ലൗഡ് ബീറ്റില്‍ എന്ന ഇവന്റ് മാനേജ്‌മെന്റ് സംഘമാണ് ഏഷ്യയിലെ ഏറ്റവും വല്യ ഇഫ്താര്‍ വിരുന്നിന്റെ പുറകില്‍.പ്രാദേശിക വ്യാപാരികളും കമ്പനികളുമാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. വിരുന്നില്‍ പങ്കെടുത്തതില്‍ 3500ല്‍ 2000 പേരും അനാഥാലയങ്ങളില്‍ നിന്നും ക്ഷണിച്ചവരാണ്. 1.6 കി.മീറ്റര്‍ ദൂരത്തിലാണ് നോമ്പു തുറക്കുന്നവരെ വിന്യസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ സംഘാടകര്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇജിപ്തില്‍ 4.3 കി.മിറ്ററില്‍ ആളുകളെ വിന്യസിച്ചു വിരുന്ന് സംഘടിപ്പിച്ചെങ്കിലും ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യക്കുറവു മൂലം അടിപിടിയിലാണ് കലാശിച്ചത്. ചടങ്ങിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കാം