UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷയുടെ അമ്മയെ കാണാന്‍ എത്തുന്നവരുടെ ലക്ഷ്യം പബ്ലിസിറ്റി ; എറണാകുളം ജില്ലാ കളക്ടര്‍

അഴിമുഖം പ്രതിനിധി

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ കാണാന്‍ ആശുപത്രിയില്‍ എത്തുന്നവരുടെ ലക്ഷ്യം പബ്ലിസിറ്റി മാത്രമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യം. കഴിഞ്ഞ മൂന്നു ദിവസങ്ങളായി  അവരെ കാണാനെത്തുന്നവര്‍ക്കൊപ്പം ഒരു ക്യാമറാമാനോ ഒരു വീഡിയോഗ്രാഫറോ ഉണ്ടായിരിക്കുമെന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടുവെന്നും കലക്ടര്‍ വ്യക്തമാക്കുന്നു. കാണാനെത്തുന്ന കുറച്ചുപേര്‍ കുറ്റപ്പെടുത്തലുകളും തര്‍ക്കങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. മറ്റുചിലര്‍ നോക്കുകുത്തികളായി നില്‍ക്കുന്നു. ഇതെല്ലാം പത്തു ദിവസം കാണുമെന്നും അതു കഴിഞ്ഞാല്‍ ഒരു കുഞ്ഞു പോലും അവരെ തിരിഞ്ഞുനോക്കാന്‍ ഉണ്ടാകില്ലെന്നും കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജിഷയുടെ അമ്മയെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ എറണാകുളം ജില്ലാ കലക്ടറും ജിഷയുടെ അമ്മ രാജേശ്വരിയുടെയും പേരില്‍ ആരംഭിച്ച ജോയിന്റ് അക്കൌണ്ട് ഉപയോഗപ്പെടുത്തണം എന്നും കലക്ടര്‍ അറിയിച്ചു.

അക്കൗണ്ട് നമ്പര്‍: 35748602803

പേര്: The Ditsrict Collector, Ernakulam & Mrs.K.K.Rajeswari

ഐഎഫ്എസ്‌സി കോഡ്‌: SBIN0008661

മോഡ് ഓഫ് ഓപ്പറേഷന്‍: ജോയിന്റ് ഓപ്പറേഷന്‍

ബാങ്ക്: സ്റ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യ, പെരുമ്പാവൂര്‍ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍