കെ എ ആന്റണി
എല്ലാ വെടിക്കെട്ടും ഒരേ ത്രാസ്സില്‍പ്പെടുത്തരുതെന്നാണ് തൃശൂരിലെ പൂരോല്‍സവ നഗരിയില്‍ നിന്നും പിന്നീട് നടന്ന സര്‍വകക്ഷി യോഗത്തിലും തീരുമാനമായത്. മെത്രാന്‍ മുതല്‍ സ്ഥാനാര്‍ത്ഥികള്‍ അടക്കം അണി നിരന്നപ്പോള്‍ തൃശൂര്‍ക്കാര്‍ക്ക് സ്വന്തം പൂരം കോടതിക്കും സര്‍ക്കാരിനും മേല്‍ അടിച്ചേല്‍പ്പിക്കേണ്ട ഒരു സാംസ്‌കാരിക കലാപരിപാടിയായി മാറി. കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ കമ്പക്കെട്ട് മത്സര ദുരന്തത്തെ തുടര്‍ന്ന് ചില നിഗമനങ്ങളിലെത്തിയ കേരള ഹൈക്കോടതിക്ക് നിരീക്ഷണങ്ങള്‍ നടത്തുമ്പോഴും തല്‍ക്കാലം കണ്ണടയ്ക്കാതെ വയ്യ. സാമ്പിള്‍ വെടിക്കെട്ടും തുടര്‍ന്നുള്ള വെടിക്കെട്ടും കുടമാറ്റവും ആറാട്ടും ഉപചാരം ചൊല്ലിപ്പിരിയലും ഒക്കെ പതിവ് പോലെ തന്നെ നടക്കും ഇത്തവണയും. തൃശൂര്‍ക്കാര്‍ക്ക് മാത്രമല്ല ഏവര്‍ക്കും സന്തോഷമാകട്ടെ.
ഒരു ദുരന്തഭൂവില്‍ നിന്ന് കിട്ടിയ വിപല്‍ സന്ദേശങ്ങളാണ് കേരള ഹൈക്കോടതിയേയും പൂരം സംബന്ധിച്ച കാര്യങ്ങളില്‍ ഇടപെടാന്‍ പ്രേരിപ്പിച്ചത്. നവാബ് രാജേന്ദ്രനുശേഷം കോടതി വ്യവഹാരങ്ങളില്‍ ഇടപെടുന്ന പി ഡി ജോസഫിന്റെ ഹര്‍ജി പരിഗണിക്കവേ കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ നമ്മുടെ സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ പ്രബലരോ തിരുസഭയോ കണ്ടില്ലെന്ന് വേണം കരുതാന്‍. എത്ര ഡെസിബെല്‍, എത്ര കിലോ ഗ്രാം സ്‌ഫോടക വസ്തു എന്നൊക്കെയുള്ള ചര്‍ച്ച വിദഗ്ദ്ധന്‍മാര്‍ക്ക് വിടാം. എന്നാല്‍ ഇന്നലെ തൃശൂരില്‍ അരങ്ങേറിയ നാടകം തികച്ചും ഭയജനകമായിരുന്നു.
പരവൂരിലെ ശവങ്ങള്‍ക്കു മുകളില്‍ കയറി നിന്ന് നൃത്തമാടിയവരെ നമ്മള്‍ കണ്ടതാണ്. അതിന്റെ ഒരു തുടര്‍ച്ചയെന്നോണം ഒരു പക്ഷേ വന്നേക്കാവുന്ന ഒരു ദുരന്തത്തെ കുറിച്ച് കോടതി പോലും ആശങ്ക ഉന്നയിക്കുമ്പോള്‍ നാല് വോട്ടിനുവേണ്ടി പരക്കം പായുന്നവരുടെ വന്‍പടയേയും തൃശൂര്‍ ജില്ലയില്‍ ഞങ്ങള്‍ മൊത്തത്തില്‍ ഉണ്ടേയെന്ന ഒരു തിരുസഭയുടെ ആക്രാന്തവുമാണ് കണ്ടത്. തൊട്ടുപിന്നാലെ നടന്ന സര്‍വകക്ഷിയോഗം ചായ കുടിച്ചു ഉപചാരം ചൊല്ലി പൂരത്തിന് അനുമതി നല്‍കി മടങ്ങിയതിന്റെ പിന്നാമ്പുറം ഇത്ര തന്നെ തൃശൂരില്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തത് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തായിരുന്നു.

പണ്ടൊരിക്കല്‍ കൊച്ചി രാജ്യം വാണരുളിയിരുന്ന രാജാ രാമ വര്‍മ്മ എന്ന ശക്തന്‍ തമ്പുരാന്‍ കല്‍പ്പിച്ച് അരുളി നല്‍കിയ ഒരു ഉല്‍സവം എന്നതിന് അപ്പുറം ഒരു നാടിന്റെ മഹോത്സവമായി മാറി തൃശൂര്‍ പൂരം. അന്നൊരിക്കല്‍ കനത്ത മഴയെ തുടര്‍ന്ന് ആറാട്ട് പുഴ പൂര മഹോല്‍സവത്തിന് കടവ് കടന്നുപോകാന്‍ ആകാതെ വന്ന ക്ഷേത്രബന്ധിതരായ പ്രജകളുടെ സങ്കട നിവര്‍ത്തിക്കായി തമ്പുരാന്‍ കല്‍പ്പിച്ച് അരുളിയ പൂരം പുഴയ്ക്കിക്കരെ തൃശിവപേരൂര്‍ എന്ന തൃശൂരിലായി. ഒരു നാടിന്റെ ഉല്‍സവമായി പിന്നീട് അവര്‍ അതേറ്റെടുക്കുക മാത്രമല്ല ശക്തന്‍ തമ്പുരാന്റെ നാമധേയത്തില്‍ ഒരു സ്‌ക്വയര്‍ തന്നെ പ്രദാനം ചെയ്തു.
ഇതൊരു പഴയ കഥ. മുങ്ങിയ പൂരത്തിന് ബദല്‍ പൂരം കല്‍പ്പിച്ച ശക്തന്‍ തമ്പുരാന്റെ ശക്തിയൊന്നും ഇല്ലാത്തത് കൊണ്ടാകാം നമ്മുടെ ശക്തന്‍ സ്പീക്കര്‍ ഇക്കാര്യത്തില്‍ അഭിപ്രായമൊന്നും പറഞ്ഞു കേട്ടില്ല. എങ്കിലും പഴയ തൃശിവപേരൂരിലേക്ക് എത്തുമ്പോള്‍ പൂരം പൊടിപൊടിപ്പിക്കണമെന്ന കാര്യത്തില്‍ സിപിഐക്കാരനായ വി എസ് സുനില്‍കുമാറിനോ തൃശൂര്‍ അതിരൂപത വാണരുളുന്ന ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനോ ശങ്കയേതുമില്ല. ആശങ്കയുണ്ടായിരുന്നത് ദേവസ്വം ഭാരവാഹികള്‍ക്കും ഉല്‍സവ നടത്തിപ്പിക്കാര്‍ക്കും മാത്രം. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയിട്ടുള്ള സംഘപരിവാര്‍ ശക്തികളുടെ ശക്തമായ അദൃശ്യ സാന്നിദ്ധ്യം ഏശണിയും പരദൂഷണവും എന്ന മട്ടില്‍ ഇലത്താളം മുഴക്കിയുണ്ടായിരുന്നതിനാല്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയപ്പെടാതെ വയ്യ. തെരഞ്ഞെടുപ്പ് കാലമാണല്ലോ. ഒരു വികാരവും വൃണപ്പെടുത്താനാകില്ല. ഓരോ വോട്ടും വിലപ്പെട്ടതാണെന്ന കൃത്യതയാര്‍ന്ന ചിന്തയില്‍ സുനില്‍കുമാര്‍ മുഖം കൊടുക്കുന്നതിനെ അത്രയങ്ങ് തെറ്റിദ്ധരിക്കുന്നതുമില്ല. എങ്കിലും ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകാം, അഴിമതിയെ കുറിച്ചും പ്രകൃതിയെ കുറിച്ചും സാധാരണ മനുഷ്യന്റെ അവകാശങ്ങളെ കുറിച്ചുമൊക്കെ ഘോരംഘോരം പ്രഘോഷിക്കുന്ന സുനില്‍കുമാറിന്റെ ഇന്നലത്തെ ധര്‍ണ്ണയിലെ പ്രകടനം. ക്യാമറ കണ്ണുകളിലേക്ക് മിഴിനട്ടിരുന്ന മറ്റൊരാള്‍ കെ കരുണാകര പുത്രി പത്മജ വേണുഗോപാലാണ്. രാഷ്ട്രീയ വൈരുദ്ധ്യങ്ങളുടെ ഇരുമുഖങ്ങള്‍ എന്നൊക്കെ പറയാമെങ്കിലും സുനില്‍ കുമാറിന്റെ സിപിഐയ്ക്ക് പത്മജയുടെ പിതാവിന്റെ പാര്‍ട്ടിയോടായിരുന്നു കൂറേറെയും പണ്ട്.അടിയന്തരാവസ്ഥ കാലത്ത് രാജന്‍ വധവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ സി അച്യുതമേനോന്റെ പൈതൃകം പേറുന്നുവെന്ന് പറയുമ്പോഴും ഭരണം എന്ന പാര്‍ലമെന്ററി വ്യാമോഹം സുനില്‍ കുമാറിനെയെന്നല്ല സിപിഐക്കാരേയും വിട്ടൊഴിഞ്ഞിട്ടില്ല.
പറഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനേയോ അടിയന്തരവസ്ഥയോ കുറിച്ചല്ലെങ്കിലും തെരഞ്ഞെടുപ്പ് കാലത്തെ കമ്മ്യൂണിസ്റ്റുകളുടെ അവസരവാദിത്വത്തെ കുറിച്ചാണ്. ഉഷ്ണകാലത്തെ പൂരപ്പുരകളില്‍ തീയാട്ടം നടക്കുന്നതുപോലെ തന്നെയാണ് തെരഞ്ഞെടുപ്പ് കാലത്തെ ഉഷ്ണം പിടിച്ച വോട്ടു ചിന്തകളും. ഇതിനുവേണമെങ്കില്‍ ഉഷ്ണകാലത്തെ രാഷ്ട്രീയ വ്യഭിചാരമെന്നോ വ്യാപരമെന്നോ വിളിക്കാം.

നൂറു പൂക്കുകള്‍ വിരിയട്ടെയെന്ന മാവോസെ തൂങ്ങിന്റെ വിപ്ലവാവേശം ഇന്നിപ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് അന്യമായിരിക്കുന്നു. നൂറു താമര വിരിയിക്കാന്‍ വിജൃംഭിതരായി നടക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്കു മുന്നില്‍ ആശയവും ആവേശവും നാലോട്ടിനുവേണ്ടി അടിയറ വയ്ക്കുന്ന ചില കമ്മ്യൂണിസ്റ്റ് ബഹുമുഖ പ്രതിഭകളേയാണ് ഈ തെരഞ്ഞെടുപ്പില്‍ നാം കണ്ടു മുട്ടുന്നത്. മീന്‍ മാര്‍ക്കറ്റ് വൃത്തിയാക്കുന്ന തോമസ് ഐസക് മുതല്‍ തെരുവോരം വൃത്തിയാക്കുന്നവര്‍ വരെയുണ്ട്. തെരഞ്ഞെടുപ്പാകുമ്പോള്‍ ഏത് വിഢ്ഢി വേഷവും കെട്ടാവുന്ന ഇടത്താണ് ഇവരില്‍ പലരും ചെന്ന് നില്‍ക്കുന്നത്. കാറല്‍ മാര്‍ക്‌സിന്റെ ലണ്ടനിലെ ശവകുടീരത്തില്‍ റോസാപ്പൂക്കള്‍ വര്‍ഷാവര്‍ഷം വയ്ക്കുന്നുണ്ട്. ഇവരില്‍ ആരും കമ്മ്യൂണിസ്റ്റുകാരല്ല. ഒരു പ്രത്യയ ശാസ്ത്രത്തോടുള്ള ബഹുമാനമാണത്. ടിയാനന്‍മെന്‍ സ്‌ക്വയറില്‍ ചതരഞ്ഞു മരിച്ച യുവവിപ്ലവകാരികള്‍ക്ക് ആരെങ്കിലും റോസാപൂക്കള്‍ പോയിട്ട് ദളങ്ങള്‍ എങ്കിലും വിതറുന്നുണ്ടോയെന്ന് അറിയില്ല.
ചില മൃതികള്‍ സ്മൃതികളില്‍ നിലനില്‍ക്കണമെന്നില്ല. അതുകൊണ്ട് കൂടിയാകണം പരവൂര്‍ ദുരന്തത്തിന്റെ ചൂടാറും മുമ്പ് വെറും തീപ്പെട്ടി കമ്പനി ലൈസന്‍സ് വച്ച് മാലോകരെ പറ്റിക്കുന്ന പൂരാര്‍ത്തി. പൂരവും വേലയുമൊക്കെ ഒരു നാട് നെഞ്ചേറ്റുന്ന കാര്യങ്ങളാകാം. അതിനിടയില്‍ പൊലിയുന്ന ജീവനുകളും പരമ പ്രധാനമാണ്. ഓസ്‌കാര്‍ അവാര്‍ഡ് ചിത്രങ്ങള്‍ ഒരുക്കാന്‍ പൈതൃക ഗ്രാമങ്ങളിലെ പാറമടകള്‍ പൊട്ടിച്ചെറിയുന്ന സംസ്‌കാരം വേണ്ടെന്ന് പറയുന്ന ജനതയ്ക്ക് പാല്‍മിറയിലെ ശില്‍പങ്ങള്‍ നശിപ്പിക്കുന്ന ഐഎസിനോട് സന്ധി ചെയ്യുന്ന ഒരു മനസ്സ് എങ്ങനെ കൈവരുന്നുവെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സ് വരുന്നില്ല.
മുമ്പും തൃശൂര്‍ പൂരം വെറു ചടങ്ങിലേക്ക് ഒതുക്കിയ സംഭവങ്ങളുണ്ട്. അത് കേരളത്തെ നടത്തിയ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന കാലത്തും മഹാത്മാ ഗാന്ധി വധിക്കപ്പെട്ടപ്പോഴും ഇന്ത്യ-ചൈന യുദ്ധകാലത്തും തൃശൂര്‍ പൂരം ചടങ്ങായി ചുരുക്കിയിരുന്നു. എന്നിട്ടും ദേശീയ ദുരന്തം എന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യം ഉയര്‍ന്ന അപകടം നടന്ന സാഹചര്യത്തില്‍ പൂരം നടത്തണമെന്ന് എന്തിനാണ് വാശിപിടിക്കുന്നത്.
പൂരാഘോഷങ്ങള്‍ ഭൂമിയില്‍ നടക്കുമ്പോള്‍ ഓസോണ്‍ പാളി പൊട്ടി ഭൂമിയിലെ പ്രജകളെ തൃക്കണ്‍ പാര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കും പല ദൈവങ്ങളും. അല്ലെങ്കിലും ശിവസങ്കല്‍പ്പത്തെ ഇത്രമേല്‍ വ്യഭിചരിച്ച മനസ്സുകള്‍ ലോകത്തെവിടേയും ഉണ്ടാകില്ല. ശൈവ, വൈഷ്ണവ കാര്യങ്ങളെ കുറിച്ച് ഏറെ പഠനം നടത്തിയ ജ്ഞാനികള്‍ പോലും പറയുന്നത് തൃശൂരിലെ വടക്കുംനാഥന്‍ മാത്രമല്ല സാക്ഷാല്‍ പരമശിവന്‍ തന്നെ സ്ത്രീവിഷയത്തില്‍ അഭിരമിക്കുന്നവന്‍ അല്ലെന്നതാണ്. പരവൂരിലെ ദുരന്തം ഉണ്ടായതിന് തൊട്ടുപിന്നാലെ ഒരു സാമിയാര്‍ പ്രഖ്യാപിച്ചത് മഹാരാഷ്ട്രയിലെ ശനി ക്ഷേത്രത്തില്‍ സ്ത്രീകള്‍ ഇരച്ചു കയറിയതിന്റെ പ്രത്യാഘാതമാണ് പുറ്റിങ്ങലില്‍ നടന്നതെന്നതാണ്. പ്രാസംഗികന്‍മാര്‍ക്ക് വിധിയും കഴുത്തും വച്ചു കൊടുക്കുന്ന ഒരു ജനതയ്ക്ക് ഇതിലേറെ തൃപ്തിവേണ്ട. ലിംഗ വൈരുദ്ധ്യങ്ങളില്ലാതെ മനുഷ്യനെ കാണുന്ന ദേവനായി തന്നെയാണ് ശിവനെ പുരാണം പ്രകീര്‍ത്തിക്കുന്നത്. ഇതിനിടയില്‍ ഉപചാരം ചൊല്ലി തീര്‍ക്കാനായി പാറമേക്കാവില്‍ നിന്നും വരുന്ന ദേവതമാര്‍ എന്തിന് നാവാമുകുന്ദനെ തൊഴാനെത്തുന്നു എന്നുള്ളിടത്ത് ഡിസി കൊസാംബി പറഞ്ഞു പോലെ മിത്തും തെറ്റിദ്ധാരണങ്ങളും അവര്‍ക്കിടയില്‍ ഭീതി വിതയ്ക്കുന്ന താന്ത്രികരും പ്രാസംഗികരും പട്ടക്കാരും മുസ്ല്യാര്‍മാരും ഉള്ളിടത്തോളം കാലം ഈ ദുരന്തങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും.
(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)