UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നമ്മെ വേദനിപ്പിച്ചവര്‍ അതേ വേദന അറിയണമെന്ന് പ്രതിരോധ മന്ത്രി

അഴിമുഖം പ്രതിനിധി

പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനുനേരെ നടന്ന ഭീകരാക്രമണത്തില്‍ പാകിസ്താന്‍ നടത്തുന്ന അന്വേഷണത്തില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തു. സിയാല്‍കോട്ടിലും ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവല്‍പൂരിലും നടത്തിയ റെയ്ഡിലാണ് നാലുപേരെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പാകിസ്താന്‍ നടപടി സ്വീകരിച്ചത്.

അതേസമയം നമ്മളെ ഉപദ്രവിച്ചവരും വേദന അറിയണമെന്ന വിവാദ പ്രസ്താവനയുമായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ രംഗത്തെത്തി. നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്ക് ആ ഭാഷ മാത്രമേ മനസിലാകുകയുള്ളൂവെന്ന് താന്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നുവെന്ന് 68-ാമത് സേനാ ദിനത്തില്‍ നടത്തിയ സെമിനാറില്‍ അഭിപ്രായപ്പെട്ടു. സമയം സ്ഥലവും നമ്മള്‍ തെരഞ്ഞെടുക്കുന്നതാകണം എന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു. ഈ രാജ്യത്തെ ഏതെങ്കിലും വ്യക്തിയോ സംഘടനയോ ഉപദ്രവിച്ചാല്‍ അവരും അതേ വേദന അനുഭവിക്കണം. അതേ വേദന അയാള്‍ക്ക് ലഭിക്കുന്നതുവരെ നമ്മളെ വേദനിപ്പിക്കുന്നതില്‍ അയാള്‍ ആനന്ദിക്കുമെന്നും പരീക്കര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍