അഴിമുഖം പ്രതിനിധി
ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
ഭാരത് മാതാ കി ജയ് എന്ന് മുസ്ലിംങ്ങള്‍ വിളിക്കരുതെന്ന് ദാറുല്‍ ഉലൂം ദിയോബന്ദ് ഫത്വ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നാസിക്കില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ഫഡ്നാവിസ് വിവാദ പ്രസ്താവന നടത്തിയത്.
ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാതിരിക്കാന്‍ ഈ രാജ്യത്ത് ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ, ഫഡ്നാവിസ് ചോദിച്ചു. ഈ രാജ്യത്ത് നമ്മള് ഭാരത് മാതാ കീ ജയ് എന്ന് പറയണം. ഭാരത് മാതാ കീ ജയ് എന്ന് പറയാത്തവര്‍ക്ക് ഈ രാജ്യത്ത് വസിക്കാന്‍ അവകാശമില്ല, ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു.