UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബീഫില്ലാതെ ജീവിക്കാന്‍ കഴിയാത്തവര്‍ ഹരിയാനയിലേക്ക് വരേണ്ടെന്ന് ആരോഗ്യ മന്ത്രി

അഴിമുഖം പ്രതിനിധി

ബീഫ് കഴിക്കാതെ ജീവിക്കാന്‍ കഴിയാത്തവര്‍ ഹരിയാന സന്ദര്‍ശിക്കേണ്ടതില്ലെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി അനില്‍ വിജ് അഭിപ്രായപ്പെട്ടു.

നമ്മുക്ക് ചേരാത്ത ഭക്ഷണ, മദ്യപാന ശീലങ്ങളുള്ള രാജ്യങ്ങള്‍ നമ്മള്‍ സന്ദര്‍ശിക്കാറില്ലെന്നും അതുപോലെ ബീഫ് കഴിക്കാതെ ജീവിക്കാന്‍ കഴിയാത്തവര്‍ ഹരിയാനയിലേക്ക് വരേണ്ടതില്ലെന്നും വിജ് പറഞ്ഞു. ശക്തമായ ഗോ സംരക്ഷണ നിയമങ്ങള്‍ ഹരിയാനയില്‍ നിലവിലുണ്ട്.

ഹരിയാനയില്‍ എത്തുന്ന വിദേശികള്‍ക്ക് ബീഫ് കഴിക്കാനുള്ള ലൈസന്‍സ് നല്‍കുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും വിജും അത്തരമൊരു നീക്കമില്ലെന്ന് വിശദീകരിച്ചു. വിദേശികള്‍ക്ക് ബീഫ് കഴിക്കുന്നതിനുള്ള നിരോധനത്തില്‍ അയവ് വരുത്തുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടുവെന്നായിരുന്നു വാര്‍ത്തകള്‍.

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം വിജ് പ്രചാരണം ആരംഭിക്കുകയം ഓണ്‍ലൈന്‍ പോള്‍ നടത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വന്ന ഗോ സംരക്ഷണ നിയമം അനുസരിച്ച് പശുവിനെ കൊല്ലുന്നവര്‍ക്ക് മൂന്നു മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍