UPDATES

എഡിറ്റര്‍

വെങ്കല മെഡല്‍ നേടിയ ഇന്ത്യയെ പരിഹസിച്ച പാകിസ്താന്‍ പത്രപ്രവര്‍ത്തകന് ട്വിറ്ററില്‍ പൊങ്കാല

Avatar

സാക്ഷി മാലിക് വെങ്കല മെഡല്‍ നേടിയതിനെ പരിഹസിക്കുമ്പോള്‍ പാകിസ്ഥാന്‍ സ്വദേശിയായ ഒമര്‍ ഖുറേഷി എന്ന സീനിയര്‍ പത്രപ്രവര്‍ത്തകന്‍ അറിഞ്ഞിരുന്നില്ല എട്ടിന്റെ പണി തിരികെ വരുമെന്ന്. ‘ഇന്ത്യ റിയോയിലെക്ക് അയച്ച 119 കായിക താരങ്ങളില്‍ ഒരാള്‍ ഒരു വെങ്കല മെഡല്‍ നേടി. 20 സ്വര്‍ണ മെഡല്‍ നേടിയതുപോലെ അവര്‍ ചിത്രീകരിക്കുന്നത് എങ്ങനെയെന്നു കാണാം’എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

പിന്നെയുണ്ടായത് ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ളവര്‍ രണ്ടു ഭാഗം ചേര്‍ന്നു ട്വിറ്ററിനെ ഒരു യുദ്ധഭൂമിയാക്കുന്ന കാഴ്ചയാണ്. എരിതീയില്‍ എണ്ണയൊഴിക്കാന്‍ എന്നപോലെ  ഒമര്‍ ഖുറേഷിയുടെ ട്വീറ്റുകള്‍ വീണ്ടുമെത്തി.

‘125 കോടി ജനങ്ങള്‍ ഉള്ള ഇന്ത്യക്കാര്‍ക്ക് ലഭിച്ചത് ഒരു വെങ്കല മെഡല്‍ മാത്രം. എന്നാല്‍ 50 ലക്ഷം ആളുകള്‍ മാത്രമുള്ള നോര്‍വേക്കാര്‍ രണ്ടു മെഡല്‍ നേടി’ എന്നായിരുന്നു അടുത്തത്. പോരാത്തതിന് ഇന്ത്യക്കാര്‍ എത്രത്തോളം സഹിഷ്ണുതയില്ലാത്തവര്‍ ആണ് എന്നത് ട്വീറ്റിനു ലഭിച്ച മറുപടികളിലൂടെ വ്യക്തമാവും എന്നും ഒമര്‍ ഖുറേഷി പറഞ്ഞു.

ഇന്ത്യക്കാര്‍ വെറുതേ വിടുമോ? പിന്നീടങ്ങോട്ട് അദ്ദേഹത്തിനുള്ള മറുപടികളുടെ പെരുമഴയായിരുന്നു.

ബോംബുണ്ടാക്കലും ഭീകരവാദവും ഒക്കെയായിരുന്നു ഐറ്റങ്ങള്‍ എങ്കില്‍ പാകിസ്ഥാന്‍ നല്ല പ്രകടനം കാഴ്ചവച്ചേനെ എന്ന് ഒരു യൂസര്‍ അഭിപ്രായപ്പെട്ടു. ഒമര്‍ ഖുറേഷിക്ക് ചുട്ട മറുപടി നല്‍കാന്‍ ബിഗ്ബിയുമെത്തിയിരുന്നു.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/Szbgkj

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍