UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇതാന്‍ഡ്ര കോണ്‍ഫിഡന്‍സ്‌; വിജയമുറപ്പിച്ച തോമസ് ഐസക് വൃക്ഷത്തൈകള്‍ നട്ടുതുടങ്ങി

അഴിമുഖം പ്രതിനിധി

മെഷീനിലായ വോട്ടുകള്‍ നാളെ രാവിലെ എട്ടു മണിക്കേ എണ്ണി തുടങ്ങുകയുള്ളൂ. ജയം അറിയാന്‍ ഒന്നൊന്നര മണിക്കൂറെങ്കിലും എടുക്കും. പക്ഷേ, വോട്ടെണ്ണി തുടങ്ങും മുമ്പ് ജയം ഉറപ്പിച്ച് ആലപ്പുഴ മണ്ഡലത്തിലെ സിപിഐഎം സ്ഥാനാര്‍ത്ഥി തോമസ് ഐസക് വൃക്ഷത്തൈകള്‍ നട്ടു തുടങ്ങി. ഇത്രയും ആത്മവിശ്വാസം മറ്റൊരു മണ്ഡലത്തിലേയും സ്ഥാനാര്‍ത്ഥികള്‍ക്ക് ഉണ്ടാകത്തില്ല.

തനിക്ക് ലഭിക്കുന്ന ഓരോ വോട്ട് ഭൂരിപക്ഷത്തിനും ഓരോ വൃക്ഷത്തൈകള്‍ നടുമെന്നായിരുന്നു ഐസക്കിന്റെ വാഗ്ദാനം. അതനുസരിച്ച് പത്ത് പതിനയ്യായിരം തൈകളെങ്കിലും നടേണ്ടി വരും വാക്ക് പാലിക്കണമെങ്കില്‍ എന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു. അതായത് അദ്ദേഹം ഭൂരിപക്ഷം 15,000 വോട്ടുകള്‍ വരെ പ്രതീക്ഷിക്കുന്നുണ്ട് എന്ന് അര്‍ത്ഥം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൈകള്‍ നട്ടു തുടങ്ങിയിരുന്നുവെങ്കിലും വരണാധികാരിയുടെ നിരോധനം വന്നതിനാല്‍ നടീല്‍ മുടങ്ങിയിരുന്നു. അതു കാരണം നടാതെ വച്ചിരുന്ന തൈകള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നട്ട് തുടങ്ങിയിരുന്നു. പതിനായിരം തൈകള്‍ ഇപ്പോള്‍ നടും. ബാക്കിയുള്ളവ ഞാറ്റുവേലയ്ക്ക് നടാനാണ് തീരുമാനം.

വിജയാഹ്ലാദ പര്യടനത്തിന്റെ സമയവും അദ്ദേഹം കുറിച്ചു. നാളെ ഉച്ചയ്ക്ക് 12 മണിക്ക് പര്യടനം ആരംഭിക്കും. 17 മേഖല കമ്മിറ്റികളും സന്ദര്‍ശിക്കുന്ന അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാപിച്ചിരുന്ന ഫ്‌ളെക്‌സുകള്‍ ഏറ്റുവാങ്ങും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍