UPDATES

തൃശൂരില്‍ എല്‍ഡിഎഫിന്റെ ആധിപത്യം

അഴിമുഖം പ്രതിനിധി

ബിജെപി മുന്നേറ്റം യുഡിഎഫിനെ പരിക്കേല്‍പ്പിച്ച പ്രധാന ജില്ലകളില്‍ ഒന്നാണ് തൃശൂര്‍. ഇവിടെ യുഡിഎഫിന് എല്ലാം കൈവിട്ടു. വലിയ നേട്ടം എല്‍ഡിഎഫിന് ഉണ്ടായെങ്കിലും സംഘസ്വാധീനം അരക്കിട്ട് ഉറപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് തൃശൂരില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

കോര്‍പ്പറേഷന്‍ ഭരണം 25 സീറ്റുകള്‍ നേടിയ എല്‍ ഡി എഫിന്. 21 യുഡിഎഫ് പ്രതിനിധികളും രണ്ടു കോണ്‍ഗ്രസ് വിമതരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആരും പ്രതീക്ഷിക്കാതെ ബിജെപി ആറിടത്ത് വിജയക്കൊടി നാട്ടി. കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ബിജെപി 16 ഇടത്തേ വിജയിച്ചുള്ളുവെങ്കിലും 13 ഇടങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തി. 2 സീറ്റുകള്‍ നേടിയ എല്‍ഡിഎഫിനാണ് ഇവിടെ ഭരണം. എസ്എന്‍ഡിപിയുമായി പൂര്‍ണധാരണയില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും മികച്ച സ്വീകാര്യതയാണ് ബിജെപിക്ക് ലഭിച്ചത്. എസ് എന്‍ ഡി പി -ബിജെപി ബന്ധം കാര്യമായി സ്വാധീനിച്ച ഒരിടം തൃശൂര്‍ ആണെന്നു വ്യക്തം.

ഹനീഫ വധത്തിന്റെ പ്രത്യാഘാതം പ്രതിഫലിച്ചു എന്നു കരുതുന്ന ചാവക്കാട് നഗരസഭയില്‍ ഇടതിനാണ് ഭരണം. ചാലക്കുടി, ഇരിങ്ങാലിക്കുട, ഗുരുവായൂര്‍, കുന്നംകുളം എന്നീ നഗരസഭകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. വടക്കാഞ്ചേരി, കൊടുങ്ങല്ലൂര്‍ നഗരസഭകള്‍ ഇടതു മുന്നണിക്കാണ്. സഹകരണവകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ പ്രത്യേക താത്പര്യം അനുസരിച്ച് രൂപീകരിക്കപ്പെട്ട നഗസഭയെന്നു പഴികേട്ട വടക്കാഞ്ചേരിയില്‍ എല്‍ഡിഎഫ് ഭരിക്കും.

ബ്ലോക്ക് പഞ്ചായത്തുകളില്‍ 13 ഇടങ്ങളില്‍ എല്‍ഡിഎഫിന് നേട്ടമുണ്ടായപ്പോള്‍ മൂന്നിടത്തു മാത്രമെ യുഡിഎഫിന് വിജയം ഉണ്ടായുള്ളൂ. 86 ല്‍ 66 ഇടത്തും ഭരണം പിടിച്ച് ഗ്രാമപഞ്ചായത്തുകളില്‍ സമഗ്രാധിപത്യമാണ് ഇടതു മുന്നണി നേടിയത്. അവണശ്ശേരിയില്‍ ബിജെപിക്കാണ് ഭരണം. ജില്ല പഞ്ചായത്ത് ഇടതിനൊപ്പമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍