UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊട്ടിയൂര്‍ പീഡന കേസിലെ മൂന്ന് പ്രതികള്‍ കൂടി കീഴടങ്ങി

ഡോ. സിസ്റ്റര്‍ ടെസ്സി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, ഡോ. ഹൈന്ദരാലി എന്നിവരാണ് കീഴടങ്ങിയത്‌

കൊട്ടിയൂരില്‍ വൈദികന്‍ പീഡപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ മൂന്ന് പ്രതികള്‍ കൂടി കീഴടങ്ങി. തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോ. സിസ്റ്റര്‍ ടെസ്സി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, ഡോ. ഹൈന്ദരാലി എന്നിവരാണ് പേരാവൂര്‍ സിഐ എന്‍ സുനില്‍കുമാറിന്റെ മുമ്പില്‍ കീഴടങ്ങിയത്‌. മൂന്നും നാലും അഞ്ചും പ്രതികളായി ഇവര്‍ ഇന്ന് രാവിലെ 6.35-ഓടെയാണ് കീഴടങ്ങാന്‍ എത്തിയത്.

ഇതോടെ കേസിലെ പത്ത് പ്രതികളില്‍ എട്ടുപേരെയും അറസ്റ്റ്‌ചെയ്തു. ആറും ഏഴും പ്രതികളായ വയനാട് ക്രിസ്തുദാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ, ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്. ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ ഹൈക്കോടതി വാദം കേള്‍ക്കുന്നത് ഇന്നാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍