന്‍ വിദ്യാര്‍ത്ഥികളോടായി പറയുന്നത് ആകാശം അതിരുകളല്ലെന്നും അതൊരു തുടക്കം മാത്രമാണെന്നുമാണ്. വീഡിയോ കാണാം.

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍