ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നതിനാല്‍ അദ്ദേഹം മാറിനില്‍ക്കട്ടെ എന്നാണ് എന്‍സിപി സംസ്ഥാന നേതൃത്വത്തിന്റേയും എല്‍ഡിഎഫിന്റേയും നിലപാട്.
എകെ ശശീന്ദ്രന് പകരം കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി എന്‍സിപയുടെ മന്ത്രിയാകും. നാളെ വൈകുന്നേരം നാല് മണിക്ക് തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നതിനാല്‍ അദ്ദേഹം മാറിനില്‍ക്കട്ടെ എന്നാണ് എന്‍സിപി സംസ്ഥാന നേതൃത്വത്തിന്റേയും എല്‍ഡിഎഫിന്റേയും നിലപാട്.
ഈ സാഹചര്യത്തിലാണ് എന്‍സിപി പ്രതിനിധിയായി തോമസ് ചാണ്ടി വരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ താനായിരിക്കും എന്‍സിപിയുടെ മന്ത്രിയാകുമെന്ന് തോമസ് ചാണ്ടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറിന്റെ പിന്തുണ എകെ ശശീന്ദ്രനായിരുന്നു. ഇതിനിടെ തോമസ് ചാണ്ടിക്ക് എല്ലാ വിധ പിന്തുണയും അറിയിച്ച് എകെ ശശീന്ദ്രന്‍ രംഗത്ത് വന്നു.
1947 ആഗസ്റ്റ്് 29ന് കുട്ടനാട്ടിലെ ചേന്നംകരിയിലാണ് തോമസ് ചാണ്ടിയുടെ ജനനം. വിസി തോമസും ഏലിയാമ്മയുമാണ് മാതാപിതാക്കള്‍. ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എ്ഞ്ചിനിയറിംഗ് ടെക്‌നോളജിയില്‍ നിന്ന്് ടെലി കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗ് ഡിപ്ലോമ നേടി. എന്‍സിപിയുടെ മിക്ക നേതാക്കളേയും കെ എസ് യുവിലൂടെയാണ് തോമസ് ചാണ്ടിയും പൊതുപ്രവര്‍ത്തനം തുടങ്ങുന്നത്. കെ എസ് യുവിന്‌റേയും യൂത്ത് കോണ്‍ഗ്രസിന്റേയും കുട്ടനാട് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. പിന്നീട് സജീവ രാഷ്ട്രീയ പ്രവര്‍ത്തനം വിട്ട് ബിസിനസിലേയ്ക്ക് ശ്രദ്ധ തിരിച്ചു. 2006ല്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് കെ കരുണാകരന്റേയും കെ മുരളീധരന്റേയും നേതൃത്വത്തിലുള്ള ഡിഐസി (കെ) യുടെ സ്ഥാനാര്‍ത്ഥിയാകുന്നത്. കെ മുരളീധരനടക്കം മറ്റ് സ്ഥാനാര്‍ത്ഥികളെല്ലാം തോറ്റപ്പോള്‍ തോമസ് ചാണ്ടി മാത്രമാണ് ജയിച്ചത്.
യുഡിഎഫിന്റെ ഭാഗമായിരുന്ന ഡിഐസി പിന്നീട് എന്‍സിപിയില്‍ ലയിച്ചു. ചാണ്ടി എല്‍ഡിഎഫിന്റെ ഭാഗമായി. 2011ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കുട്ടനാട്ടില്‍ നിന്ന് തന്നെ വീണ്ടും ജയിച്ചു. 2016ലും ജയം ആവര്‍ത്തിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ താനായിരിക്കും എന്‍സിപിയുടെ മന്ത്രിയാകുമെന്ന് തോമസ് ചാണ്ടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറിന്റെ പിന്തുണ എകെ ശശീന്ദ്രനായിരുന്നു. അഞ്ച് വര്‍ഷത്തേയ്ക്കാണ് ശശീന്ദ്രനെ മന്ത്രിയായി തീരുമാനിച്ചിരിക്കുന്നതെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ നിലപാട്.
തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സ്വത്ത് വിവര പ്രകാരം തോമസ് ചാണ്ടിയാണ് കേരളത്തിലെ ഏറ്റവും ധനികനായ എംഎല്‍എ. 92 കോടി രൂപയയുടെ ആസ്ഥിയാണ് തോമസ് ചാണ്ടിക്കുള്ളത്. തോമസ് ചാണ്ടി വലിയ ബിസിനസുകാരനാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം നിരവധി കച്ചവടങ്ങള്‍ അദ്ദേഹം നടത്തുന്നുണ്ട്്. കുവൈറ്റില്‍ മൂന്ന് സ്്കൂളുകള്‍ നടത്തുന്നുണ്ട്്. യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍, ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍, ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവ. സൗദി അറേബ്യയിലെ റിയാദിലും ഒരു സ്‌കൂളുണ്ട്്്. കേരളത്തില്‍ ആലപ്പുഴയിലടക്കം റിസോര്‍ട്ടുകളും മറ്റ് വ്യവസായങ്ങളുമുണ്ട്.