UPDATES

സിനിമാ വാര്‍ത്തകള്‍

കമല്‍ കേള്‍ക്കാനിഷ്ടപ്പെടാത്ത മൂന്നുകാര്യങ്ങള്‍

കമലിനോട് ഈ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താനും കഴിയില്ല

സിനിമയുടെ പല മേഖലകളില്‍ തന്റെ പ്രതിഭയുടെ കൈയൊപ്പ് പതിപ്പിച്ച കലാകാരനാണ് ഉലകനായകന്‍ കമല്‍ഹാസന്‍. അഭിനയമാണെങ്കിലും രചനയോ സംവിധാനമോ പാട്ടോ ആണെങ്കിലും അവിടെയെല്ലാം കമലിന്റെതായ പെര്‍ഫക്ഷന്‍ അദ്ദേഹം കൊണ്ടുവരും. അതേസമയം തന്റെ ജോലിക്കിടയില്‍ കമല്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത മൂന്നു കാര്യങ്ങളുമുണ്ട്. തമിഴ്‌സിനിമാലോകത്തെ ഏറ്റവും തിരക്കേറിയ പിആര്‍ഒ എന്നു വിശേഷിപ്പിക്കപ്പെടുന്ന നിക്കില്‍ മുരുഗനാണ് കമല്‍ഹാസനു പിടിക്കാത്ത ആ മൂന്നുകാര്യങ്ങള്‍ ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

മുടിയാത്(ചെയ്യാന്‍ സാധിക്കില്ല), കഷ്ടം(വളരെ പ്രയാസമാണ്), ഇദുക്കു അധികം സെല് ആഗും(ഇതിനു വളരെ ചെലവ് വരും) എന്നീ കാര്യങ്ങളാണ് കമല്‍ഹാസന്‍ കേള്‍ക്കാന്‍ താത്പര്യപ്പെടാത്ത കാര്യങ്ങളെന്നു നിക്കില്‍ പറയുന്നു. അദ്ദേഹം നമ്മളെ ഒരു ജോലി ഏല്‍പ്പിക്കുമ്പോള്‍ ഈ മൂന്നുകാര്യങ്ങള്‍ അദ്ദേഹത്തോട് തിരിച്ചു പറയാന്‍ സാധിക്കില്ല. നമുക്കിത് ചെയ്യാന്‍ കഴിയില്ലെന്നോ, ഇത് നടക്കുന്ന കാര്യം പ്രയാസമാണെന്നോ പറഞ്ഞ് അദ്ദേഹത്തെ ബോധ്യപ്പെടുത്താനും കഴിയില്ല. അതല്ലെങ്കില്‍ അത്രയ്ക്കും വിശ്വസനീയമായ രീതിയില്‍ അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയണം; നിക്കില്‍ മുരുഗന്‍ പറയുന്നു.

ഫിലിം ഡെസ്‌ക്

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍