UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു, തൃശൂര്‍ പൂരം ആഘോഷപൂര്‍വം തന്നെ

അഴിമുഖം പ്രതിനിധി

പൂരപ്രേമികളുടെ ആശങ്കകള്‍ക്ക് വിരാമം ഇട്ട് ഇത്തവണയും തൃശൂര്‍ പൂരം ആഘോഷപൂര്‍വം തന്നെ നടക്കുമെന്ന് ഉറപ്പായി. പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിന് വനം വകുപ്പ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ അപേക്ഷ പരിഗണിച്ചാണ് മന്ത്രിയുടെ തീരുമാനം.

പകല്‍ 10 മണി മുതല്‍ അഞ്ച് മണിവരെ ആനകളുടെ എഴുന്നള്ളിപ്പ് പാടില്ലെന്നും ആനകള്‍ തമ്മില്‍ മൂന്നുമീറ്റര്‍ അകലം പാലിച്ചുവേണം എഴുന്നള്ളിപ്പ് നടത്താനെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബുധനാഴ്ച ദേവസ്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ പിന്‍വലിച്ച് പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കന്‍ മന്ത്രി നിര്‍ദേശം നല്‍കി.

ആനയെഴുന്നള്ളിപ്പിനും വെടിക്കെട്ടിനും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പൂരം ചടങ്ങുമായി നടത്താമെന്ന തീരുമാനത്തിലേക്ക് ദേവസ്വങ്ങളുടെ സംയുക്തയോഗം എത്തിയിരുന്നു. ഇതു വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചതോടെയാണ് മന്ത്രിയുടെ ഇടപെടല്‍. പൂരം ആഘോഷപൂര്‍വം തന്നെ നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ജില്ല ഭരണകൂടവും അറിയിച്ചിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍