UPDATES

ട്രെന്‍ഡിങ്ങ്

ഈ മൂന്ന് വയസ്സുകാരിയുടെ കണ്ണില്‍ നിന്നൊഴുകുന്നത് കണ്ണീരല്ല; ചുടുചോരയാണ്

ഈ രോഗം വന്നാല്‍ ചികിത്സകൊണ്ട് പൂര്‍ണമായും മാറാന്‍ ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍

ഹൈദ്രാബാദ് സ്വദേശിയായ അഹാനയെന്ന മൂന്ന് വയസ്സുകാരി അപൂര്‍വമായ ഒരു രോഗത്തിന്റെ പിടിയിലാണ്. അവളുടെ കണ്ണില്‍ നിന്നൊഴുകുന്നത് കണ്ണീരല്ല പകരം ചുടുചോരയാണ്. 16 മാസം മുമ്പ് മൂക്കില്‍ നിന്നും രക്തം ഒലിച്ചിറങ്ങി ആരംഭിച്ച രോഗമാണ് ഇത്. എന്നാല്‍ ഇപ്പോള്‍ വായില്‍ നിന്നും ചെവിയില്‍ നിന്നും എന്തിന് സ്വകാര്യഭാഗങ്ങളില്‍ നിന്നു പോലും രക്തം ഒഴുകുകയാണ്.

ഹെമറ്റിഡ്രോസിസ് എന്ന അപൂര്‍വ രോഗമാണ് അഹാനയ്‌ക്കെന്ന് ഹൈദ്രാബാദിലെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ ചികിത്സിക്കുന്ന ഡോ. സിരിഷ എഎന്‍ഐയോട് പറഞ്ഞു. ചികിത്സ ആരംഭിച്ചതിന് ശേഷം രക്തം ഒഴുകുന്നത് കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ദിനംപ്രതി നിരവധി തവണ രക്തം നല്‍കേണ്ടി വരുന്നതാണ് ചികിത്സയിലെ വെല്ലുവിളി. ഈ രോഗം വന്നാല്‍ ചികിത്സകൊണ്ട് പൂര്‍ണമായും മാറാന്‍ ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍ വിശദീകരിച്ചു.

ഇതിന് സ്ഥിരമായ ഒരു പരിഹാരം നിര്‍ണയിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചിട്ടില്ലെന്ന് കുട്ടിയുടെ പിതാവ് മുഹമ്മദ് അഫ്‌സല്‍ വ്യക്തമാക്കി. ഒരു വയസ്സുള്ളപ്പോഴാണ് കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. നുമോണിയയോടെയായിരുന്നു തുടക്കം. മകളുടെ ചികിത്സയ്ക്കായി അഫ്‌സല്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

ഹെമറ്റിഡ്രോസിസ് വളരെ അപൂര്‍വമായി മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗമാണ്. രക്തക്കുഴലുകളിലുണ്ടാകുന്ന വിള്ളലുകളാണ് ഈ രോഗത്തിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മാനസിക ശാരീരിക സമ്മര്‍ദ്ദം അനുഭവിക്കുന്ന വ്യക്തികളിലാണ് സാധാരണയായി ഈ രോഗം കാണാറ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍