UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാളികേര വികസന ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ബിഡിജെഎസിന്

അഴിമുഖം പ്രതിനിധി

കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നാളികേര വികസന ബോര്‍ഡിന്റെയും സ്‌പൈസസ് ബോര്‍ഡിന്റെയും ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ബിഡിജെഎസിന് നല്‍കാന്‍ തീരുമാനം. പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള രണ്ടു ബോര്‍ഡുകളുടെയും ചെയര്‍മാന്‍ സ്ഥാനം ബിഡിജെഎസിനു നല്‍കാന്‍ ധാരണ ആയത്. ബിജെപി കേന്ദ്ര നേതൃത്വവുമായി തെരഞ്ഞെടുപ്പിനുശേഷം നടത്തിയ ആദ്യ കൂടിക്കാഴ്ച്ചയില്‍ തുഷാര്‍ ആവശ്യപ്പെട്ടത് ബോര്‍ഡ്, കോര്‍പ്പറേഷനുകളില്‍ പ്രാതിനിധ്യമായിരുന്നു.

രണ്ട് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ നല്‍കാമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് അമിത് ഷാ ഉറപ്പ് നല്‍കിയതെന്നാണ് സൂചന. ബിഡിജെഎസ് അങ്ങോട്ട് ആവശ്യപ്പെട്ടതുപോലെ തന്നെ നാളികേര വികസന ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ് എന്നിവയുടെ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ തന്നെ ലഭിക്കാനാണ് സാധ്യത.

സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.കെ ജാനുവിനെ ട്രൈബല്‍  വെല്‍ഫെയര്‍ ബോര്‍ഡ് അംഗമാക്കാനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. കേരളത്തില്‍ എന്‍.ഡി.എയുടെ പ്രകടനം വിലയിരുത്തിയ അമിത് ഷാ ബി.ഡി.ജെ.എസ്സിനെ കൂടുതല്‍ ശക്തമാക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്നാണ് സൂചന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍